17.1 C
New York
Monday, September 20, 2021
Home Special ആത്മാവിന്റെ വൃണങ്ങൾ- (രണ്ടാം ഭാഗം) - അസൂയ

ആത്മാവിന്റെ വൃണങ്ങൾ- (രണ്ടാം ഭാഗം) – അസൂയ

ദേവു എഴുതുന്ന…  “ചിന്താ ശലഭങ്ങൾ”

“jalousie” (അസൂയ) എന്ന ഫ്രഞ്ച് പദവും
zelosus (അഭിനിവേശം) എന്ന ലാറ്റിൻ പദവും ചേർന്നാണ് Jealousy (അസൂയ) എന്ന പദം ഉണ്ടായത്.

വില്ല്യം ഷേക്സ്പിയർ ആണ് “green-eyed monster” എന്ന പദം ഉപയോഗിച്ച് അസൂയയും കുശുമ്പിനെയും ഒന്നിച്ചു കൂട്ടിച്ചേർത്ത്. പിന്നീട് അത് “green with envy” എന്ന പ്രയോഗം തന്നെയായി മാറി. പച്ച നിറം അങ്ങനെ അസൂയയുടെ നിറമായി.

അസൂയ എന്നത് മൂന്ന് പേർ ഉൾപ്പെടുന്ന കാര്യമാണ്. തനിക്ക് ഇഷ്ടമുള്ളതായ ഒരു വസ്തുവോ, വ്യക്തിയെയോ, മൂന്നാമൻ ഒരാൾക്ക് നഷ്ടപ്പെടുന്നു എന്ന തോന്നൽ ഉളവാക്കുന്ന, ചേതനയറ്റ വികാരം ആണ് അസൂയ.

അപകർഷതാ ബോധം മൂലം ഉണ്ടാകുന്ന അവിശ്വാസം, ബന്ധങ്ങളിൽ അസ്ഥിരത കൊണ്ട് വരുന്നു. ഈ ദുർചിന്തകൾ മനസ്സിന്റെ സ്ഥിരതയെ അമ്മാനമാടുന്നതിനാൽ, ആ വ്യക്തിയുടെ സമാധാന നില ഭംഗപ്പെടുന്നു.

അസൂയയുള്ള ഒരു വ്യക്തിയിൽ, കുശുമ്പ്, അത്യാഗ്രഹം, അമർഷം, രഹസ്യവിരോധം, അതൃപ്തി മുതലായ സ്വഭാവങ്ങൾ കണ്ട് വരുന്നു.
എന്നാൽ പങ്കാളിയോട് അസൂയ ഉള്ളവർ, പൊതുവേ ശങ്കാശീലരും, അവിശ്വാസം പ്രകടിപ്പിക്കുന്നവരും, അസ്ഥിരതയുള്ളവരും, ഉൽകണ്ഠ ഏറിയവരും, മറ്റുള്ളവരിൽ തന്റെ അധീനത പ്രകടം ആക്കുന്നവരും, അവരിലുള്ള തങ്ങളുടെ ഉടമസ്ഥാവകാശം സ്ഥാപിയ്ക്കാൻ ശ്രമിക്കുകയും, ആവശ്യത്തിലധികം അവർക്ക് സംരക്ഷണം ഏർപ്പെടുത്തുകയും ചെയ്യുന്നു. തുടർന്ന്, അവർക്കായി പ്രതിരോധിക്കുകയും, ആദരവിനോടൊപ്പം, അതി സൂക്ഷ്മമായ ജാഗ്രതയും, ശ്രദ്ധയും പാലിക്കുകയും, ആവശ്യത്തിലേറെ മുൻകരുതലുകളും, ഇവരോട് വ്യഗ്രതയോടെ തങ്ങളുടെ സ്നേഹത്തിന്റെ നിവേദനം നടത്തുകയും ചെയ്യുന്നു. അസൂയ മൂത്ത്, ഇത്രയും പ്രവർത്തികൾ, ഒന്നിച്ചൊരു വ്യക്തിയുടെ നേരെ അവർ എയ്ത് വിടുമ്പോൾ, മറുവശത്ത് ഉള്ള വ്യക്തിക്ക് എത്രമാത്രം ശ്വാസം മുട്ടുന്ന പ്രതീതിയാണ് അനുഭവിക്കുന്നത് എന്ന് ആരും പറയാതെ തന്നെ നിങ്ങൾക്ക് ഊഹിക്കാമല്ലോ.

അസൂയ ആറ് വിധം.

 1. pathological (paranoid) / ഒഥല്ലോ സിൻഡ്രോം/ delusional jealousy- ചിത്തഭ്രമമുള്ള അസൂയ. കാരണരഹിതമായി തന്റെ പങ്കാളിയെ സംശയിക്കുക. ഇത് പല മനോരോഗങ്ങളുടെയും ലക്ഷണമാണ്. ഇതിന് ചികിത്സ തേടണം.
 2. Romantic പ്രണയവിഷയകമായ അസൂയ
 3. Sexual – ലൈംഗികമായ അസൂയ
 4. Rational- യുക്തിപരമായ അസൂയ
 5. Irrational – യുക്തിഹീനമായ അസൂയ
 6. Intentional – സോദ്ദേശ്യമായ അസൂയ

എന്ത് കൊണ്ട് ആണ് ഒരാൾക്ക് അസൂയ എന്ന വികാരം ഉണ്ടാകുന്നത്?

മനഃശാസ്ത്രഞ്ജർ പറയുന്നത്, ഒരു വ്യക്തിബന്ധം ആടിയുലയാൻ പാകമാകുന്നുവെന്നും, അതിനെതിരെ പ്രതിരോധിക്കാൻ പ്രാപ്തമായ ചില കാര്യങ്ങൾ ചിട്ടപ്പെടുത്തേണ്ടിയിരിക്കുന്നു, എന്നും ഉള്ളൊരു ഉണർത്ത് പാട്ടാണ് അസൂയ.

അസൂയ കണ്ട് വരുന്നത് വ്യക്തി ബന്ധങ്ങളിൽ ആണ്. വ്യക്തമായി പറഞ്ഞാൽ, തൻ്റെ സ്വന്തമായ ഈ വ്യക്തിയോ, കൈവശമുള്ള തന്റെ ഇഷ്ട വസ്തുവോ; മറ്റൊരാൾ കവർന്ന് എടുക്കാൻ പ്രാപ്തനാണെന്ന ഭീതിയിൽ നിന്നും ആണ് അസൂയ ഉണ്ടാകുന്നത്.
ചിലപ്പോൾ അസൂയ ഉത്ഭവിക്കുന്നത് ഒരു വ്യക്തിയുടെ ഭാഗികമായ ചിത്രം കണ്ടിട്ടാകും. അതായത്, നിന്റെ കഴിവുകളും, വിജയങ്ങളും, നീ സമ്പൂർണ്ണതയുടെ പര്യായമായി കാണുന്ന മറ്റൊരാളോട് നിന്റെ ജീവിതം താരതമ്യം ചെയ്യുമ്പോൾ ആണ്. അത് പക്ഷെ നീ അറിയുന്ന ആളുടെ ഭാഗികമായ ഒരു വസ്തുത മാത്രമായിരിക്കും, എന്ന് നീ മറക്കുന്നു.ഇന്നത്തെ സോഷ്യൽ മീഡിയ ഇതേ കാരണത്തെ വളരെയധികം വാഴ്ത്തിപാടി വളർത്തിയിരിക്കുന്നു. മനുഷ്യൻ പലപ്പോഴും തന്റെ ഏറ്റവും നല്ല ജീവിത മുഹൂർത്തങ്ങൾ മാത്രം ആണ് സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കുക. അത് കൊണ്ട് തന്നെ, അവരുടെ യഥാർത്ഥ ജീവിതത്തിലോ, വ്യക്തി ബന്ധങ്ങളിലോ എന്താണ് സംഭവിക്കുന്നത് എന്ന് ആരും അറിയുന്നില്ല.

സ്വേൻസൺ പറയുന്നത്, നിനക്ക് ഉള്ളത് എന്താണ്? നിനക്ക് വേണ്ടിയത് എന്താണ്? ഇത് തമ്മിലുള്ള അന്തരം കാണിച്ച് തരുന്നത് അസൂയ ആണ്! അത് അടിച്ചമർത്തി വെയ്ക്കേണ്ട ഒരു വികാരം അല്ല! അടിച്ചമർത്തപ്പെട്ട അസൂയയും, കുരുക്കുകൾ അഴിക്കാൻ കഴിയാത്ത അസൂയയും കൂടി സ്വയം കുറ്റപ്പെടുത്തുന്ന, ഹാനികരമായ ഒരു ചക്രഗതി സൃഷ്ടിച്ച്, സമാധാനത്തിൻ്റെ ദാരിദ്ര്യദുരിതമുള്ള ഒരു ജീവിതം നയിക്കാനായ സാഹചര്യത്തിൽ വ്യക്തിയെ എത്തി ചേർക്കുന്നു.

തൻ്റേതായ ഒന്നിനേ, സംരക്ഷിക്കാൻ നോക്കുക എന്നത് ഒരു വ്യക്തിയുടെ നിസ്സർഗ്ഗജമായ പ്രവർത്തി ആണ്. പക്ഷേ, ഒരു വേള, സൂക്ഷ്മപരിശോധന ആവശ്യമായിരുന്ന അസൂയ, ഒരു സുപ്രഭാതത്തിൽ തന്റെ കൈവിട്ടു പോകുമ്പോൾ അതിന്റേതായ നാശം വിതയ്ക്കുന്നു. അങ്ങനെ വ്യക്തി സ്വയം നശിക്കുകയും ചുറ്റുമുള്ളവരെ നശിപ്പിക്കാൻ പ്രാപ്തനാക്കുന്നു.

പലരും അസൂയയേ സ്നേഹത്തിന്റെ അടയാളമായി വാഴ്ത്തി പാടുന്നത് കാണാം. അത് ശരിയല്ല!! അസൂയ മൂത്ത്
അസ്ഥിരമായ ഒരു മനസ്സ്, മറുവ്യക്തിയെ, തനിക്ക് അവകാശപ്പെട്ട ഏതോ ഒരു വസ്തുവോ, സ്വകാര്യ സ്വത്തായി കണക്കാക്കുന്നത് കൊണ്ട് ആണ്, ഇങ്ങനെ ഒരു വികാരം ഉടലെടുക്കുന്നത്. ഒരു വ്യക്തിയുടെ ഇച്ഛയും, അവനിലുള്ള അരക്ഷിതാവസ്ഥയും ഇഴുകി ചേർന്ന് ഉണ്ടാകുന്ന ദുർഗുണമാണ് അസൂയ. അല്ലാതെ, അത് സ്നേഹം അല്ല!

നിന്നോട് അസൂയ ഉള്ളവരെ തിരിച്ചറിയാൻ ഉള്ള അടയാളങ്ങൾ:-

 • നിങ്ങളെ അക്ഷരം പ്രതി അവർ അനുകരിക്കാൻ ശ്രമിക്കുന്നു
 • യഥാർത്ഥത്തിൽ ഉള്ള തങ്ങളുടെ നേട്ടങ്ങളെക്കാളേറേ, അവർ സ്വയം ആത്മപ്രശംസ ചെയ്യുന്നു
 • അസൂയക്കാരൻ ഏറ്റവും തെറ്റായ, ചീത്തയായ മാർഗ്ഗ നിർദ്ദേശം മറ്റുള്ളവർക്ക് കൊടുക്കുന്നു
 • മറ്റുള്ളവരുടെ മുന്നിൽ നിന്നേയും, നിന്റെ നേട്ടങ്ങളെയും ചെറുതാക്കി കാട്ടുന്നു
 • എന്തിനും ഏതിനും അസൂയ പ്പെടുന്നവന് എതിരെ മൽസരിക്കുന്നു
 • മറ്റുള്ളവരെ ന്യായം വിധിക്കുന്നു

ഇനി, നിന്നിൽ അസൂയയുടെ കണം ഉള്ളതിൻ്റെ തെളിവുകൾ ഇപ്രകാരം ആണ്:-

 • നിന്റെ സ്നേഹവലയത്തിൽ പ്പെട്ടവർ, അന്യരേ പറ്റി പരമാർശിയ്ക്കുമ്പോൾ നിങ്ങൾ അസ്വസ്ഥരാകുന്നു.
 • നിന്റെ പങ്കാളി നിന്റെ ഒപ്പം ഇല്ലാത്ത അവസരങ്ങളിൽ അവരെ ശങ്കിക്കുന്നു
 • അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ, അവരുടെ ദൈനംദിന പ്രവർത്തികളെ നിത്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു
 • നിന്റെ പങ്കാളിയുടെ അല്ലെങ്കിൽ, സ്നേഹവലയത്തിൽ പ്പെട്ടവരുടെ ദിനചര്യകളെ നിങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നു.

അസൂയയുടെ ഉത്ഭവവും, അതിനെതിരെ പൊരുത്തപ്പെടാൻ ഉള്ള മാർഗ്ഗങ്ങളും:-

 • അസൂയയുടെ ഉത്ഭവം അടയാളപ്പെടുത്തുക
 • നിന്റെതായ ഉത്ക്കണ്ഠകൾ പരിശോധിക്കുക
 • വിശ്വാസയോഗ്യരായ കൂട്ടുകാരുമായി ചർച്ച ചെയ്യുക
 • അസൂയയേ വ്യതിയാനത്തോടെ ചിന്തിക്കാൻ ശ്രമിക്കുക
 • നിങ്ങളുടെ ജീവിതചിത്രം മുന്നിൽ കണ്ട് കൊണ്ട്, നിങ്ങൾക്ക് ഉള്ള എല്ലാത്തിനും നന്ദി പറയുക
 • അസൂയയുടെ ഓരോ നിമിഷങ്ങളെ എങ്ങനെ ആരോഗ്യപരമായ രീതിയിൽ കൈകാര്യം ചെയ്യാം എന്നത് Mindfullness അഥവാ പരിപൂർണ്ണ ശ്രദ്ധ എന്ന ടെക്നിക് ഉപയോഗിക്കാൻ ശ്രമിക്കുക. ഒരു ട്രെയിൻഡ് കൗൺസലറുടെ സഹായത്തോടെ ഇത് പരിശീലിയ്ക്കാവുന്നതാണ് ( ഈ വിഷയത്തെ പറ്റി പിന്നീട് ഒരിക്കൽ എഴുതാം)
 • സ്വയം പരിചരിക്കുക
 • സ്വയം സ്നേഹിച്ചാൽ മാത്രമേ സ്വയം പരിചരിക്കാൻ കഴിയൂ
 • ആത്മവിശ്വാസക്കുറവ് ആണ് അസൂയയുടെ ഉത്ഭവം. അതിനാൽ ആത്മവിശ്വാസം ബലപ്പെടുത്തുക.

ആത്മവിശ്വാസം ബലപ്പെടുത്തുന്നതിനായി:-

 • നീ ഭംഗിയായി ചെയ്യുന്ന നിന്റെ കഴിവുകളെ പറ്റി ഓർക്കുക
 • സ്വയം കരുണ കാണിക്കുക. നിന്റെ കൂട്ടുകാരനെ നീ എത്ര ഭംഗിയായി കരുതുന്നു, അതേ കരൂതൽ നിനക്കും ആവശ്യമാണ് എന്ന് തിരിച്ചറിയുക, അംഗീകരിക്കുക!
 • എന്നും, കഴിവതും, സന്തോഷം തരുന്ന വാക്കുകൾ ഉരുവിടുക. ഒപ്പം പങ്കാളിയെയും കൂട്ടുക.
 • നിനക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്തുക
 • നിനക്ക് തോന്നിയ അസൂയയോ, അത് തോന്നിയത് കൊണ്ട് നിന്നെയോ, ന്യായം വിധിക്കുന്നത് നിർത്തലാക്കുക.
  അങ്ങനെ ചെയ്യുന്ന പക്ഷം അസൂയയിൽ നിന്നുമുണ്ടാകുന്ന ചൈതന്യമറ്റ അപകടവലയത്തിൽ നിന്നും നിനക്ക് മുക്തി നേടാൻ സാധിക്കും.
 • കാലക്രമേണ അസൂയയുടെ അളവ് ക്രമാതീതമായി കുറഞ്ഞ് ഇല്ലാതെ ആകുന്നു. അസൂയ അലിഞ്ഞ് ഇല്ലാതാകാൻ സമയം കൊടുക്കുക
 • തീവ്രമായ അസൂയചിന്തകളെ, സ്വന്തം ആത്മവിശ്വാസം കൊണ്ട് നേരിടുമ്പോൾ, അസൂയയുടെ ഹാനികരമായ വശങ്ങളിൽ നിന്നും വിടുതൽ പ്രാപിക്കുന്നു
 • അസൂയ ഉളവാക്കുന്ന അവസ്ഥ ഇല്ലാതെ ആകുമ്പോഴേക്കും, അസൂയയുടെയും കഥ കഴിയുന്നു. സമയം മുന്നോട്ട് നീങ്ങുമ്പോൾ ഈ അസൂയചിന്തകളുടെ ആവശ്യമേയുണ്ടായിരുന്നില്ല എന്ന് സ്വയം മനസ്സിലാകും. അങ്ങനെ ജീവിതം പിന്നെയും മുന്നോട്ടു നീങ്ങും.
 • അസൂയയേ പറ്റി തുറന്നു സംസാരിക്കാൻ അത്ര എളുപ്പം അല്ല. പക്ഷേ അസൂയ മൂത്ത് നിങ്ങളുടെ മനസമാധാനത്തിന് ഭംഗം വരുന്നു എന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, ഒരു തെറാപ്പിസ്റ്റിൻ്റെ സഹായം തേടുക. അവർ കരുണയോടും,
  സഹാനുഭൂതിയോട് കൂടി നിങ്ങൾക്ക് സഹായം നൽകും.

മനുഷ്യർ ഒരിക്കലും തോൽക്കുന്നവരെ ഓർത്തല്ല അസൂയപ്പെടുന്നത്!
ശരിയായ ആത്മവിശ്വാസം ഉള്ളിടത്തോളം കാലം, അസൂയയ്ക്കും കുശുമ്പിനും ഒരു സ്ഥാനവുമില്ല!

നീ നിന്റെ ജോലി ഭംഗിയായി ചെയ്യുന്നു എന്നതിന്റെ അടയാളം ആണ് അസൂയ!
നിന്റെ മഹത്വം നീ തിരിച്ചറിയുമ്പോഴേക്കും, അവിടെ വെറുപ്പിന് സ്ഥാനം ഇല്ല!

നിൻ്റെ അപകർഷതാ ബോധത്തിൻ്റെ ഉൾക്കണ്ണാടി ആണ് അസൂയ! അത് നിന്റെ മനസ്സിനേ കാർന്ന് തിന്നുന്ന അർബുദമാണ്! അസൂയയും കുശുമ്പിനെയും ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത, വ്യത്യസ്തവും, മാരകവുമായ രണ്ട് അസുഖങ്ങൾ ആണ്.

മറ്റുള്ളവരുടെ വിജയഗാഥകൾ കേട്ട് അസൂയപ്പെടാതിരിക്കുക. എന്തെന്നാൽ, അവരുടെ നഷ്ടക്കാലത്തിൻ്റെ കഥകൾ നിങ്ങൾ അറിയുന്നില്ലല്ലോ!

ഒന്നിനെ പറ്റിയും അസൂയപ്പെടാതിരിക്കുക! അത് കൊടിയ വിഷമാണ്! മനസ്സ് തുറന്നു സന്തോഷത്തോടെ ജീവിക്കുക! നിങ്ങളുടെ സന്തോഷം നിങ്ങൾ കണ്ടെത്തും!

സ്നേഹപൂർവ്വം
-ദേവു-

COMMENTS

14 COMMENTS

 1. അസൂയയെക്കുറിച്ച് ഇത്രയും സമഗ്രമായ കുറിപ്പ് വായിച്ചിട്ടില്ല..

 2. എന്റെ ദേവൂ…..
  ഇൗ അസൂയ എന്ന സംഗതി ഇത്രമേൽ
  എഴുതാൻ ഉതകും വിധം ഉള്ള ഒരു വിഷയം ആണെന്ന് ഇന്നാണ് തിരിച്ചറിഞ്ഞത്….
  മാത്രമല്ല….പലപ്പോഴും ഒഴിവാക്കുന്ന….അല്ലെങ്കിൽ തഴയുന്ന ഒന്നാണ് ഒരാൾക്ക് നമ്മോട് തോന്നുന്ന അസൂയ…
  തിരിച്ചും അതുപോലെ തന്നെ…..പക്ഷേ ഇന്ന് ഞാൻ തിരിച്ചറിയുന്നു……
  ഒരുപാട് വിളിച്ച് പറയുവാൻ ഉള്ള വിശേഷങ്ങൾ ഒളിപ്പിച്ച് വച്ച മനുഷ്യന്റെ മറ്റൊരു സ്വഭാവ സവിശേഷത….അതാണ് അസൂയ…..
  മനസ്സിലാക്കി തന്ന ദേവൂട്ടിക്ക്‌ ആശംസകൾ…..

  • സ്നേഹം നിറഞ്ഞ ഈ പ്രോൽസാഹനത്തിന് ഒത്തിരി നന്ദിയും സ്നേഹവും 🙏❤️ സ്നേഹപൂർവ്വം ദേവു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫിലാഡൽഫിയയിലുടനീളമുള്ള വാരാന്ത്യ വെടിവെപ്പിൽ 6 പേർ കൊല്ലപ്പെട്ടു.

ഫിലാഡൽഫിയ: ഫിലാഡെൽഫിയയിൽ നടന്ന മാരകമായ വാരാന്ത്യ വെടിവെയ്‌പ്പിൽ ആറ് പേരുടെ ജീവൻ അപഹരിക്കുകയും കൗമാരക്കാർ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നോർത്ത് ഫിലാഡൽഫിയയിലെ ഒരേ സ്ട്രീറ്റിലാണ് രണ്ട് മാരകമായ വെടിവെപ്പുകൾ നടന്നതെന്ന് ഫിലാഡൽഫിയ പോലീസ്...

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...
WP2Social Auto Publish Powered By : XYZScripts.com
error: