17.1 C
New York
Friday, October 15, 2021
Home US News "ആംബറിന്റെ കൊലപാതകം ; 25–ാം വാർഷികത്തിലും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്"

“ആംബറിന്റെ കൊലപാതകം ; 25–ാം വാർഷികത്തിലും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്”

(വാർത്ത: പി.പി. ചെറിയാൻ).

ആർലിംഗ്ടൺ (ടെക്സസ്) ∙ വീടിനു സമീപം ഒഴിഞ്ഞു കിടന്നിരുന്ന ഗ്രോസറി സ്റ്റോറിനു മുമ്പിലെ പാർക്കിംഗ് ലോട്ടിൽ സൈക്കളിൽ സഞ്ചരിച്ചിരുന്ന ഒൻപതു വയസ്സുള്ള ആംബർ ഹേഗർമാനെ തട്ടികൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്.

25 വർഷം മുൻപുള്ള ജനുവരി 13ന് ആണു സംഭവം നടക്കുന്നത്. പ്രതിയെ കണ്ടെത്തുന്നതിന് 25–ാം വർഷത്തിലും പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർഥിച്ചു. കുട്ടിയുടെ മാതാവ് ഡോണയും കുട്ടിയുടെ ഘാതകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വാർത്താസമ്മേളനം നടത്തി. 1996 ജനുവരി 13 ന് ടെക്സസിലെ ആർലിംഗ്ടൺ സിറ്റിയിലായിരുന്നു സംഭവം. ബ്ലാക്ക് പിക്കപ്പിൽ എത്തിയ ഒരാൾ പാർക്കിങ് ലോട്ടിൽ നിന്നും ആംബറിനെ ബലമായി പിടിച്ചു കയറ്റി സ്ഥലം വിടുകയായിരുന്നുവെന്ന് ദൃക്സാക്ഷി മൊഴി നൽകി. കുട്ടി നിലവിളിക്കുന്നതും തട്ടിയെടുത്ത ആളെ ചവിട്ടുന്നതും കണ്ടതായി ഏക സാക്ഷിയായ ജിമ്മി കെവിൽ പറഞ്ഞു. ഉടനെ പൊലീസിൽ അറിയിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. അഞ്ചു ദിവസത്തിനു ശേഷം പാർക്കിങ്ങ് ലോട്ടിന് ഏകദേശം നാലുമൈൽ ദൂരെയുള്ള ക്രീക്കിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. നിരവധി സൂചനകളും ഡിഎൻഎ ടെസ്റ്റുകളും നടത്തിയിട്ടും യഥാർഥ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ആംബറിന്റെ തിരോധാനത്തിനു ശേഷം തട്ടികൊണ്ടുപോയ കുട്ടികളെ കണ്ടെത്തുന്നതിന് ലോകത്തെമ്പാടും ആംബർ അലർട്ട് ആക്ടിവേറ്റ് ചെയ്യുന്നുണ്ട്. നൂറുകണക്കിനു കുട്ടികളെയാണ് ഇതുമൂലം കണ്ടെത്തിയിട്ടുള്ളത്. പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ഉടൻ പിടികൂടാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും പൊലീസ് അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അഗതി മന്ദിരങ്ങളിലൂടെ.. (കവിത) – ഹരി വെട്ടൂർ

അകലങ്ങളിൽ നട്ട മിഴിയുടഞ്ഞു ...

അക്കിത്തം കഥാ(കവിതാ)വശേഷനായിട്ട് ഒരു വർഷം ….

1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ. ലോകോത്തര ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. മകൻ അക്കിത്തം...

“പ്രതിഭകളെ അടുത്തറിയാൻ” – 1 – കൽപ്പറ്റ നാരായണൻ

പ്രതിഭ: കൽപ്പറ്റ നാരായണൻ, അവതരണം: മിനി സജി സാഹിത്യ , സാസ്കാരിക വിമർശകരുടെ പട്ടികയിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന പേരാണ് കൽപ്പറ്റ നാരായണൻ. എഴുത്തിലൂടെ സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുവാനും ചരിത്രത്തെക്കുറിച്ച് പഠിച്ച് വിശകലനം ചെയ്ത്...

ആത്മവിദ്യാലയം – 5- ഉപ്പ്

മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരനും, കവിയുമായിരുന്ന ശ്രീ.എം.പി.അപ്പൻ മലയാള സാഹിത്യ ശാഖയ്ക്ക് നൽകിയ സംഭാവനയാണ് "ലാവണ്യം" എന്ന വാക്ക്.ഇന്ന് ലാവണ്യം എന്നത് സൗന്ദര്യമാണെന്ന് എല്ലാവർക്കും അറിയാം. "നീ ഭൂമിയുടെ ഉപ്പാണ് !" ഒരു ലാവണ്യമുള്ള പദം.ശുദ്ധിയുടെ...
WP2Social Auto Publish Powered By : XYZScripts.com
error: