17.1 C
New York
Saturday, July 31, 2021
Home US News അർഹതപ്പെട്ട പലർക്കും സ്റ്റിമുലസ് ചെക്ക് നിഷേധിക്കുന്ന പദ്ധതിയുമായി ഡമോക്രാറ്റുകൾ

അർഹതപ്പെട്ട പലർക്കും സ്റ്റിമുലസ് ചെക്ക് നിഷേധിക്കുന്ന പദ്ധതിയുമായി ഡമോക്രാറ്റുകൾ

വാർത്ത: പി.പി. ചെറിയാൻ

വാഷിങ്ടൻ: കഴിഞ്ഞ തവണ 600 ഡോളർ സ്റ്റിമുലസ് ചെക്ക് ലഭിച്ച പലർക്കും പുതിയ സ്റ്റിമുലസ് ചെക്ക് ഡോളർ) നിഷേധിക്കുന്ന തീരുമാനവുമായി ഡമോക്രാറ്റിക് പാർട്ടി. വാർഷിക വരുമാനത്തിന്റെ തുകയിൽ കുറവു വരുത്തിയാണ് പുതിയ സ്റ്റിമുലസ് ചെക്ക് വിതരണം ചെയ്യുക.

വ്യക്തിയുടെ വാർഷിക വരുമാനം 50,000 മോ അതിൽ കുറവോ ലഭിക്കുന്നവർക്കും വിവാഹിതരായവർക്ക് 100,000 മോ, അതിൽ കുറവോ ലഭിക്കുന്നവർക്കും കുടുംബ വാർഷിക വരുമാനം 120,000 കുറവോ ലഭിക്കുന്നവർക്കു മാത്രമേ ഇത്തവണ 1400 ഡോളറിന്റെ മുഴുവൻ ചെക്ക് ലഭിക്കുകയെന്നതാണ് ഡമോക്രാറ്റുകൾ സ്വീകരിക്കുവാൻ പോകുന്ന തീരുമാനം. ഡിസംബർ മാസം അവസാനത്തോടെ 600 ഡോളർ ലഭിച്ച എല്ലാവർക്കും 1400 ഡോളർ ലഭിക്കുമെന്നാണ് ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭാഗത്തു നിന്നും ബൈഡന്റെ 1.9 ട്രില്യൺ ഡോളറിന്റെ സ്റ്റിമുലസ് പാക്കേജ് 600 ബില്യൺ ആക്കി കുറക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

യുഎസ് ഹൗസ് ബൈഡന്റെ 1.9 ട്രില്യൺ ഡോളർ പാക്കേജിന് 218– 212 വോട്ടോടെ അംഗീകാരം നൽകി. അവസാന തീരുമാനം ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാർച്ച് മധ്യത്തോടെ മാത്രമേ ചെക്കുകൾ എല്ലാവർക്കും ലഭിക്കുകയുള്ളൂവെന്നാണ് ബൈഡൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചിട്ടുള്ളത്. ബൈഡന്റെ പുതിയ തീരുമാനം 1400 ഡോളർ പ്രതീക്ഷ വച്ചു പുലർത്തിയിരുന്ന പലരിലും നിരാശയാണ് ഉളവാക്കിയിരിക്കുന്നത്.

COVID-19 economic Stimulus check in female hand on blurred USA flag background. Relief program concept.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം...

രഖിൽ തോക്ക് വാങ്ങിയത് ബീഹാറിൽ നിന്ന്.

രഖിൽ തോക്ക് വാങ്ങിയത് ബീഹാറിൽ നിന്ന്?? കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ അതിക്രൂരമായി വെടിവെച്ച് കൊലപ്പെടുത്താന്‍ രഖിൽ, തോക്ക് വാങ്ങിയത് ബിഹാറിൽ നിന്നുമാണെന്നാണ് പൊലീസിന് ലഭിക്കുന്ന വ്യക്തമായ സൂചന. ഇതോടെ ആത്മഹത്യ ചെയ്ത രഖിൽ ഉപയോഗിച്ച...

തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടി.

ചെന്നൈ: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടി. നിലവിലെ ഇളവുകള്‍ക്ക് പുറമെ പുതുതായി യാതൊരു ഇളവുകളും പ്രഖ്യാപിക്കാതെയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ആഗസ്ത് എട്ടുവരെ ഏര്‍പ്പെടുത്തിയത്....

പുഞ്ചിരി (കവിത)

തൊട്ടിലിൽകണ്ണിറുക്കി കിടക്കും ...
WP2Social Auto Publish Powered By : XYZScripts.com