17.1 C
New York
Friday, September 17, 2021
Home Cinema ആദ്യ സിനിമയില്‍ നിന്ന് പ്രതിഫലം ലഭിച്ചില്ല; എന്നാല്‍ നായിക ആരാണെന്ന് അന്വേഷിച്ചു; തുറന്ന് പറഞ്ഞ് ചെമ്പന്‍...

ആദ്യ സിനിമയില്‍ നിന്ന് പ്രതിഫലം ലഭിച്ചില്ല; എന്നാല്‍ നായിക ആരാണെന്ന് അന്വേഷിച്ചു; തുറന്ന് പറഞ്ഞ് ചെമ്പന്‍ വിനോദ് ജോസ്

മലയാളികളുടെ പ്രിയ നടനാണ്‌ ചെമ്പന്‍ വിനോദ് ജോസ്. നിരവധി ചിത്രങ്ങളില്‍ അദ്ദേഹം തിളങ്ങി. നായകനായു സഹനടനായും വില്ലനായുമൊക്കെ പല കഥാപാത്രങ്ങള്‍ ചെമ്പന്‍ വിനോദ് അവതരിപ്പിച്ച് കഴിഞ്ഞു. ഇപ്പോള്‍ തന്റെ ആദ്യ ചിത്രത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം.

വാക്കുകളിങ്ങനെ;

ലിജോ നല്‍കിയ ധൈര്യമാണ് ‘നായകന്‍’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ കാരണമായത്. ലിജോ എന്റെ സുഹൃത്തായത് കൊണ്ട് മാത്രം സിനിമയിലെത്തിയ ആളാണ് ഞാന്‍. അവന്‍ ‘നായകന്‍’ എന്ന സിനിമ ചെയ്യാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ അവന്‍ എഴുതി വച്ചിരുന്ന സ്‌ക്രിപ്റ്റ് ഞാന്‍ വായിച്ചു നോക്കി.

അതിലെ പോലീസ് ഉദ്യോഗസ്ഥന്റെ റോള്‍ കുറച്ചൂടി പുതുമയോടെ ഇത് വരെ കാണാത്ത ഒരു തരത്തില്‍ എഴുതാന്‍ ഞാന്‍ ലിജോയോട് പറഞ്ഞു. ‘നീ ആ വേഷം ചെയ്യുന്നോ?’ എന്നായി ലിജോയുടെ ചോദ്യം. അഭിനയിക്കാന്‍ അവസരം ലഭിച്ച സ്ഥിതിക്ക് ആദ്യമായി ചോദിച്ച ചോദ്യം എന്റെ നായിക ആരാണെന്നാണ്.

അങ്ങനെ ലിജോ നല്‍കിയ ധൈര്യത്തിന്റെ പുറത്താണ് ആ സിനിമ ചെയ്തത്. ശമ്പളം ഒന്നും കിട്ടിയില്ല. ലിജോയ്ക്ക് പോലും പ്രതിഫലം കിട്ടിയില്ല. ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്ത നായകനില്‍ ഇന്ദ്രജിത്ത് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com