നാലു മലയാളികളെ ഒരേസമയം കലക്ടര്‍മാരായി നിയോഗിച്ചു. തമിഴ്നാട് സർക്കാരാണ് വ്യത്യസ്തമായ നിലപാടിൽ നാലു മലയാളികളെ ഒരേസമയം തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ കലക്ടർമാരായി നിയോഗിക്കുന്നത്. പുതുതായി ചുമതലയേറ്റ നാലു പേരും 2013 ബാച്ച് അംഗങ്ങളാണ്.
എറണാകുളം പിറവം സ്വദേശിയായ ഡോ.ആല്‍ബി ജോണ്‍ വര്‍ഗീസ് (തിരുവള്ളൂര്‍), തൃശൂര്‍ സ്വദേശിനി ശ്രേയ സിങ് (നാമക്കല്‍), തിരുവനന്തപുരം സ്വദേശികളായ ഡോ.എസ്.വിനീത് (തിരുപ്പൂര്‍), പി.ഗായത്രി കൃഷ്ണന്‍ (തിരുവാരൂര്‍) എന്നിവരാണു പുതിയ വിവിധ ജില്ലകളിൽ കലക്ടർമാരായി ചുമതലയേൽക്കുന്നത്
നിലവില്‍ കലക്ടര്‍മാരായിരുന്ന മലയാളികളായ ഡോ.ജി.എസ്.സമീരനെ തെങ്കാശിയില്‍ നിന്നു കോയമ്പത്തൂരിലേക്കും തേനി കലക്ടറായിരുന്ന എച്ച്.കൃഷ്ണനുണ്ണിയെ ഈറോഡിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്.