17.1 C
New York
Thursday, September 23, 2021
Home US News ആള്‍കൂട്ടകൊലപാതകം വീണ്ടും ബോങ്ക്‌സില്‍: 42 വയസ്സുകാരന്‍ കൊല്ലപ്പെട്ടു

ആള്‍കൂട്ടകൊലപാതകം വീണ്ടും ബോങ്ക്‌സില്‍: 42 വയസ്സുകാരന്‍ കൊല്ലപ്പെട്ടു

റിപ്പോർട്ട്: പി.പി. ചെറിയാൻ

ബ്രോങ്ക്‌സ്(ന്യൂയോര്‍ക്ക്): പതിനഞ്ചോളം പേര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഗുറിയസ് ഗുലര്‍മെ42) മരിച്ചതായി ജൂലായ് 29 വ്യാഴാഴ്ച പോലീസ് അറിയിച്ചു.

ന്യൂയോര്‍ക്ക് ബ്രോങ്ക്‌സില്‍ ആയിരുന്നു ആള്‍കൂട്ട കൊലപാതകം നടന്നത്. ഈ ആഴ്ചയില്‍ ടെക്‌സസ്സില്‍ വെടിവെപ്പു നടത്തിയ യുവാവിനെ ആളുകള്‍ കൂട്ടം ചേര്‍ന്ന് കല്ലെറിഞ്ഞു കൊലപ്പെടുത്തിയതിന്റെ വാര്‍ത്ത കെട്ടടങ്ങും മുമ്പാണ് മറ്റൊരു കൊലപാതകം ന്യൂയോര്‍ക്കില്‍ അരങ്ങേറിയത്.

സംഭവത്തിന്റെ തുടക്കം ഞായറാഴ്ചയായിരുന്നു. സഹോദരന്‍മാര്‍ ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇടിച്ച വാഹനത്തിന്റെ ഉടമകള്‍ സഹോദരന്മാരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. തുടര്‍ന്ന് തര്‍ക്കം ആരംഭിക്കുകയും പതിനഞ്ചോളം പേര്‍ ചേര്‍ന്ന് സഹോദരന്മാരെ ആക്രമിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഗുറിയസിന്റെ തല അടുത്തുള്ള കോണ്‍ഗ്രീറ്റില്‍ ഇടിക്കുകയായിരുന്നു. മറ്റേ സഹോദരനേയും ജനകൂട്ടം ആക്രമിച്ചു. കാര്യമായി പരിക്കേറ്റ ഗുറിയസിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്ച മരിക്കുകയായിരുന്നു.
കാര്‍ട്ടവര്‍ അവന്യൂ 176 സ്ട്രീറ്റ് മൗണ്ട്‌ഹോപ്പില്‍ നടന്ന സംഭവത്തില്‍ പരിക്കേറ്റ മറ്റൊരു സഹോദരന്‍ സുഖം പ്രാപിച്ചു വരുന്നതായി പോലീസ് അറിയിച്ചു. തലയിലുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

രണ്ടുപേരെ ഇതു സംബന്ധിച്ചു അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവരുടെ പേരിലുള്ള കേസ് കൊലപാതകകുറ്റമായി മാറ്റിയതായും പോലീസ് പറഞ്ഞു. അക്രമം നടത്തിയ ആള്‍കൂട്ടം ഇവരുടെ കാറിലുണ്ടായിരുന്ന സാധനങ്ങള്‍ കവര്‍ച്ച ചെയ്തതായും പോലീസ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...

സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ രൂപീകരണം ; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍...

മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

കാസർഗോഡ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് . മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ...
WP2Social Auto Publish Powered By : XYZScripts.com
error: