തോമസ് ആൽവ എഡിസൻ തൻെറ പരീക്ഷണ ശാലയിൽ നിന്നും വളരെ നാളത്തെ പരിശ്രമം കൊണ്ട് കണ്ടുപിടിച്ച ബൾബുമായി പുറത്തേക്ക് വന്നു. അത് അവിടെയുള്ള പത്രക്കാരുടെയും പൊതുജനങ്ങളുടേയും മുന്നിൽ പ്രദർശിപ്പിക്കുവാനും പ്രവർത്തനം വിശദീകരിക്കുവാനും അദ്ദേഹം തയ്യാറായി. എല്ലാവരും ആകാംഷയോടെ കാത്തു നിന്നു..അത് പ്രവർത്തിപ്പിക്കുവാനുള്ള തയ്യാറെടുപ്പിനായി ആ ബൾബ് അദ്ദേഹം ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻെറ കൈയ്യിലേക്ക് നൽകി അല്പം ശ്രദ്ധക്കുറവ്. അയാളുടെ കൈയ്യിൽ നിന്നും ആ ബൾബ് താഴെ വീണ് പൊട്ടി. എല്ലാവരും സ്തബ്ധരായി. നിരാശ കടിച്ചമർത്തി കൊണ്ട് എഡിസൺ അവിടെ കൂടിയവരോട് പറഞ്ഞു.” ഇനി ഇത് പുനർനിർമ്മിക്കാൻ 24 മണിക്കൂറെങ്കിലും വേണ്ടിവരും. അതിനാൽ നാളെ വൈകിട്ടാകാം പ്രദർശനം. എന്നിട്ടദ്ദേഹം പരീക്ഷണ ശാലയിലേക്ക് കയറിപ്പോയി. പിറ്റേ ദിവസം എല്ലാവരും വന്നു ചേർന്നു. എഡിസൺ ബൾബുമായി അവർക്ക് മുന്നിലെത്തി. അദ്ദേഹം ചുറ്റും നോക്കി, തന്റെ സഹപ്രവർത്തകൻ അതാ ദൂരെ മാറി നിൽക്കുന്നു. അദ്ദേഹം അയാളെ അരികിലേക്ക് വിളിച്ചു. എല്ലാവരും ആകാംക്ഷയോടെ നിൽകെ ആ ബൾബ് അയാളെ ഏൽപ്പിച്ച ശേഷം വേണ്ട ഒരുക്കങ്ങൾ നടത്തി. അത് വിജയകരമായി പ്രദർശിപ്പിച്ചു. അതിന് ശേഷം ഒരു പത്രക്കാരൻ അദ്ദേഹത്തോട് ചോദിച്ചു. ” ഇന്നും അയാളുടെ കയ്യിലേക്കിത് നൽകുവാൻ അങ്ങേയ്ക്ക് എങ്ങനെ ധൈര്യം വന്നു” . അതിന് മറുപടിയായി എഡിസൺ പറഞ്ഞു
” ഇനി ഒരിക്കൽ കൂടി ഇത് തകർന്നാലും 24 മണിക്കൂർ കൊണ്ടെനിക്കിത് പുനർ നിർമ്മിക്കാം, എന്നാൽ അയാളുടെ ആത്മവിശ്വാസം നഷ്ടമായാൽ 24 വർഷമെടുത്താലും ചിലപ്പോൾ തിരികെ നൽകാൻ സാധിച്ചെന്ന് വരില്ല.” പ്രിയപ്പെട്ടവരേ, മറ്റൊരാളുടെ സ്വപ്നങ്ങളും , ആഗ്രഹങ്ങളും, ആത്മവിശ്വാസവും, ഇല്ലാതാക്കാൻ നമുക്ക് നിമിഷങ്ങൾ മാത്രം മതി, പക്ഷേ, അവ സൃഷ്ടിക്കാൻ ഒരുപക്ഷെ ഒരു ആയുസ്സ് വേണ്ടി വന്നേക്കാം..
എല്ലാവർക്കും നന്മകൾ…🌹🌹🌹
സ്നേഹാദരവോടെ മിത്രം
ഹരിദാസ് പല്ലാരിമംഗലം✍
Splendid indeed ❤️🙏. People will never forget how you made them feel.