17.1 C
New York
Monday, September 20, 2021
Home Special ആക്ഷൻ ഹീറോ ജയന്റെ ജന്മദിനം.

ആക്ഷൻ ഹീറോ ജയന്റെ ജന്മദിനം.

✍മേരി ജോസ്സി മലയിൽ, തിരുവനന്തപുരം

“ MAY BE WE ARE POOR……COOLIES…….. TROLLY PULLERS …… BUT WE ARE NOT BEGGARS…!

YOU ENJOYS THIS STATUS IN LIFE BECAUSE OF OUR SWEAT AND BLOOD. LET IT BE THE LAST TIME…

IF YOU DARE TO SAY THAT WORD ONCE MORE … I WILL PULL OUT YOUR BLOODY TUNG !! “

ഈ പ്രശസ്തമായ ഡയലോഗ് അറിയാത്ത ഏതെങ്കിലും മലയാളി ഇന്നുണ്ടോ? ഇന്ന് ഈ സൂപ്പർസ്റ്റാറിന്റെ പിറന്നാൾ. മലയാളസിനിമ കണ്ട ആദ്യത്തെ ആക്ഷൻ ഹീറോ ജയൻ. മലയാള സിനിമയിലെ ആദ്യത്തെ ആക്ഷൻ ഹീറോ ജയനെ അനുസ്മരിക്കുന്നു സി.ഐ. പോളിന്റെ സഹോദരൻ. മരണശേഷവും 41 വർഷങ്ങൾക്ക് ഇപ്പുറവും മലയാളികളുടെ മനസ്സിൽ ജയൻ ഇന്നും പൗരുഷത്തിൻറെ, സാഹസികതയുടെ അഭിനയ രൂപമായി നിറഞ്ഞുനിൽക്കുന്നു.

സാഹസികത നിറഞ്ഞ അഭിനയമുഹൂർത്തങ്ങളോട് എന്നും താല്പര്യം കാണിച്ചിരുന്ന നടനായിരുന്നു ജയൻ. അദ്ദേഹത്തെ ആദ്യമായി കണ്ട ഓർമ്മകൾ പങ്കു വയ്ക്കുകയാണ് സിനിമാനടൻ സി. ഐ. പോളിന്റെ സഹോദരൻ ശ്രീ. ജോയ്. സി. ഐ.

1980 കാലഘട്ടം. പോളേട്ടൻ സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അന്ന് ഷൊർണൂരിൽ ആണ്.പ്രേംനസീറിന്റെ അഞ്ഞൂറാമത്തെ ചിത്രമായ ‘കരിപുരണ്ട ജീവിതങ്ങൾ’ ന്റെ ഷൂട്ടിങ് നടക്കുന്നു.കൗമാരക്കാരനായ അദ്ദേഹം ഇതുവരെ സിനിമയുടെ ഷൂട്ടിംഗ് കണ്ടിട്ടില്ല എന്ന് അറിഞ്ഞപ്പോൾ, കൂട്ടുകാരനെയും കൂട്ടി ഷൊർണൂരിലെത്താൻ പറഞ്ഞു പോളേട്ടൻ. ഉറ്റസുഹൃത്തിനെയും കൂട്ടി ട്രെയിനിൽ ഷൊർണൂരിൽ എത്തി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ തന്നെയായിരുന്നു ഷൂട്ടിംഗ്. ട്രെയിൻ ഇറങ്ങിയപ്പോൾ തന്നെ ഒരു പൂരത്തിന്റെയത്ര ആൾക്കൂട്ടം അവിടെത്തന്നെയുണ്ട്. പോളേട്ടൻ പറഞ്ഞേൽപ്പിച്ചിരുന്ന ആൾ അവരെ സ്വീകരിച്ച് അവിടെത്തന്നെ ഇരുത്തി. “ഇവിടെ തന്നെയാണ് ഷൂട്ടിംഗ്. നടന്‍മാരൊക്കെ ഇങ്ങോട്ട് ഹോട്ടലിൽനിന്ന് തയ്യാറായി വരും എന്നും പറഞ്ഞു. പ്രേംനസീറിന്റെയും ജയന്റെയും സ്റ്റണ്ട് സീനുകൾ ആണ് ഇന്ന് എടുക്കുന്നത്. അവരുടെ ഡ്യൂപ്പുകൾ ട്രെയിൻ എൻജിനു മുമ്പിൽ അടി കൂടുന്നതിന്റെ റിഹേഴ്സൽ നടത്തിക്കൊണ്ടിരിക്കുന്നത് കണ്ടിരുന്നോളൂ.’’ എന്ന് പറഞ്ഞു ഏൽപ്പിച്ച ആൾ.

കുറച്ച് കഴിഞ്ഞപ്പോഴേക്കും പ്രേംനസീറും ജയനും ബാലൻ കെ. നായരും അടൂർഭാസിയും പോളേട്ടനും ഒക്കെ ഹോട്ടലിൽനിന്ന് ഷൂട്ടിങ്ങിന് തയ്യാറായി എത്തി. പ്രേംനസീറും ജയനും! രണ്ട് സൂപ്പർസ്റ്റാറുകളെ ഒന്നിച്ചു കണ്ടപ്പോൾ കൂടിനിന്ന ജനം ഇളകി മറിഞ്ഞ് ആർപ്പുവിളികളോടെ അവരെ സ്വീകരിച്ചു. അന്ന് വരെ വെള്ളിത്തിരയിൽ മാത്രം കണ്ടിട്ടുള്ള പ്രേംനസീറിനെ മേക്കപ്പിടാൻ തുടങ്ങിയത് സാകൂതം നോക്കി നിന്നു. മേക്കപ്മാൻ പ്രേംനസീറിന്റെ മുഖത്ത് കുറച്ച് കരിവാരി തേച്ചു. തലയിൽ ഒരു കർച്ചീഫ് കെട്ടി, ഷർട്ട് ഒക്കെ ഒന്ന് ചുളിച്ച് വെച്ചു. ജയനെ മേക്കപ്പ് ചെയ്യാൻ നോക്കുമ്പോഴേക്കും ജയൻ ചെയ്തത് അവിടെ കുറെ കരിയും ചവറും കൂട്ടിയിട്ടിരുന്ന ഒരു കൂനയിലേക്ക് ഒരൊറ്റ ചാട്ടം. ആകെ കരിപുരണ്ട് അവിടുന്ന് എഴുന്നേറ്റ് വന്നു. ഇപ്പൊ ശരിയായില്ലേ എന്ന് ചിരിച്ചുകൊണ്ട് ഒരു ചോദ്യവും. രണ്ടുപേരും എൻജിൻ ഡ്രൈവേഴ്സ്ന്റെ യൂണിഫോം ധരിച്ചു സംഘട്ടനരംഗം ചിത്രീകരണം തുടങ്ങി. സൂര്യൻ തലയ്ക്കു മുകളിൽ നിൽക്കുമ്പോൾ, നല്ല പൊരിവെയിലത്ത് ആയിരുന്നു രണ്ടുപേരുടെയും സംഘട്ടനരംഗങ്ങൾ ഷൂട്ട് ചെയ്തിരുന്നത്. ട്രെയിൻ എൻജിന്റെ ചൂടും പുകയും ഒരു വശത്ത്. കണ്ടു നിൽക്കുന്നവർ പോലും തളർന്നു പോകാവുന്ന അത്ര ചൂട്. സംവിധായകൻ ശശികുമാർ പാക്കപ്പ് പറഞ്ഞപ്പോൾ ഊണ് കഴിക്കുന്നതും വിശ്രമിക്കുന്നതും ഒക്കെ എല്ലാവരും കൂടി ഒന്നിച്ചിരുന്ന് സൊറ പറഞ്ഞ് ആ റെയിൽവേ സ്റ്റേഷനിലെ തണൽ മരങ്ങൾക്ക് കീഴെ, അടൂർഭാസിയുടെ തമാശകളും കേട്ട്. കൗമാര മനസ്സിലെ ജയനെ കുറിച്ചുള്ള ഓർമ്മ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു എന്ന് പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.

ആ അഭിനയ പ്രതിഭയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം!!

മേരി ജോസ്സി മലയിൽ,
തിരുവനന്തപുരം.

COMMENTS

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫിലാഡൽഫിയയിലുടനീളമുള്ള വാരാന്ത്യ വെടിവെപ്പിൽ 6 പേർ കൊല്ലപ്പെട്ടു.

ഫിലാഡൽഫിയ: ഫിലാഡെൽഫിയയിൽ നടന്ന മാരകമായ വാരാന്ത്യ വെടിവെയ്‌പ്പിൽ ആറ് പേരുടെ ജീവൻ അപഹരിക്കുകയും കൗമാരക്കാർ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നോർത്ത് ഫിലാഡൽഫിയയിലെ ഒരേ സ്ട്രീറ്റിലാണ് രണ്ട് മാരകമായ വെടിവെപ്പുകൾ നടന്നതെന്ന് ഫിലാഡൽഫിയ പോലീസ്...

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...
WP2Social Auto Publish Powered By : XYZScripts.com
error: