17.1 C
New York
Wednesday, September 22, 2021
Home Kerala ആമ്പൽ പൂക്കളാൽ പട്ടുവിരിച്ച്; മലരിക്കൽ എന്ന കൊച്ചു ഗ്രാമം

ആമ്പൽ പൂക്കളാൽ പട്ടുവിരിച്ച്; മലരിക്കൽ എന്ന കൊച്ചു ഗ്രാമം

മീനാക്ഷി കൃഷ്ണ

കോട്ടയം: കണ്ണിനും മനസ്സിനും കുളിർമയേകി ഏക്കർ കണക്കിന് പാടങ്ങളിലായി പടർന്നു കിടക്കുന്ന ആമ്പൽ പൂക്കൾ വിടർന്നു നിൽക്കുന്നത് അതിമനോഹര കാഴ്ച തന്നെയാണ്. കോട്ടയം ജില്ലയിലെ തിരുവാർപ്പനടുത്തുള്ള മലരിക്കലെന്ന കൊച്ചു ഗ്രാമത്തിലാണ് ഈ സുന്ദര കാഴ്ച. കേരളത്തിൻ്റെ പല ഭാഗത്തുനിന്നും ആളുകൾ മലരിക്കൽ എന്ന കൊച്ചുഗ്രാമത്തിൽ ആമ്പൽ വസന്തം കാണാൻ എത്തിച്ചേരുന്നു.

തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ആണ് ഈ ആമ്പൽ വസന്തത്തെ എതിരേൽക്കുന്നത്. ഇവിടെയുള്ള ആളുകൾക്ക് ചെറിയോരു വരുമാനം കൂടിയാണ് ഈ ആമ്പൽ വസന്തം. ചെറിയൊരു ഫീസ് കൊടുത്താൽ ഇവരുടെ വള്ളങ്ങളിൽ പട്ടുവിരിച്ച ആമ്പൽ പൂക്കളുടെ ഇടയിൽ കൂടി സഞ്ചരിക്കാം. അതു നമ്മുടെ മനസ്സിനെ കൂടുതൽ സന്തോഷം നൽകുന്ന കാര്യം തന്നെയാണ്. കൂടാതെ വെഡിങ് ഫോട്ടോഗ്രാഫിക്ക് മികച്ച ഒരു ഇടം തന്നെയാണ്. ഈ ആമ്പൽ വസന്തം നാളുകളിൽ വീഡിയോ ഷൂട്ടിങ്ങിനായി ധാരാളം പേർ ഇവിടെ എത്തുന്നു.

പ്രകൃതിയാൽ സുന്ദരമായ മലരിക്കൽ എന്ന നാട് ഇപ്പോൾ വിനോദ സഞ്ചാരികൾക്കിടയിൽ ഇഷ്ടപ്പെടാൻ കാരണം ഇവിടത്തെ ആമ്പൽപ്പാടങ്ങളുടെ സൗന്ദര്യം ആണെന്ന് തന്നെ പറയാം. ഈ കൊറോണ കാലത്ത് സർക്കാർ ഇളവുകൾ നൽകിയതോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ധാരാളം ആളുകൾ ഇവിടെ എത്തിച്ചേരുന്നു

ഏറ്റവും മനോഹരമായി സൂര്യോദയവും അസ്തമയവും കാണാൻ മികച്ചൊരിടമാണ് മലരിക്കൽ സൺ സെറ്റ് പോയിൻ്റ്. കോട്ടയം നഗരത്തിൽ നിന്ന് 8 കിലോമീറ്റർ ദൂരമാണ് മലരിക്കൽ എത്തിച്ചേരാന്‍.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സൗത്ത് സിയാറ്റിലെ സിഖ് ടെംമ്പിളിന് നേരെ ആക്രമണം: അന്വേഷണം ആവശ്യപ്പെട്ട് സിഖ് കൊയലേഷൻ

സൗത്ത് സിയാറ്റിൽ: വാഷിംഗ്ടൺ സംസ്ഥാനത്ത് സൗത്ത് സിയാറ്റിൽ ഫെഡറൽ വേയിലുള്ള ഖൽസ ഗൂർമറ്റ് സെന്ററിന് നേരെ ആക്രമണം നടത്തുകയും അവിടെയുണ്ടായിരുന്ന വിശുദ്ധ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽഅന്വേഷണം നടത്തണമെന്ന് സെപ്തംബർ 20 ന്...

നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയതിന് 12 വർഷം തടവ് ശിക്ഷ

ഒക്കലഹോമ: നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയ ബോബി ലീ അലനെ 54 ഒക്കലഹോമ കോടതി 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു മരങ്ങൾക്കിടയിൽ പണിതിരുന്ന കാബിനിൽ വെച്ചായിരുന്നു സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന ചെറുപ്പക്കാരന്റെ വൃഷണം...

കാവ്യ മാധവന്റെ വാക്കുകൾ തന്നെ ഞെട്ടിച്ചെന്ന് അവതാരകൻ വിജയ്

മലയാളി പ്രേക്ഷകരടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധാവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് മലയാള സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 1991 ൽ പുറത്ത് ഇറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു...

നമസ്തേ പ്രിയ മിത്രമേ . . . ഹിന്ദിയില്‍ ട്വീറ്റുമായി ഫ്രഞ്ച് പ്രസിഡന്റ് ! മോദിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തി. ഇന്തോ-പസഫിക് മേഖലയിലെ സഹകരണ സാധ്യതകള്‍ തേടിയാണ് ഇരു നേതാക്കളും ഫോണിലൂടെ ചര്‍ച്ച നടത്തിയത്. അഫ്ഗാന്‍ പ്രശ്നങ്ങളടക്കം ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ്...
WP2Social Auto Publish Powered By : XYZScripts.com
error: