17.1 C
New York
Wednesday, September 22, 2021
Home Literature അൺ ലോക്ക്ഡൗൺ ഡേ വൺ

അൺ ലോക്ക്ഡൗൺ ഡേ വൺ

✍മേരി ജോസി മലയിൽ തിരുവനന്തപുരം

വട്ടാപൊന്നിയിലെ വളപ്പിൽ സുബ്രൻന്റെ കഞ്ഞി പീടികയിലെ സ്ഥിരം കസ്റ്റമേഴ്സ് ആയിരുന്നു 80 വയസ്സുകഴിഞ്ഞ വിഭാര്യന്മാരായ മാളിയമ്മാവ് റപ്പായിയും ചങ്ങലയായി ഔസേപ്പ്ഉണ്ണിയും. ലോക്ക് ഡൗൺ കാലം കഴിഞ്ഞ് രണ്ട് സുഹൃത്തുക്കളും കഞ്ഞി പീടികയിൽ കണ്ടുമുട്ടി ഇന്ന്. രണ്ടുമാസത്തെ മധ്യവേനലവധി കഴിഞ്ഞ് കണ്ടുമുട്ടുന്ന സ്കൂൾ കുട്ടികളെ പോലെ ആയിരുന്നു രണ്ടുപേരും. പറഞ്ഞാലും പറഞ്ഞാലും തീരാത്തയത്ര വിശേഷങ്ങൾ. തീയിൽ കുരുത്ത അരോഗദൃഢഗാത്രരായ കർഷകർ ആയിരുന്നതുകൊണ്ട് ഒരു വെയിലിനോ കൊറോണയ്‌ക്കോ അവരെ വാടിക്കാനുള്ള കരുത്തുണ്ടായിരുന്നില്ല.

ഇരുവരും സാധാരണ ഇടവകപള്ളിയിലെ ആദ്യത്തെ കുർബാന കഴിഞ്ഞാൽ അവരുടെ പറമ്പായ പറമ്പുകളിലൊക്കെ നടന്ന് ഒരു 9 മണിയാകുമ്പോൾ സുബ്രന്റെ കഞ്ഞി പീടികയിൽ എത്തും. നല്ല ചുട്ടരച്ച മുളക് ചമ്മന്തിയും പപ്പടവും ചേർത്ത് പൊടിയരി കഞ്ഞി കുടിക്കും. 11 മണിവരെ ലോക കാര്യങ്ങളൊക്കെ ചർച്ചചെയ്തു അവിടെയിരുന്ന് ഉച്ചയോടെ സുബ്രൻ ‘കഞ്ഞി പീടിക’എന്ന ബോർഡ് മാറ്റി ‘മീൽസ് റെഡി’ എന്ന ബോർഡ് വെക്കുന്നതോടെ ഈ കൂട്ടുകാർ ചർച്ച അവസാനിപ്പിച്ച് എഴുന്നേറ്റ് പോകും. വൈകുന്നേരമായാൽ സുബ്രന്റെ ബോർഡ് ‘ചായ, കടി റെഡി’ എന്നായിരിക്കും. അന്ന് സുബ്രൻ ബോർഡ് മാറ്റിയിട്ടും അവർ എഴുന്നേൽക്കാൻ തയ്യാറല്ലായിരുന്നു കാരണമെന്തെന്നോ? രണ്ടുപേർക്കും ഒരു സംശയം നമ്മുടെ പഴയ ആ നല്ല കാലം വീണ്ടും തിരിച്ചു വരികയാണോ എന്ന്. അവരുടെ യൗവനകാലം പോലെ തന്നെയായിരുന്നു ഈ കൊറോണ കാലവും.

അറുപതുകളിൽ അടുത്ത ബന്ധുക്കളുടെ കല്യാണത്തിന് മാത്രം കുടുംബാംഗങ്ങൾ അടക്കം എല്ലാവരും മൂന്നാല് ദിവസം മുമ്പേ പോകും. എല്ലാവരും ചേർന്ന് ഉത്സാഹിച്ച് പന്തലിടലും സദ്യ ഒരുക്കലും. സദ്യക്ക് തലേദിവസം അറക്കേണ്ട ആടുമാടുകളെയും പോർക്കിനെയും ഒരു മാല അണിയിച്ച് പറമ്പിൽ കെട്ടിയിടും. വരുന്ന ബന്ധുക്കളും റോഡ് വഴി പോകുന്നവരും ഒക്കെ പറയും നാളെ കഴിഞ്ഞ് നമുക്ക് കഴിക്കാൻ ഉള്ളതാണ് അതിനെ എന്ന്. മാത്രമല്ല മാലയിട്ട് പറമ്പിൽ ഒരു അറവുമൃഗം എത്തിയാൽ ആ നാട്ടിൽ എല്ലാവർക്കും മനസ്സിലാകും ‘ഓ കല്യാണം ഇങ്ങു എത്തിയല്ലോ എന്ന്’. മൂന്ന് നാല് ദിവസത്തെ കല്യാണവും ചെറുക്കന്റെയും പെണ്ണിന്‍റെയും മറുപടി പോക്കും ഒക്കെ കഴിഞ്ഞിട്ടാണ് എല്ലാവരും പിരിയുക. കൂട്ടുകുടുംബങ്ങൾ ആയിരുന്നത് കൊണ്ടും കുടുംബത്തിൽ തന്നെ ഇഷ്ടംപോലെ അംഗങ്ങൾ ഉണ്ടായിരുന്നതുകൊണ്ടും അക്കാലത്ത് അത് ഒരു ഉത്സവം പോലെ ആയിരുന്നു. വാഴയിലയിൽ ആയിരുന്നു അക്കാലത്ത് സദ്യ വിളമ്പിയിരുന്നത്.

എഴുപത്-എൺപതുകൾ ആയപ്പോഴേക്ക് അണുകുടുംബങ്ങൾ വന്നുതുടങ്ങി. കല്യാണം ക്ഷണിക്കാൻ വരുന്നവർ തന്നെ പറഞ്ഞു തുടങ്ങി നിങ്ങളുടെ കുടുംബത്തിൽ നിന്ന് രണ്ടു പേർ വന്നാൽ മതി. കല്യാണം പഴയപോലെ വീട്ടിലല്ല ഹാളിലാണ്. മാത്രവുമല്ല പയ്യൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് കൂട്ടത്തോടെ ആൾക്കാർ വരും. അതുകൊണ്ട് എണ്ണം കുറച്ചുള്ള വിളിയായി. വാഴയില സദ്യ അവസാനിച്ചു. ബുഫെ സമ്പ്രദായം തുടങ്ങി. ആ കാലവും കടന്നുപോയി.

2000 ആണ്ട് ആയപ്പോഴേക്കും കല്യാണം ഒരു മാമാങ്കം പോലെയായി. കേറ്ററിംഗ് സർവീസ് തുടങ്ങി. ഇവൻറ് മാനേജ്മെൻറ്കാരുടെ പിടിയിലായി കാര്യങ്ങൾ. എല്ലാ ചടങ്ങുകളും അവരുടെ നിയന്ത്രണത്തിലായി. ചെറുക്കനും പെണ്ണിനും ബന്ധുക്കൾക്കും സിനിമയിലും നാടകത്തിലും എന്നപോലെ റിഹേഴ്സൽ പോലും കൊടുക്കാൻ തുടങ്ങി. കല്യാണം ഉറപ്പിക്കൽ, മനസ്സമ്മതം, കല്യാണം അങ്ങനെ ഓരോ ചടങ്ങുകളും ഇവൻറ് മാനേജ്മെൻറ് കാരെ ഏൽപ്പിച്ചു അവരാണ് നടത്തിയിരുന്നത്. അറുപതുകളിൽ സദ്യ ഒരുക്കാൻ പെണ്ണുങ്ങളും പന്തൽ കെട്ടാനും അറവ് മൃഗങ്ങളെ അറക്കാനും ആണുങ്ങളും ഉത്സാഹിച്ചി രുന്നെങ്കിൽ ഇന്ന് എല്ലാവരും വാട്സ്ആപ്പിലും യൂട്യൂബ് ലിങ്കും നോക്കി അന്ന് കളിക്കേണ്ട പാട്ടും ഡാൻസും പ്രാക്ടീസ് ചെയ്യുന്ന തിരക്കിലായിരുന്നു. മക്കൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാർ മാത്രമല്ല വരുന്നത്. നന്നായി പാട്ടും ഡാൻസും കളിക്കുന്ന കുട്ടികൾക്ക് എല്ലാ കല്യാണ ങ്ങൾക്കും ക്ഷണം ഉണ്ടാകും. കല്യാണത്തിന്റെ അന്ന് മണവാട്ടി പെണ്ണ് തന്നെ സിനിമാറ്റിക് ഡാൻസ് ചെയ്താണ് മണ്ഡപത്തിലേക്ക് വരുന്നത്. കാരണവ ന്മാർക്കൊന്നും അവിടെ യാതൊരു സ്ഥാനവുമില്ല. അസ്ഥാനത്തൊക്കെ കയറിയിരുന്നാൽ പെൺകുട്ടികളുടെ ചവിട്ടു കൊണ്ട് നടുവൊടിഞ്ഞത് തന്നെ.

പണ്ട് കാലത്തെ കല്യാണ ക്ഷണങ്ങൾക്കും പ്രത്യേകതയുണ്ടായിരുന്നു. പെണ്ണിൻറെയോ ചെറുക്കന്റെയോ കല്യാണം കാരണവന്മാർ ഉറപ്പിച്ചുകഴിഞ്ഞു കാരണവന്മാരുടെ അനുഗ്രഹവും വാങ്ങി ക്ഷണിക്കാനുള്ള ലിസ്റ്റും തയ്യാറാക്കി സീനിയോറിറ്റി അനുസരിച്ച് കവറിൽ മേൽവിലാസം എഴുതി ഒരു വീട്ടിൽ ക്ഷണിക്കാൻ ചെന്നാൽ ആ വീടിൻറെ പ്രധാന മുറിയിലിരുന്ന് വേണം ക്ഷണിക്കാൻ. വരാന്തയിൽ വെച്ചോ അടുക്കളയിൽ ഇരുന്നോ ഈ കാര്യം ചർച്ച ചെയ്താൽ ആ വീട്ടുകാർ ആരും ആ വിവാഹത്തിൽ പങ്കെടുക്കില്ല. പിന്നെ തിരക്കുണ്ട് എന്ന് പറഞ്ഞ് ഓടി വന്ന് ഒരു കല്യാണക്കുറി കൊടുത്തിട്ട് പോയാലും ഇപ്പറഞ്ഞത് തന്നെ അവസ്ഥ. സ്വീകരണ മുറിയിൽ ഇരുന്ന് ആതിഥേയരുടെ ആതിഥേയത്വം സ്വീകരിച്ച് ഒരു ചായ കുടിച്ച് കല്യാണം ക്ഷണിച്ച് അടുത്ത വീട്ടിലേക്ക് നീങ്ങാം. അതിനാണ് പണ്ടുകാലത്ത് മനസമ്മതം കഴിഞ്ഞ് കല്യാണം ഇത്രയും നാൾ നീട്ടി ഇട്ടിരുന്നത്. എല്ലാ നിയമങ്ങളും അനുസരിച്ച് കല്ല്യാണ ക്ഷണം തീർന്നു വരുമ്പോഴേക്ക് തന്നെ ഒരു രണ്ടുമാസം തീരും. ഇന്ന് 50 പേരെ ക്ഷണിച്ചു അവരുടെ പേര് എഴുതിയ മാസ്ക് തലേദിവസം ആ വീട്ടിൽ എത്തിച്ചു കൊടുക്കും. അവർ മാത്രമേ വരാവൂ, കൂടുതൽ ആളുകൾ വരരുത്.മകളുടെയോ മകന്റെയോ കല്യാണം ആയിട്ട് എനിക്ക് പോലീസ് സ്റ്റേഷനിൽ കയറാൻ വയ്യ എന്ന് വീണ്ടും വീണ്ടും അടുത്ത ബന്ധുക്കളെ വിളിച്ച് ഓർമ്മിപ്പിക്കും.

കൊറോണ ആയപ്പോൾ എല്ലാം പഴയപടിയായി. ഒരൊറ്റ വ്യത്യാസം മാത്രം ചെറുക്കനും പെണ്ണിനും ഓരോ മാസ്ക് ഉണ്ടെന്നത് ഒഴിച്ചാൽ എല്ലാം പഴയ പടി. ഇനി ബാക്കി വിശേഷങ്ങൾ നാളെയാകം എന്ന് പറഞ്ഞ് റപ്പായിയും ഔസേപ്പ് ഉണ്ണിയും സാമൂഹിക അകലം പാലിച്ച് നമസ്തേ പറഞ്ഞ് പിരിഞ്ഞു. തുടരും……..

✍മേരി ജോസി മലയിൽ തിരുവനന്തപുരം

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: