17.1 C
New York
Saturday, October 16, 2021
Home US News ആംട്രാക്ക് ട്രെയിൻ പാളം തെറ്റി മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

ആംട്രാക്ക് ട്രെയിൻ പാളം തെറ്റി മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

റിപ്പോർട്ട്: പി. പി. ചെറിയാൻ

ചെസ്റ്റർ (മൊണ്ടാന): 147 യാത്രക്കാരും 16 ജീവനക്കാരുമായി പോർട്ട് ലാന്റിലേക്ക് യാത്ര തിരിച്ച ആം ട്രാക്ക് ട്രെയിൻ മൊണ്ടാന ജോപ് ലിനിൽ പാളംതറ്റിയതിനെ
തുടർന്നുണ്ടായ അപകടത്തിൽ 3 പേർ കൊല്ലപ്പെടുകയും അമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകിട്ട് 4 മണിയോടുകൂടിയായിരുന്നു അപകടം.

സിയാറ്റിലിനും ഷിക്കാഗോക്കും ഇടയിൽ ഒടുന്ന ഈ ആം ട്രാക്കിൽ പത്തുബോഗികളാണുള്ളതെന്ന് അറിയിപ്പിൽ പറയുന്നു. പാളം തെറ്റി വശത്തേക്കു മറിഞ്ഞ ട്രെയിനിൽ നിന്നും യാത്രക്കാർ രക്ഷപെടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഏഴ് ബോഗികളാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ സമീപത്തുള്ള വിവിധ ആശുപത്രികളിൽ പ്രവേശിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ കൃത്യമായ സംഖ്യ ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും അമ്പതോളം പേർക്ക് പരിക്കേറ്റതായി അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവ സ്ഥലത്ത് യാത്രക്കാരുടെ ലഗേജുകൾ ചിതറിക്കിപ്പുണ്ട്.

നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റ് ബോർഡ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരിക്കേറ്റ യാത്രക്കാർക്ക് ശരിയായ ചികിൽസ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പിക്കുമെന്ന് ആംട്രാക്ക് കമ്പനി അധികൃതർ പറഞ്ഞു. അപകട സ്ഥലത്തു നല്ല സൂര്യപ്രകാശം
ഉണ്ടായിരുന്നുവെന്നും കാലാവസ്ഥ അനുകൂലമായിരുന്നുവെന്നും അധികൃതർ പറയുന്നു.

റിപ്പോർട്ട്: പി. പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വലിയ വെള്ളപ്പൊക്കം.

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വൻ വെള്ളപ്പൊക്കം കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിൽ എല്ലാം വെള്ളം കയറി. ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയർന്നു. ടൗണിൽ ഗതാഗത തടസ്സം നേരിടുന്നു. ഇത്തരത്തിൽ വെള്ളപ്പൊക്കം ഇതാദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് റോഡിലെ വെള്ളത്തിൽ മുങ്ങി.

കോട്ടയം : പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ...

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...
WP2Social Auto Publish Powered By : XYZScripts.com
error: