17.1 C
New York
Thursday, October 28, 2021
Home Special ആശാൻ പോയി.. (അനിൽ സെയിൻ, ഓസ്‌ട്രേലിയ)

ആശാൻ പോയി.. (അനിൽ സെയിൻ, ഓസ്‌ട്രേലിയ)

✍അനിൽ സെയിൻ , ഓസ്‌ട്രേലിയ

തിലകൻ, ഭരത്ഗോപി, നെടുമുടി..
ആ ത്രയങ്ങളിൽ ബാക്കിയായിരുന്ന നെടുമുടി ആശാനും പോയി..

പൂരവും, ആരാവങ്ങളുമൊന്നുമില്ലാത്ത ലോകത്തേക്ക്..

ഇനി ഓർമ്മകളിലേക്ക്..

ആരവങ്ങളിലെ മരുതിന്റെ…
ഓർമ്മയില്ലേ, മരുതിനെ?
“മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചു കെട്ടി താ”
ഒരു കയ്യിൽ താൻ വെടിവെച്ചിട്ട മുയലും മറു കയ്യിൽ നാടൻ തോക്കുമായി കാടിന്റെ ദൃശ്യഭംഗിയിൽ നടനം ചെയ്യുന്ന മരുതിനെ..

ഇല്ല, ചിലപ്പോൾ നിങ്ങൾക്ക് ഓർക്കാൻ കഴിഞ്ഞൂന്ന് വരില്ല,
ആ സിനിമയിറങ്ങിയിട്ട് നാല്പത്തി രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു..

അതായിരുന്നു, വേണുഗോപാൽ എന്ന പേരുള്ള നെടുമുടിക്കാരന്റെ ആദ്യ ചിത്രത്തിൽ ഒന്ന്‌..
ഭരതന്റെ ആരവം..
അതിനേക്കാൾ ഗംഭീരമായ മറ്റൊരു ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം…
സാക്ഷാൽ അരവിന്ദന്റെ തമ്പിലൂടെ…

നെടുമുടി വേണുവിന്റെ അഭിനയ ചാതുര്യം തന്നെയാണ് ആദ്യ സിനിമകളിലൂടെ വെളിവാകുന്നത്..
അത്രമേൽ പ്രഗത്ഭരായ സംവിധായകരാണ് ആദ്യ ചിത്രങ്ങൾ ഒരുക്കിയത്..
മൂന്നാമത്തെ ചിത്രമായിരുന്നു, ഭരതന്റെ തന്നെ തകര..
അതിലെ വിവിധ വർണ്ണത്തിലുള്ള ജുബ്ബാ ധാരിയായ ചെല്ലപ്പനാശാരിയെ മലയാള സിനിമാ പ്രേക്ഷകന് മറക്കാൻ കഴിയുമോ?

കഴിഞ്ഞില്ല, ദാ വരുന്നു, നാലാമത്തെ ഇടിവെട്ട് ചിത്രം..
മ്മ്‌ടെ ജോൺ എബ്രഹാമിന്റെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ…

അവിടന്നാഗ്രാഫ് മുകളിലേക്കുയരുകയായിരുന്നു…
ഇതുവരെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല..
വർഷത്തിൽ ഇരുപതു ചിത്രങ്ങളിൽ വരെ അദ്ദേഹം ആടി തിമിർത്തിട്ടുണ്ട്..

അഞ്ഞൂറിൽപരം സിനിമകളിൽ നിറഞ്ഞാടിയ അദ്ദേഹത്തിന്റെ മനോഹരങ്ങളായ ചിത്രങ്ങൾ പെറുക്കിയെടുക്കുകയെന്നത് ശ്രമകരമാണ്..
വലിയ സാഹസമാണ്..

സിനിമാ രംഗത്തു മോഹൻലാലിന്റെ സമകാലികനാണ് നെടുമുടി വേണു.
ലാലിന്റെ ആദ്യചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ നെടുമുടിയും ഭാഗഭാക്കായിട്ടുണ്ട്..
നെടുമുടിയുടെ ഏഴാമത്തെ ചിത്രം.

എൺപതുകളുടെ തുടക്കത്തിലാണ് എറണാകുളത്ത് ലുലു-മൈമൂൺ എന്നീ തീയറ്ററുകൾ വരുന്നത്..
ലുലുവിലെ ആദ്യ ചിത്രമായിരുന്നു, വിടപറയും മുമ്പേ..
മോഹന്റെ ചിത്രം..
അതിലെ സേവ്യർ എന്ന കൊച്ചു കൊച്ചു നുണകൾ പറഞ്ഞു വലിയ വലിയ വേദനകൾ സ്വയം അടക്കിപിടിക്കുന്ന കഥാപാത്രം, പ്രേക്ഷകനെ ഏറെ നൊമ്പരപ്പെടുത്തിയ കഥാപാത്രം, അത് നെടുമുടിയിൽ ഭദ്രമായിരിക്കുന്നു..

നെടുമുടി അങ്ങിനെയാണ്…
കഥാപാത്രവുമായി ഒരു പരകായ പ്രവേശം നടത്താൻ കരുത്തുള്ള നടനാണ് അദ്ദേഹം.
ചിലപ്പോൾ അപൂർവ്വം പേരിൽ ഒരാൾ..

വെറും നടൻ എന്നതിലപ്പുറം ഒരു ബഹുമുഖ പ്രതിഭയാണ് ശ്രീ നെടുമുടി വേണു.
മികച്ച പത്ര പ്രവർത്തകൻ
നല്ലൊരധ്യാപകൻ
മൃദംഗവിദ്ധ്വാൻ
നാടൻ പാട്ടുകാരൻ
കഥാകാരൻ
തിരക്കഥാകൃത്ത്
സംവിധായകൻ
എന്നുവേണ്ടാ, അദ്ദേഹത്തിന് ഇണങ്ങാത്തതായ കുപ്പായം ഒന്നും തന്നെയില്ല..

എന്റെ പല സൗഹൃദ സദസ്സുകളും ധന്യ മാക്കിയതിന് ശ്രീ കാവാലം നാരായണ പണിക്കർ സാറിനോടും, ശ്രീ നെടുമുടി വേണുവിനോടും നന്ദിയുണ്ട്..
അവരെഴുതി, ചിട്ടപ്പെടുത്തിയ പല നാടൻ ശീലുകളും ഞാനും പാടി നോക്കിയിട്ടുണ്ട്😍
ആലായാൽ തറ വേണം..
അവനവൻ കടമ്പ…
അതിരുകാക്കുന്ന മലയൊന്നു…
നീ തന്നെ ജീവിതം സന്ധ്യേ..
എത്രയെത്ര നെടുമുടി ഗാനങ്ങൾ❤️

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, പക്ഷെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്..
മലയാള സിനിമയിൽ ഇത്രയധികം പള്ളീലച്ചൻ കുപ്പായം ഇട്ടിട്ടുള്ള മറ്റൊരു നടനുണ്ടോ😍
സാധ്യത കുറവാണ്..
ആകാശദൂതും, കാതോടു കാതോരവുമടക്കം എത്രയോ അച്ചൻ ചിത്രങ്ങൾ.

ഒരുമാതിരിപെട്ട തമ്പുരാൻ, വർമ്മ, നായർ,മേനോൻ തുടങ്ങി ആ ജനുസ്സിൽപെട്ട പല കഥാപാത്രങ്ങൾക്കും മിഴിവേകിയത് നെടുമുടി തന്നെയാണ്..
സ്വാതി തിരുനാളിലെ ഇരയിമ്മൻ തമ്പിയായും, പെരുന്തച്ചനിലെ ഉണ്ണി തമ്പുരാനായും തിളങ്ങി..
അതേ ശ്രേണിയിലുള്ള കഥാപാത്രമായിരുന്നു, ഹിസ് ഹൈനസ് അബ്‌ദുള്ള യിലെ നെടുമുടിയുടെ ഉദയവർമ്മ തമ്പുരാനും..
ആ വർഷത്തെ സഹനടനുള്ള ദേശീയ പുരസ്കാരവും അഭിനയത്തിൽ കൊടുമുടി കയറിയ നെടുമുടിക്കായിരുന്നു.

മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടത്തിൽ മാഷായിരുന്നു..
ഒരുപിടി ചിത്രത്തിൽ മാഷായും അവതരിച്ചു..
ശരിക്കും ഒരു മാഷ്😍

കാറ്റത്തെ കിളിക്കൂട് പോലുള്ള സിനിമാ കഥയും അദ്ദേഹത്തിന്റേതായിരുന്നു..
തീർത്ഥവും, ശ്രുതിയും, സവിധവുമടക്കം
ഒരുപിടി..

ഒത്തിരി സിനിമകൾ മായാതെ മനസ്സിലുണ്ടെങ്കിലും ചിലതു പറയാതെ വയ്യ..
ഭരതത്തിലെ മദ്യപാനിയായ കല്ലൂർ രാമനാഥൻ❤️
കള്ളൻ പവിത്രനിലെ കള്ളൻ പവിത്രൻ😍
ഓർമ്മയ്ക്കായി യിലെ ബാലു❤️
രചനയിലെ പാവം ഉണ്ണി❤️
ഉയരങ്ങളിലെ ജോണി❤️
അപ്പുണ്ണിയിലെ അപ്പുണ്ണി❤️
പഞ്ചവടിപാലത്തിലെ ശിഖണ്ഡിപിള്ള😍
താളവട്ടത്തിലെ മ്മ്‌ടെ ഉണ്ണ്യേട്ടനായ ഡോക്ടർ ഉണ്ണികൃഷ്ണൻ❤️
അരപ്പട്ടകെട്ടിയ ഗ്രാമത്തിലെ ഗോപി❤️
സർവ്വകലാശാലയിലെ സിദ്ധൻ❤️
നോർത്ത് 24 കാതത്തിലെ ഗോപാലൻ❤️
ചിത്രത്തിലെ അഡ്വ. കൈമൾ❤️
ഇത്തിരിപ്പൂവേചുവന്നപൂവേ യിലെ വിടനായ പോറ്റി😍
ദശരഥത്തിലെ കറിയാച്ചൻ😍

അങ്ങിനെയങ്ങിനെ എഴുതിയാൽ തീരാത്തത്രയെത്രയെത്ര കഥാപാത്രങ്ങൾ❤️

അതാണ് നെടുമുടി..
എന്നെ ചിലപ്പോഴെങ്കിലും ടെലിവിഷനിലേക്ക് അടുപ്പിച്ചതും ശ്രീ നെടുമുടിയാണ്..
അവസ്ഥാന്തരങ്ങളിലൂടെ…❤️
മനസ്സറിയും യന്ത്രത്തിലൂടെ…❤️
കൈരളി വിലാസം ലോഡ്ജിലൂടെ..❤️
പൂവൻപഴത്തിലൂടെ…❤️

ഒരുപാടൊരുപാട് പുരസ്കാരങ്ങളിലൂടെ അഭിനയത്തിന്റെ കൊടുമുടി താണ്ടി നെടുമുടി യാത്ര തുടർന്നപ്പോഴും ചേർത്തു വയ്ച്ച ഒന്നുണ്ട്..
ലാളിത്യം..
അമാനുഷിക കഥാപാത്രങ്ങളുടെ ഭാരമില്ലാതെ,
ആരാധകരുടെ അമിതപ്രളയമില്ലാതെ
ആ പുഴയങ്ങിനെ ഒഴുകുകയായിരുന്നു..
ശാന്തമായി…

ഓ ഒഴുക്ക് നിലച്ചിരിക്കുന്നു..

പൂരവും ആരവങ്ങളുമൊന്നില്ലാത്ത ലോകത്തേക്ക് വിടപറഞ്ഞുപോയ ആ മഹാപ്രതിഭയ്ക്ക് പ്രണാമം.

വിട🙏

✍അനിൽ സെയിൻ , ഓസ്‌ട്രേലിയ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: