17.1 C
New York
Saturday, August 13, 2022
Home Religion ആകാശത്തിന്റെ ഇഫ്ത്താർ

ആകാശത്തിന്റെ ഇഫ്ത്താർ

പരിശുദ്ധമായ റംസാൻ മാസം ആരംഭിച്ചിരിക്കുന്നു.
പ്രഭാതത്തിനു മുമ്പും സൂര്യാസ്തമയത്തിനു ശേഷവും അവർ ഭക്ഷണം കഴിക്കുന്നു. സൂര്യോദയത്തിനുമുമ്പ് എടുത്ത ഭക്ഷണത്തെ സുഹുർ എന്നും സൂര്യാസ്തമയത്തിനുശേഷം എടുക്കുന്ന ഭക്ഷണത്തെ ഇഫ്താർ എന്നും വിളിക്കുന്നു. അന്നപാനീയങ്ങൾ ഉപേക്ഷിച്ച്, അള്ളാഹുവിനോട് ചേരാൻ, പ്രാർത്ഥനയോടെ ഭക്തർ നോമ്പ് നോക്കുന്നു.

ഇന്നലെ ഇഫ്ത്താറിനോട് അനുബന്ധിച്ച് ഒരു പരസ്യം കാണ്മാൻ ഇടയായി. ജെറ്റെക്സ്, എമിറേറ്റ്സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ആകാശത്ത് വെച്ചൊരു ഇഫ്ത്താർ!

അറുപത്തി ആറായിരം ദിറഹത്തിന്, രണ്ട് മണിക്കൂർ യാത്രയ്ക്ക്, ആറ് പേർക്കായി മാത്രം യാത്ര ചെയ്യാൻ പറ്റിയ പ്രൈവറ്റ് ചാർട്ടേർഡ് ഫ്ലൈറ്റിൽ, തിരഞ്ഞെടുത്ത ഇരുപത്തി അഞ്ചു സ്വാദിഷ്ടമായ വിഭവങ്ങൾ നിങ്ങളുടെ തീൻ മേശയിൽ ഒരുക്കി കൊണ്ട്, ആകാശത്ത് വെച്ചൊരു ഇഫ്ത്താർ ആഘോഷം! യാത്രികൻ അര മണിക്കൂർ മുൻപ് മാത്രം ചെക്കിൻ ചെയ്തു, ഒരു റോൾസ് റോയ്സ് കാറിൽ ടേർമിനലിൽ നിന്ന് ഒരു സ്വകാര്യ വിമാനത്തിൽ എത്തിക്കുന്നു. പിന്നെ ആകാശത്ത് ഇരുന്നു കാഴ്ചകൾ കാണാൻ പാകത്തിൽ ഉള്ള ആകാശറേഞ്ചിൽ ഒരു വിമാന യാത്രയും! തിരികെ എത്തി, അവർക്കായി മാത്രം ആഡംബര നിറഞ്ഞ ഒരു ലോഞ്ചിൽ ആ സായ്ഹാനം ചിലവഴിക്കാൻ ഉള്ള സൗകര്യങ്ങൾ ഒത്തിണങ്ങിയ ഇഫ്ത്താർ സന്ധ്യ!

എമിറേറ്റ്സ് അധികൃതർ ഇതിനെ കുറിച്ച് പറയുന്നത്, ആകാശത്ത് വെച്ചൊരു ഇഫ്ത്താർ എന്നാൽ, പുരാതന രീതിയിൽ നിന്ന് വ്യത്യസ്തമായി, ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ പ്രതീകമായി മാറ്റുന്ന ഒരു ഇഫ്ത്താറാണ് എന്നാണ്!!

നിങ്ങളുടെ നൂറ്റാണ്ടിന്റെ പ്രതീകമായ ഇഫ്ത്താർ, അല്ലാഹുവിനെ പ്രീതിപ്പെടുത്തുമോ?

സത്യത്തിൽ, ഇതായിരുന്നോ പ്രവാചകൻ പറഞ്ഞു തന്ന ഇഫ്ത്താർ?

ആകാശത്തിൽ ഒരു ഇഫ്ത്താറും, ആകാശത്തിന്റെ ഇഫ്ത്താറും തമ്മിൽ ആകാശവും ഭൂമിയും, രാവും പകലും തമ്മിലുള്ള വ്യത്യാസം ഉണ്ട്.

വ്രൃതാഷ്ഠാനത്തിനോട് ആത്മാർത്ഥത പുലർത്തുന്നവ ആണോ ഇന്നത്തെ ഇഫ്ത്താർ വിരുന്നുകൾ? ഒരർത്ഥത്തിൽ പറഞ്ഞാൽ വാണിജ്യവൽക്കരിച്ച ഇഫ്ത്താർ വിരുന്നുകളല്ലേ ഇവയൊക്കെ?

വ്രൃതാഷ്ഠാനത്തിനേ പറ്റി ഇസ്ലാമിക മതം അത്രമേൽ വ്യക്തമായും പറയുകയും, അതേ തുടർന്ന് പരിശുദ്ധതയേറിയ ഒരു കാഴ്ചപ്പാടും ആണ് പറഞ്ഞിട്ടുള്ളത്.

കുറച്ചു വെള്ളവും ഈന്തപ്പഴവും, അഥവാ അത് കിട്ടിയില്ലെങ്കിൽ കാരപ്പഴവും തിന്നായിരുന്നു പ്രവാചകൻ തന്റെ നോയമ്പ് തുറന്നത്. കാലക്രമേണ, സാമ്പത്തിക രീതികളിൽ വന്ന മാറ്റം ആരാധനാരീതികളിലും പ്രകടമായി. ഇന്ന് സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി രാഷ്ട്രീയ പാർട്ടികൾ വരെ ഇഫ്ത്താർ മൽസരിച്ച് ആഘോഷിച്ചു വരുന്നു. ഇവരിൽ മുസ്‌ലിം അല്ലാത്ത സുഹ്രുത്തുക്കളും, കുടുംബങ്ങളും, ഇപ്പോൾ വിരുന്നക്കാരായി എത്തുന്നുണ്ട്. ആയതിനാൽ, സാഹോദര്യത്തിന്റെയും മതേതരത്വത്തിന്റെയും മുഴക്കം ഇന്നത്തെ ഈ ബാങ്ക് വിളിയിൽ ചേർന്നിരിക്കുന്നു എന്ന് പറയാം. രാഷ്ട്രീയ പാർട്ടികളും ഇഫ്ത്താർ വിരുന്നുകളേ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നത് ഒരു പൊതു സത്യം ആണ്.

റംസാൻ മാസം ദാനധർമങ്ങളുടെ മാസം ആയത് കൊണ്ട്,
ഇന്ന് പല വ്യക്തികളും, സംഘടനകളും ഇഫ്ത്താർ കിറ്റുകൾ വിതരണം ചെയ്യാറുണ്ട്. ദരിദ്രർക്, തൊഴിൽ ഇല്ലാത്തവർ, മാറാരോഗികൾ, നിരാലംബർ, പിന്നോക്ക ചേരി- മലയോര മേഖലകളിൽ താമസിക്കുന്നവർ, ആശുപത്രികൾ കൂടാതെ അതിഥി തൊഴിലാളികൾക്ക് വരെ ഈ കിറ്റുകൾ വിതരണം ചെയ്യാറുണ്ട്. ഇത് ഒക്കെ തീർച്ചയായും ഗുണപരമായ മാറ്റങ്ങൾ എന്ന് വിശേഷിപ്പിക്കാം. ഇൻശാ അല്ലാഹ്!

ഒരു മനുഷ്യന്റെ മനസ്സിന്റെ വികാരവിചാരങ്ങളുടെ തീവ്രതയും, ഏറ്റക്കുറച്ചിലുകളും തിരിച്ചറിഞ്ഞ്, നല്ലതല്ലാത്ത അവൻ്റെ സ്വഭാവത്തിന്റെ സംസ്കാരം ആണ് നോയമ്പ് കാലം. മണ്ണ് ചേർന്ന വെള്ളം എടുത്ത്, തെളിനീർ മാറി കിട്ടാൻ ഉള്ള സമയം കണക്കെ ആണ് ഈ നോയമ്പ് കാലം. .

ഭക്ഷണ നിയന്ത്രണവും ചിന്തകളുടെ ഒഴുക്കിനെ നിയന്ത്രിച്ച്, ജീവിതശൈലിയേ തന്നെ മാറ്റി, ഒരു വ്യക്തിയുടെ സ്വഭാവത്തെ സ്വാധീനിക്കുന്നു. ആത്മനിയന്ത്രണം കൈമുതൽ ആക്കുന്നു. ഈ നോയമ്പ് കാലം ഒരു വിദ്യാലയം എന്ന് തന്നെ വേണമെങ്കിൽ പറയാം.

ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ കാണിച്ചാൽ, ആകാശത്ത് ഉള്ളവൻ നിങ്ങളോടും കരുണ കാണിയ്ക്കും. അൽഹംദുല്ലില്ലാഹ്!!

ഒരാളുടെ ദുഃഖത്തിൽ ദുഖിക്കുക, സന്തോഷത്തിൽ സന്തോഷിക്കുക, ബുദ്ധിമുട്ടിൽ സഹായിക്കുക. ഉള്ളവനേയും ഇല്ലാത്തവനേയും, വിശപ്പ് എന്താണ് എന്ന് ഒരു പോലെ അനുഭവിച്ച് അറിയാൻ ദൈവം തന്ന അനുഭവ സമയമാണ് ഈ നോയമ്പ് കാലം.

മോക്ഷം ആഗ്രഹിക്കുന്നവൻ പ്രവാചകൻ തന്റെ ജീവിതത്തിൽ മതത്തിന്റെ ഭാഗമായി എന്തൊക്കെ ചെയ്തുവോ, അവ ജീവിതത്തിൽ പകർത്തുക. ഒരിക്കലും റസൂൽ പഠിപ്പിക്കാത്ത കാര്യങ്ങൾ ചെയ്യാതിരിക്കുക. നിങ്ങൾ ധർമ്മനിഷ്ഠ ഉള്ളവർ ആയിരിക്കാൻ വേണ്ടിയാണ്. ബഖറ:183.

“നോമ്പ് എനിക്കുള്ളതാണ്” എന്ന് പറഞ്ഞു കൊണ്ട് അല്ലാഹു നോമ്പിനെ തന്നിലേക്ക് ചേർത്ത് പറഞ്ഞതിൽ നിന്നും തന്നെ അതിന്റെ ശ്രേഷ്ഠത വളരെ വ്യക്തമാകുന്നു.

നോമ്പ് നിയമം ആക്കിയതിൻ്റെ
തത്ത്വം മനുഷ്യ മനസ്സിനെ ദുസ്വഭാവങ്ങളിൽ നിന്നും വിഫലീകരിക്കാനാണ്. ഇന്ദ്രിയങ്ങളുടെ ആത്മനിയന്ത്രണം, ധർമ്മനിഷ്ഠങ്ങൾക്ക് ഭൗതിക സുഖ ഭോഗങ്ങളോട് വിരക്തി ഉണ്ടാക്കുക അങ്ങനെ ശരീരത്തെ വിശുദ്ധമായി സൂക്ഷിക്കുക, പാവപ്പെട്ടവരുടെ പ്രശ്നങ്ങളിൽ സഹാനുഭൂതിയും, സഹതാപവും ഉണ്ടാവുക. അങ്ങനെ ഒരു വിശ്വാസിയേ വിശുദ്ധ ജീവിതത്തിന് പരിശുദ്ധി നൽകുവാൻ❤️ ഉപയുക്തമാണ് യഥാർത്ഥ വ്രൃതാനുഷ്ഠാനം.

ഭക്ഷണവർജ്ജനം മാത്രമല്ല, കളവ് പറയുക,ഏഷണിയും പരദൂഷണവും പറയുക, വഴക്കിടുക, അസഭ്യം സംസാരിക്കുക, വ്യാജസംസാരവും പ്രവർത്തനങ്ങൾ ഒക്കെയും നോമ്പുകാരന് നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ ആണ്.

ഉമറൂബ് നൂൽ ഖത്വാബിൽ നിന്നും പ്രവാചകൻ പറഞ്ഞത് ഇവിടെ കുറിയ്ക്കുന്നു.
“തീർച്ചയായും കർമ്മങ്ങൾ ഉദ്ദേശങ്ങൾ അനുസരിച്ചാണ്, ഓരോ മനുഷ്യനും അവൻ ഉദ്ദേശിക്കുന്നത് ആണ് ലഭിക്കുക”.

അല്ലാഹുവിനെ ലക്ഷ്യമാക്കി പാലായനം ചെയ്താൽ മാത്രമേ നമ്മൾ അല്ലാഹുവിലേക്കും അവൻ്റെ റസൂലിലേക്കും എത്തുകയുള്ളൂ!

“റയ്യാൻ” കവാടത്തിൽ കൂടി കടക്കാൻ അല്ലാഹു നോമ്പ് നോറ്റ് ഏവരെയും കടാക്ഷിക്കട്ടെ!

അല്ലാഹു ആഫിയത്തൂള്ള ദീർഘ ആയുസ്സ് നൽകട്ടെ!!

ആമീൻ!!

-ദേവു-S

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: