17.1 C
New York
Tuesday, September 28, 2021
Home Literature ആടിക്കാറ്റേ കെടുത്തല്ലേ…(കവിത)

ആടിക്കാറ്റേ കെടുത്തല്ലേ…(കവിത)

✍ശ്രീദേവി സി നായർ

അംബരം തിരചാരു കരി നിറക്കൂട്ടിലലിയുന്നു സന്ധ്യതൻ രക്തശോഭയും
സൂര്യനലയാഴിയിൽ മുങ്ങുന്നു ആന്തലോടെ ഒരു നിറദീപം ധരിത്രിയിൽ തെളിക്കുവാനാവാതെ…

എണ്ണ വറ്റിയ വിളക്കുമായ് ബാലിക
സന്ധ്യാ ദീപം തെളിക്കുവാൻ തേടുന്നു തീക്കനൽ

പകലന്തിയോളം പട്ടിണിയാണെന്നാലും രാമകഥ പാടുവാൻ കൊളുത്തണം നിറദീപം

ഭക്തിയാൽ മനതാരിൽ നിറദീപം കൊ ളുത്തുന്നധരത്തിൽപ്പിന്നെകേമമായ് രാമായണ ശീലുകൾ വിരിയുന്നു

കുസൃതി കാട്ടി വന്നെത്തി ആടിക്കാറ്റും കേമമായ് എണ്ണ തീർന്നൊരാ വിളക്കിലെ പടുതിരി കെടുത്തുവാൻ

പോകുനീ മാരുതാ തീർക്കട്ടെ ഒരു ശ്ലോകം
ഒരു നുള്ളു തീറ്റ കൊടുക്കണം കിളിക്കുഞ്ഞിനും

തെല്ലൊരു മടിയോടെ മടങ്ങുന്നു തെന്നലും കിളിക്കൂടിനെ വലംവച്ച്

മാമരച്ചില്ലയിൽ തൂങ്ങുമാക്കിളിക്കൂട്ടിനുള്ളിൽ
ചിന്തിച്ചിരിക്കുന്നു അമ്മക്കുരുവിയും മക്കളും

കർക്കിടക മാർത്തു പെയ്യുന്നു നിർത്താതെ പശിയോടെ അമ്മതൻ ചിറകിന്നിടയിൽ
ശോകമാം കുറുകലോടെ ഒട്ടിച്ചേർന്നിരിക്കുന്നു കുഞ്ഞുങ്ങളും

മനമെങ്ങും നിൽക്കാതെ അലയുന്നിതാ ഭഗവാനെ കിളിക്കുഞ്ഞിനു നൽകുവാനൊന്നുമവശേഷിച്ചതില്ലീ കുടിലിലും

മഴ തെല്ലു നിർത്തണം ജഗതമ്മേ കനിയണം കിളികൾക്കു ഒരുനേരമാഹാരം തേടുവാൻ

ഒരു കൊച്ചു ഇലപ്പുഴു വഴി തെറ്റി വന്നതാ കിളിക്കൂടിനുള്ളിൽ മറയുന്നു

അമ്മക്കിളി തൻ മനവും നിറഞ്ഞല്ലൊ
ചിറകിൻ മറനീക്കി വന്നതു കുഞ്ഞുങ്ങൾ

ഊട്ടുന്നു മാതാവ് തൻപൊന്നോമനകൾക്കാ ഭക്ഷണം

മഴമാറി വന്നെത്തി വാനവിൽ മിഴിവോടെ
മരവള്ളി കാറ്റിൽ ആലോലമാടുന്നു

അമ്മക്കിളി തീറ്റ കൊത്തി വായിൽ ക്കൊടുക്കുന്നു കുഞ്ഞിക്കിളികളാ സ്നേഹമുണ്ടു കളിക്കുന്നു

ഇതു കണ്ടു ബാലിക ചുവരിലേക്കയക്കുന്നു മിഴികളും അറിയാതെ തലോടുന്നു തന്നൊട്ടിയ വയറിലും

മിഴികൾ വരമ്പിലേക്കുറ്റുനോക്കീടുന്നു
വല്ലതും വാങ്ങുവാൻ പോയതാണച്ഛനും…!

✍ശ്രീ…

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: