17.1 C
New York
Monday, November 29, 2021
Home Special അവൾ സഹിക്കേണ്ടവളല്ലേ..(ചിന്താകിരണങ്ങൾ)

അവൾ സഹിക്കേണ്ടവളല്ലേ..(ചിന്താകിരണങ്ങൾ)

എം.തങ്കച്ചൻ ജോസഫ്.

വർദ്ധിച്ചു വരുന്ന സ്ത്രീധന പീഡനങ്ങളും അതേത്തുടർന്നുണ്ടാകുന്ന മരണങ്ങളും, ഞാനും നിങ്ങളുമുൾപ്പെടുന്ന പൊതു സമൂഹത്തെ മാറിചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നു.

നമ്മുടെ സമൂഹത്തിൽ വളരെ പണ്ട് മുതലേ ഒരു വലിയൊരു വിഭാഗം മാതാപിതാക്കളും തങ്ങളുടെ മക്കളിൽ പെൺകുട്ടികളെ വളരെ വിവേചനത്തോടെയാണ് വളർത്തി വന്നിരുന്നത് എന്നു കാണുവാൻ കഴിയും.പലപ്പോഴും അവളെ ആൺ കുട്ടികളോടൊപ്പം വില കല്പിക്കാതെ അവഗണനയോടെ അക്കാലങ്ങളിൽ മാറ്റി നിർത്തപ്പെട്ടിരുന്നതായി നമുക്ക് കാണുവാൻ കഴിയും.

അമ്മമാരാകട്ടെ അവളെ, നന്നേ ചെറുപ്പത്തിലേ തന്നെ സഹനങ്ങളുടെ പ്രതീകമായി വളർത്തിപ്പൊരുന്നു. പങ്കാളിയുടെ ഭാഗത്തു നിന്നും ഏതെല്ലാം തരത്തിലുള്ള അവഗണനകളും പീഡനങ്ങളും ഉണ്ടായാൽപ്പോലും കുടുംബത്തെ പ്രതി നീ അതെല്ലാം സാഹിക്കേണ്ടവളാണ് എന്നു പഠിപ്പിച്ചിരുന്നു. മകളുടെ നല്ല ദാമ്പത്യത്തെ കരുതി നൽകുന്ന ഈ ഉപദേശങ്ങൾ അക്കാലത്തെ കുടുംബന്തരീക്ഷങ്ങളിൽ അവൾക്ക് സത്ഗുണങ്ങളാണ് നൽകിയിരുന്നത്.

കെട്ടുറപ്പുള്ളൊരു ദാമ്പത്യ ജീവിതത്തിനത് അത്യന്താപേഷിതവുമായിരുന്നു എന്നു പറയാം. കാരണം, അന്ന് പുരുക്ഷ പങ്കാളിയുടെ സ്വാഭാവ ദൂഷ്യങ്ങളും അകാരണമായ കുറ്റപ്പെടുത്തലുകളും മാനസിക പീഡനങ്ങളുമൊക്കെയായിരുന്നു അനുണ്ടായിരുന്നത്. എന്നാൽ പുതിയ കാലത്തോടൊപ്പം നമ്മുടെ കുടുംബാന്തരീഷങ്ങളും മാറി വരുമ്പോൾ പരിധി വിട്ടുള്ള സ്ത്രീ പങ്കാളിയുടെ സഹനങ്ങൾ അവളുടെ മരണങ്ങളിലാണ് എത്തിച്ചേരുന്നതെന്ന് സമീപ കാലത്തുണ്ടായ സ്ത്രീധന പീഡനങ്ങളും കൊലപാതകങ്ങളും നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. അഥവാ പഴയ കാലത്തെ മാനസിക പീഡനങ്ങളിൽ നിന്നും സ്ഥിതി മാറി, സ്ത്രീ പങ്കാളിയെ കൊടിയ ശാരീരിക പീഡനങ്ങൾക്കൊടുവിൽ കൊന്നു കളയുന്ന പ്രവണതകൾ വർദ്ധിച്ചു വരുന്ന സാഹചര്യങ്ങളിലും സ്ത്രീ എല്ലാം സാഹിക്കേണ്ടവളാണ് എന്ന പൊതു ബോധ സങ്കൽപ്പങ്ങൾക്ക് മാറ്റം വരുത്തേണ്ടതുണ്ട്. കാരണം, ഓരോ പെൺ മക്കളുടെ ജീവനും മാതാപിതാക്കൾക്ക് മറ്റെന്തിനേക്കാളും വിലപ്പെട്ടത് തന്നെ.
അതിനാൽ മാറുന്ന കാലങ്ങൾക്കൊപ്പം നമുക്കും മാറി സഞ്ചരിച്ചു കൊണ്ട് പെൺകുട്ടികളെ ഇനിയും സഹനങ്ങളുടെ പ്രതീകമായി വളർത്താതിരിക്കാം,വിവേചനത്തോടെനോക്കാതിരിക്കുക. അവളെ സമഭാവനയോടെ വളർത്തി സ്വയംപര്യാപ്തതയുടെ പാഠങ്ങൾ പകർന്നു നൽകുക.പഴകി ദ്രവിച്ച സ്ത്രീധന സംബ്രതായത്തെ വേരോടെ ഈ മണ്ണിൽ നിന്നും പിഴുതു കളയുക,നാളെത്തെ നല്ലൊരു സാമൂഹിക ഘടനക്ക് വേണ്ടി നമുക്ക് ഇന്നേ തുടക്കമിടാം.

ഏവർക്കും ശുഭദിനാശംസകൾ നേർന്നു കൊണ്ട്…,🌹
സ്നേഹപൂർവ്വം:
എം.തങ്കച്ചൻ ജോസഫ്.

COMMENTS

2 COMMENTS

  1. സമകാലികപ്രസ്ക്തമായ എഴുത്ത്! മാറ്റം തുടങ്ങേണ്ടത് നമ്മിൽ നിന്നും തന്നെയാണ്.

    🙏❤️

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: