17.1 C
New York
Wednesday, September 22, 2021
Home Literature അൺ ലോക്ക് ഡൗൺ ഡേ - രണ്ട്.

അൺ ലോക്ക് ഡൗൺ ഡേ – രണ്ട്.

✍മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.

റപ്പായിയും ഔസേപ്പ് ഉണ്ണിയും സുബ്രന്റെ കഞ്ഞി പീടികയിൽ നിന്ന് പിരിയുമ്പോൾ ഇന്ന് കണ്ടുമുട്ടാമെന്ന് പറഞ്ഞിരുന്നത് വിളക്കുകാൽ ജംഗ്ഷനിലെ ആത്മാവ് ആൽത്തറയിൽ ആയിരുന്നു. രണ്ടുമാസമായി ആൽ മുത്തശ്ശിയെ ആരും തിരിഞ്ഞു നോക്കാനില്ലാതെ മുഷിഞ്ഞി രിക്കുകയായിരുന്നു. വെയിലത്തും മഴയത്തും കുടപോലെ നിന്ന് എല്ലാവർക്കും അഭയം കൊടുത്തിരുന്ന ആലിനെ എല്ലാവരും ഇപ്പോൾ മറന്നു. ഒരു കൊറോണ വരുത്തിവെച്ച വിന. രണ്ടുമാസമായി കുറച്ച് പോലീസുകാർ മാത്രം ജീപ്പിൽ റോന്ത് ചുറ്റുന്നത് കാണാം.

കൃത്യസമയത്ത് തന്നെ വൈകുന്നേരം സുഹൃത്തുക്കൾ അവിടെയെത്തി. ആത്മാവ് ആല്ത്തറക്ക് ഈ പേര് വന്നതിനു പിന്നിൽ ഒരു കഥയുണ്ട്. വർഷങ്ങൾക്കുമുമ്പ് അതിസുന്ദരിയായ, ചെറുപ്പക്കാരുടെ ഒക്കെ ഒരു മോഹമായിരുന്ന സന്ധ്യാസമയത്ത് ഗന്ധർവ്വ ക്ഷേത്രത്തിൽ പോയി വന്നിരുന്ന ഒരു പെൺകുട്ടി ഒരിക്കൽ അമ്പലക്കുളത്തിൽ മുങ്ങിമരിച്ചു കിടന്നിരുന്നു.ഗന്ധർവൻ കൂടിയ ആ പെൺകുട്ടിയുടെ ആത്മാവിനെ ബന്ധിച്ചിരിക്കുന്നത് ഈ ആലിൽ ആയിരുന്നത്രേ. അങ്ങനെയാണ് ഇതിന് ആത്മാവ് ആല്ത്തറ എന്ന പേര് വന്നത്.

മദ്യത്തിന് ഇപ്പോൾ ഒരു ആപ്പ് വന്നിട്ടുണ്ട് എന്ന പത്രവാർത്ത വായിച്ച് റപ്പായിയും ഔസേപ്പ് ഉണ്ണിയും പഴങ്കഥകൾ അയവിറക്കാൻ തുടങ്ങി. അവർ ആദ്യമായി മദ്യപിക്കാൻ ശ്രമിച്ചതിനെക്കുറിച്ച് ആയി ചർച്ച. പണ്ട് അവരുടെ അടുത്തുണ്ടായിരുന്ന ഒരു അബ്കാരി കെട്ടിടത്തിലേക്ക് മഞ്ഞനിറത്തിലുള്ള ഒരു കാറിൽ വന്നിറങ്ങുന്ന കറുത്തിരുണ്ട പൊക്കം കുറഞ്ഞ ഒരു മനുഷ്യനെ അന്ന് ആരാധനയോടെയാണ് എല്ലാവരും നോക്കി കൊണ്ടിരുന്നത്. ഒരു നൂറ് കിലോ എങ്കിലും തൂക്കമുള്ള ഇദ്ദേഹം കാറിൽ നിന്ന് ഇറങ്ങുമ്പോൾ ഇയാളുടെ കൈവശം അപൂർവ്വ ആകൃതിയിലുള്ള പല തരം കുപ്പികൾ മാറി മാറി ഉണ്ടാവും.ദിവസവും അത് ഓഫീസിൽ കൊണ്ടുവയ്ക്കും. റപ്പായിയും ഔസേപ്പ് ഉണ്ണിയും കൂട്ടുകാരും അത് കണ്ടു പറയും. “ഹോ !! ഭാഗ്യവാൻ! ഇയാൾ ഒറ്റ കുപ്പി സ്കോച്ച് വിസ്കി വൈകുന്നേരത്തിന് അകത്ത് കുടിച്ചു തീർക്കുമല്ലോ?” വലിയ ഗൗരവക്കാരനും കണ്ടാൽ തന്നെ ഭയപ്പെടുത്തുന്ന ഒരു ഭീകരരൂപം ആയതുകൊണ്ടും അയാളുമായി ഒന്ന് ലോഹ്യം കൂടുവാനും ആർക്കും ധൈര്യമുണ്ടായിരുന്നില്ല. ഒരു ദിവസം ഈ ഓഫീസിന് മുമ്പിൽ ഈ കുപ്പി മറന്നു വച്ച് ഇദ്ദേഹം സ്ഥലംവിട്ടു. എല്ലാവരും കൂടി ഈ കുപ്പി എടുത്തോണ്ട് വന്ന് തുറന്നു നോക്കിയപ്പോഴാണ് ബഹുരസമായത്. സുവർണ്ണ ലേബലിലുള്ള ആ കുപ്പിയിൽ ജീരകവെള്ളം ആയിരുന്നു.

ആത്മാവ് ആൽച്ചുവട്ടിലേക്ക് പിന്നെയും ചങ്ക്സ് ബ്രോസ് എത്തിത്തുടങ്ങി. ലോക്‌ഡൗൺ കഴിഞ്ഞ സന്തോഷത്തിൽ എല്ലാവരും മാസ്ക് ഊരി ഞാൻ ഇന്ന ആൾ എന്ന് പരിചയപ്പെടുത്തേണ്ടി വന്നു. മൂന്നാമത് എത്തിയത് ഈശോ മത്തായി. പണ്ട് കത്തോലിക്കാ ദേവാലയങ്ങളിലും കത്തോലിക്കരായ സാധാരണക്കാരുടെ വീടുകളിലും കാര്യമായ ബൈബിൾ പാരായണം ഒന്നും ഇല്ലാതിരുന്ന കാലത്ത് ഈശോ മത്തായി മറ്റു സഭയിൽ പെട്ടവരുടെ കയ്യിൽ നിന്ന് ഒരു ബൈബിൾ സ്വന്തമാക്കി വെളുപ്പിന് അഞ്ചുമണിക്ക് വീട്ടിൽ നിന്ന് സൈക്കിളും ഒരു ചെറിയ മൈക്കുമായി പുറപ്പെടും. നിശബ്ദമായി ഇരിക്കുന്ന ആ സമയത്ത് മത്തായി ഓരോ കവലയിലും വീടിനു മുന്നിലും നിന്ന് ബൈബിൾ വചനങ്ങൾ ഉറക്കെ വായിക്കും. കുറച്ചുകാലം ഇത് തുടർന്നുകൊണ്ടിരുന്നു വെളിച്ചമായി ആൾക്കാർ ജോലി ആരംഭിക്കുമ്പോൾ മത്തായി അന്നത്തെ ജോലി അവസാനിപ്പിച്ച് പോയി കിടന്ന് ഉറങ്ങും. ആർക്കും ഉപദ്രവം ഇല്ലാത്തതുകൊണ്ട് ഈശോ മത്തായി ഈ ജോലി തുടർന്നു. പിന്നെ ഏതൊക്കെയോ കവലകളിൽ നിന്നും വീടുകളുടെ പിന്നാമ്പുറത്തു നിന്നും ചില സാമൂഹ്യവിരുദ്ധരുടെ കല്ലേറുകൊണ്ടപ്പോൾ ആ പണി നിർത്തി. എന്നും തൂവെള്ള കുർത്തയും ജുബ്ബയും ധരിച്ച് തോൾ സഞ്ചിയിൽ ബൈബിളും തൂക്കി വൈകുന്നേരം മാത്രം കൂട്ടുകാരെ കാണാൻ ആൽത്തറയിൽ എത്തും.

അടുത്തത് വന്നത് പോത്ത് രംഗൻ. ഇദ്ദേഹം നല്ല പ്രായത്തിൽ ചുമന്ന ചരടിൽ കോർത്ത മണികൾ ഇടീച്ചു പോത്തിനെയും കൊണ്ട് ഒരു കൈയിൽ തുമ്പയും മറുകൈയിൽ ചൂണ്ടയുമായി പാളത്തൊപ്പിയും വെച്ച് വെള്ളം തേവാൻ പോകുന്ന പോത്ത് രംഗനെ ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്ന കുട്ടികളെ ‘നിന്നെ ഇന്ന് പോത്ത് രംഗന് ഇട്ടുകൊടുക്കും’ എന്നുപറഞ്ഞ് ഭയപ്പെടുത്തുന്ന ആ പോത്ത് രംഗൻ ആയിരുന്നു അടുത്തയാൾ.

ആൽ മുത്തശ്ശി നോക്കിയപ്പോൾ പിന്നെ എത്തിയത് പഴയ കറവക്കാരൻ ഗ്രിഗറി. പത്ര വിൽപ്പനക്കാരൻ പാപ്പാളി രാജനും സന്ധ്യകളിൽ കടപ്പുറത്തുനിന്ന് പിടക്കണ മീൻ വിൽക്കാൻ കൊണ്ടുവരുന്ന എപ്പോഴും മൂളി മൂളി നടക്കുന്ന മൂളി തിമിത്തിയവോസും കൂടി എത്തിയപ്പോൾ എല്ലാവരും ഒന്ന് ഉഷാറായി. വീട്ടിൽ അടച്ചിരുന്ന് ലോക്ക് ഡൗൺ കാലത്തെ കുറിച്ച് എല്ലാവരും പരസ്പരം ചർച്ച ചെയ്തു. ചർച്ച കത്തിക്കയറി.

സന്ധ്യ ആകുന്നതിനു മുമ്പേ ആത്മാവ് ആൽത്തറയിൽ നിന്ന് ഇന്നത്തെ വെടിവെട്ടം അവസാനിപ്പിച്ച് എല്ലാവരും എഴുന്നേറ്റു. രാത്രിയായി കഴിഞ്ഞാൽ ചെറുപ്പക്കാർക്ക് തന്നെ ആ ആൽത്തറയ്ക്കു ചുറ്റും ഇരിക്കാൻ ഭയമായിരുന്നു. എല്ലാവരും യാത്ര പറഞ്ഞ് പിരിഞ്ഞപ്പോൾ വീശിയ കാറ്റ് അവരോട് നാളെയും വരണെ എന്ന് ആൽ മുത്തശ്ശി പറയാതെ പറഞ്ഞതാണോ?

✍മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തലസ്ഥാന നഗരത്തിൽ പൊലീസ്- മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട്.

തിരുവനന്തപുരം: മയക്കുമരുന്ന് പിടികൂടാൻ രൂപീകരിച്ച ഡാൻസാഫിനെതിരെയാണ് ആരോപണം ഉയർന്നത്. ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നതോടെ ഡാൻസാഫ് പിരിച്ച് വിട്ടു. ലോക്കൽ പൊലീസ് ഡാൻസാഫിനെതിരെ ഉന്നയിച്ച ചില ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്റലിജൻസ് വിഭാഗം രഹസ്യാന്വേഷണം...

കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് സി പി എമ്മിൽ ചേർന്ന പി എസ് പ്രശാന്തിന് ചുമതല നൽകി സി പി എം.

കർഷക സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ആയിട്ടാണ് ചുമതല. നീണ്ട വർഷത്തെ കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് പി എസ് പ്രശാന്ത് സി പി എമ്മിൽ ചേർന്നത്. നെടുമങ്ങാട് യു ഡി എഫ് സ്ഥാനാർഥിയായി മൽസരിച്ച...

മദർ തെരേസ അവാർഡ് ജേതാവ് സീമ ജി നായരെ ഫോമ അനുമോദിച്ചു.

സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ 'കല'യുടെ  പ്രഥമ മദർ തെരേസ പുരസ്കാരത്തിനർഹയായ  സിനിമാ സീരിയൽ താരവും സാമൂഹ്യ പ്രവർത്തകയുമായ  സീമ ജി നായരെ ഫോമാ ദേശീയ നിർവ്വാഹക സമിതി അനുമോദിച്ചു. സാമൂഹ്യ...

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ വേണമെന്ന നിർദ്ദേശം യുകെ പിൻവലിച്ചു.

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്ക് ഇനി യുകെയിലേക്ക് യാത്ര ചെയ്യാം. എന്നാൽ അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യയിൽ വാക്സീൻ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയിൽ വിയോജിപ്പുണ്ടെന്ന് യുകെ നിലപാടറിയിച്ചു. അതിനാൽ തന്നെ...
WP2Social Auto Publish Powered By : XYZScripts.com
error: