17.1 C
New York
Monday, September 20, 2021
Home Literature ആധാർ വഴി വഴിയാധാരം

ആധാർ വഴി വഴിയാധാരം

✍മേരി ജോസി മലയിൽ, തിരുവനന്തപുരം.

മരിച്ചവരുടെ ആധാർ റദ്ദാക്കാൻ നിയമ ഭേദഗതി വരുന്നുവെന്ന വാർത്ത വായിച്ചപ്പോഴാണ് ആധാർ ഒപ്പിട്ടു വാങ്ങിയ കാരണം വഴിയാധാരമായ ഒരു ഹതഭാഗ്യന്റെ കഥ ഓർമ്മ വന്നത്.

ആരുടെ പേരിലാണോ രജിസ്റ്റർ പോസ്റ്റ് വരുന്നത് ആ ആൾ തന്നെ അത് ഒപ്പിട്ടു വാങ്ങണം എന്നതാണല്ലോ നിയമം. പിന്നെ ചില പ്രത്യേക സാഹചര്യങ്ങളിൽ പോസ്റ്റ്മാന് അത്രയും പരിചയമുണ്ടെങ്കിൽ ചില വിട്ടുവീഴ്ചകൾ ഒക്കെ ചെയ്യാറുണ്ട്. റോയിയും കുടുംബവും അച്ഛനമ്മമാരോടൊപ്പം തറവാട്ടിൽ. ബാങ്ക് ഉദ്യോഗസ്ഥനായ ചേട്ടൻ സോമനും കുടുംബവും അവിടെ അടുത്തു തന്നെ മാറി താമസിക്കുന്നു. താമസം മാറിയെങ്കിലും സോമൻ എന്നും മാതാപിതാക്കളെ കാണാൻ വരും എന്നുള്ളതുകൊണ്ട് റേഷൻകാർഡും മേൽവിലാസവും ഒന്നും മാറ്റിയിരുന്നില്ല. കത്തുകൾ ഒക്കെ പതിവുപോലെ തറവാട്ടിൽ തന്നെ വരും സോമൻ വരുമ്പോൾ അത് എടുത്തു കൊണ്ടു പോകും.അതായിരുന്നു പതിവ്.

2013-ൽ ആണല്ലോ ഈ ആധാർ കാർഡിന്റെ വരവ്. ആധാർ ഇല്ലാതെ ജീവിതം ഇനി ഒരു അടി പോലും മുൻപോട്ടു പോകില്ല എന്ന ഘട്ടം വന്നപ്പോഴാണ് സോമനും ഭാരതിയും ആധാർ കാർഡ് എടുക്കാൻ ഒരുങ്ങിയത്. രണ്ടുമണിക്കൂർ വെയിലത്ത് ക്യൂ നിന്ന് ബയോമെട്രിക് ഡേറ്റ നൽകലും ഫോട്ടോയെടുപ്പും മറ്റു ചടങ്ങുകളും എല്ലാം കഴിഞ്ഞ് വീട്ടിലെത്തി. മൂന്ന് മാസം കഴിഞ്ഞപ്പോൾ സോമൻറെ ആധാർ കാർഡ് റെജിസ്റ്റർ ആയി തറവാട്ടിൽ പോസ്റ്റ് മാൻ കൊണ്ടുവന്നു. റോയിയുടെ ബിസിനസ് സ്ഥാപനം വീടിനോട് ചേർന്നായതുകൊണ്ട്, റോയി എപ്പോഴും വീട്ടിൽ കാണും. പോസ്റ്റ്‌മാന് ഇരുവരും സുപരിചതർ ആയിരുന്നതുകൊണ്ട് റോയ് അത് ഒപ്പിട്ടു വാങ്ങി ചേട്ടനെ ഏൽപ്പിച്ചു.ഒരു മാസം കൂടി കഴിഞ്ഞപ്പോൾ ഭാരതിയുടെ ആധാർകാർഡും വന്നു. കാർഡിലെ ഫോട്ടോ അവ്യക്തം എങ്കിലും പേരും മേൽവിലാസവും എല്ലാം ശരിയായിരുന്നു. ആ സമയത്ത് ആധാർ കാർഡിലെ ഫോട്ടോകൾ വളരെ മോശമാണ് എന്നൊക്കെ പറഞ്ഞുളള കമൻറുകളും കാർട്ടൂണുകളും ഒക്കെ പത്രത്തിൽ വരാറുണ്ടായിരുന്നു. അതുകൊണ്ട് ചേട്ടത്തിയെ ഈ ഫോട്ടോയിൽ കണ്ടാൽ പേടിയാകുമല്ലോ എന്ന് പറഞ്ഞ് റോയി അത് ഒപ്പിട്ടു വാങ്ങി സോമനെ ഏൽപ്പിച്ചു.

ഒരു മാസം കൂടി കഴിഞ്ഞപ്പോൾ പോസ്റ്റുമാൻ സ്ഥലംമാറ്റം ആയി പോയി പകരം വന്നത് ഒരു പോസ്റ്റ് വുമൺ ആയിരുന്നു. ആ പോസ്റ്റ് വുമൺ ഭാരതിയുടെ തന്നെ ഒരു ആധാർ കാർഡ് കൂടി കൊണ്ടു കൊടുത്തു. ആ കാർഡിലെ ഫോട്ടോ നല്ല വ്യക്തത ഉള്ളത് ആയിരുന്നു. ആദ്യത്തേത് അവർക്ക് തെറ്റുപറ്റിയത് ആകും എന്ന് കരുതി ഭാരതി അത് അലക്ഷ്യമായി എവിടെയോ കളഞ്ഞു. രണ്ടാമത് കിട്ടിയത് സൂക്ഷിച്ചു വെച്ചു.

ഒരു മൂന്ന് മാസം കഴിഞ്ഞു. പഴയ പോസ്റ്റുമാൻ ശരവേഗത്തിൽ റോയിയെ അന്വേഷിച്ച് വന്നിരിക്കുന്നു.
ഭാരതി സോമൻ എന്ന ഒരു പേരുകാരി ആ കോളനിയിൽ തന്നെ പുതിയ താമസത്തിനായി എത്തിയിട്ടുണ്ട്. ആദ്യം പോസ്റ്റുമാൻ കൊണ്ടുവന്ന കാർഡ് അവരുടേതായിരുന്നു. അതാണ് തെറ്റി പോസ്റ്റുമാൻ ഇവിടെ കൊണ്ട് കൊടുത്തത്. റോയ് ആണ് അത് ഒപ്പിട്ട് വാങ്ങിച്ചിരിക്കുന്നത്. ഭാരതി സോമൻ തനിക്ക് ആധാർ ഇതേവരെ കിട്ടിയിട്ടില്ല എന്നും പറഞ്ഞ് ഒരു പരാതി കൊടുത്തിരിക്കുന്നു. അന്വേഷണത്തിൽ കാർഡ് ഇഷ്യു ചെയ്യുകയും അത് റോയ് ഒപ്പിട്ട് വാങ്ങുകയും ചെയ്തിരിക്കുന്നു എന്നറിഞ്ഞു. അപ്പോഴാണ് പോസ്റ്റുമാന് അബദ്ധം പറ്റിയത് മനസ്സിലായത്. ആ അബദ്ധം തിരുത്താൻ വേണ്ടി പോസ്റ്റുമാൻ ഓടി റോയിയുടെ വീട്ടിലേക്ക് എത്തിയതാണ്. ആ ആധാർ കാർഡ് പോസ്റ്റുമാന് കൊടുത്താൽ പ്രശ്നം തീരും. വേഗം ആധാർ കാർഡ് എടുക്ക്‌ എന്ന് പറഞ്ഞ് പോസ്റ്റുമാൻ നിൽക്കുന്നു.കൂടുതൽ വ്യക്തതയുള്ള കാർഡ് കിട്ടിയപ്പോൾ പഴയത് കളഞ്ഞിരുന്നു റോയിയുടെ ചേട്ടത്തി ഭാരതി. ആകെ പുലിവാലു പിടിച്ചത് പോലെ ആയി റോയി.

പോസ്റ്റുമാൻ പുതിയ മേൽവിലാസക്കാരിയെ വിവരമറിയിച്ചു. അറിഞ്ഞ ഉടനെ പുതിയ മേൽവിലാസക്കാരി ഭാരതി സോമൻ റോയിയുടെ വീട്ടിലെത്തി. ഇനി എന്ത് ചെയ്യും? എന്താണ് ഇനി ആധാർ കിട്ടാൻ ഒരു വഴി എന്നും ചോദിച്ച്.

ആധാർ കാർഡ് കളഞ്ഞു പോയി എന്നും പറഞ്ഞ് ആധാർ കാർഡ് സെൻററിൽ ഒരു പരാതി കൊടുക്കണം. കാർഡ് എടുക്കാൻ ആദ്യം എന്തൊക്കെ ചെയ്തോ അതെല്ലാം വീണ്ടും ഒന്നുകൂടി ആവർത്തിക്കണം. അതുകഴിഞ്ഞ് കളഞ്ഞുപോയ കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് കിട്ടാൻ ആറുമാസമെങ്കിലും കാലതാമസം വരും. പിന്നെ അതിനു വേണ്ടി കാത്തിരിക്കണം. അങ്ങനെ ഒപ്പു വഴി ഒരു ശത്രുവിനെ ഫ്രീ ആയി റോയിക്ക് കിട്ടി. കാണുമ്പോൾ കാണുമ്പോൾ അപരൻ സോമൻ നീ കാരണം എൻറെ ഭാര്യക്ക് ചില്ലറ ബുദ്ധിമുട്ടുകൾ അല്ല വന്നിരിക്കുന്നത്, ആധാർ കാർഡ് ഇല്ലാതെ ഒരു കാര്യവും ചെയ്യാൻ പറ്റുന്നില്ല, നിൻറെ അനാസ്ഥയാണ് ഇതിനെല്ലാം കാരണം എന്ന് പറഞ്ഞ് അവന്റെ കുറ്റപ്പെടുത്തൽ. ചേട്ടത്തിയുടെ അതേ പേരിലും അഡ്രസിലും ഒരാൾ അവിടെ ഉണ്ടെന്ന് റോയി എങ്ങനെ അറിയാനാണ്? ഗ്യാസ് ബുക്ക് ചെയ്യാൻ പറ്റുന്നില്ല, ബാങ്ക് അക്കൗണ്ട് തുടങ്ങാൻ പറ്റുന്നില്ല അങ്ങനെ പരാതികളുടെ നീണ്ട നിര. ഇതൊന്നും കേൾക്കാൻ പോസ്റ്റ്മാൻ അവിടെ ഇല്ലതാനും.രണ്ടു വീട്ടുകാരെയും കൂട്ടി മുട്ടിച്ചു കൊടുത്ത് പോസ്റ്മാൻ തലയൂരി.

പിന്നെ ഈ മാന്യദേഹം എവിടെയെങ്കിലും ഒപ്പിടുമ്പോൾ നൂറുവട്ടം ആലോചിച്ചിട്ടേ ചെയ്യൂ.മറ്റുള്ളവർക്ക് വരുന്ന രജിസ്ട്രേഡ് കത്തുകൾ ഒപ്പിടുന്ന പരിപാടി റോയ് അതോടെ നിർത്തി.

✍മേരി ജോസി മലയിൽ, തിരുവനന്തപുരം.

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: