17.1 C
New York
Thursday, October 28, 2021
Home Cinema ആമസോൺ പ്രൈംമിൽ കാടകലം വിജയകരമായി പ്രദർശനം തുടരുന്നു

ആമസോൺ പ്രൈംമിൽ കാടകലം വിജയകരമായി പ്രദർശനം തുടരുന്നു

വിഷ്ണു മോഹൻ

പെരിയാർവാലി ക്രിയേഷൻസിന്റെ ബാനറിൽ സഗിൽ രവീന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്ത കാടകലം ആമസോൺ യുകെ, യുഎസ് പ്ലാറ്റ്ഫോമുകളിൽ വിജയകരമായി പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി മുന്നേറുന്നു

പ്രശസ്ത സംവിധായകൻ ബാബുരാജ് അസറിയയുടെ നിർമാണ വിതരണ കമ്പനിയായ കളക്റ്റിവ് ഫ്രെയിംസ് ആണ് കാടകലം ആമസോൺ പ്രിമിലൂടെ യുകെ, യുഎസ് പ്ലാറ്റ്ഫോമുകളിൽ പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്

ജിന്റോ തോമസും സഗിൽ രവീന്ദ്രനും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റെ സാനിധ്യം തെളിയിച്ച മാസ്റ്റർ ഡാവിഞ്ചി സതീഷും സിനിമ താരവും നാടക പ്രവർത്തകനുമായ സതീഷ് കുന്നോത്തുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ചലച്ചിത്രതാരം കോട്ടയം പുരുഷനും മറ്റു താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു

ചിത്രത്തിലെ കനിയേ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ബി കെ ഹരിനാരായണന്റെ വരികളിൽ പി എസ് ജയഹരി സംഗീതം ചെയ്ത് സംഗീത സംവിധായകനും ഗായകനുമായ ബിജിബാൽ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്

കാടിന്റെ മനോഹാരിത ഒപ്പിയെടുത്ത കാടകലം ഇതിനോടകം തന്നെ UK, US പ്രവാസികൾക്കിടയിൽ ഒരു ചർച്ചയായി മാറി കഴിഞ്ഞിട്ടുണ്ട്

കാടിന്റെ നിലനിനിൽപ്പും ആദിവാസികളുടെ പ്രേശ്നങ്ങളും അച്ഛൻ മകൻ ബന്ധത്തിന്റെ തീവ്രതയും സംസാരിക്കുന്ന കഥയാണ് കാടകലം

സിനിമയുടെ ചില സീനുകളിൽ ആദിവാസികളും അഭിനയിച്ചിട്ടുണ്ട് എന്നത് ഈ ഒരു പ്രത്യേകതയാണ്

ഇടുക്കി ഡാമിന്റെ പരിസര പ്രേദേശത്ത്‌ ഉൾ വനത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്

ക്യാമറ റെജി ജോസഫാണ് ചെയ്തിരിക്കുന്നത്.
എഡിറ്റിംഗ് -അംജാത് ഹസ്സൻ
കല -ബിജു ജോസഫ്
മേക്കപ്പ് –രാജേഷ് ജയൻ, ബിന്ദു ബിജുകുമാര്‍
പ്രൊഡക്ഷൻ കൺട്രോളർ -രാജു കുറുപ്പന്തറ
പ്രൊഡക്ഷൻ എക്സിക്യുട്ടിവ് -സുബിൻ ജോസഫ്
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിന്റോ തോമസ്
അസിസ്റ്റന്റ് ഡയറക്ടർ -സ്വാതിഷ് തുറവൂർ ,നിഖിൽ ജോർജ്
പോസ്റ്റർ ഡിസൈനിങ് ഉമർ മുക്താർ
കൾi
കുടുംബ പ്രേക്ഷകർക്കിടയിൽ നിന്നും മികച്ച പ്രതികരണമാണ് കാടകലത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്

വിഷ്ണു മോഹൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: