തളർത്തില്ല അവൾ കരുത്താണ്
തളരില്ല അവൾ ശക്തിയാണ്
ചൂടും വെളിച്ചവും നല്കുന്ന അവൾ
ആദിത്യൻ
ഇരുട്ടിൽ വെളിച്ചമേകുന്ന അവൾ
ചന്ദ്രിക
സ്നേഹത്തിൻ സാഗരം അവൾ
തിരമാലകളിൽ അവൾ പതറില്ല
വേലിയേറ്റങ്ങളിൽ തകരില്ല അവൾ
അവൾ തീക്ഷ്ണമാണ്
ആരോഹണഅവരോഹണങ്ങൾ
തീവ്രമെങ്കിലും
അവൾ ഓജസ്സിയാണ്
തമസ്സിൻറ്റെ മറവിൽ മിഴിനീരെങ്കിലും
വാസ്‌തവികമാം പുഞ്ചിരി അവൾക്ക്
സ്വന്തം
ഒരു നറുപുഞ്ചിരിയിൽ അവളുടെ
മിഴിനീരും പുണ്യ തീർത്ഥം
ഭൂതകാലത്തെ അപാരതയിൽ
മഹനീയമാം ആത്മാവാണ് അവൾ.
സ്വന്തം കഥ പതറാതെ എഴുത്തും
അവൾ അഗ്നിയാണ്
മറ്റുള്ളവർ അവൾക്കായി എഴുതിയ
ഭാഗധേയം
അവൾ സ്വന്തം വിധിയാക്കി
ഒരു നറുപുഞ്ചിരിയിൽ അവളുടെ
മിഴിനീരും പുണ്യ തീർത്ഥം
ശോകത്തിൻ കനലിൽ അന്യനായി
അവൾ നീഹാരമായി മായും
അന്യർക്ക് അവൾ
സൂര്യൻ,ഹിമാംശു,ജലധി,
നീഹാരം, സ്പുടം ചെയ്ത സ്വർണം …..
അവൾക്കോ അവൾ മാത്രം
എങ്കിലും അവൾ അണയില്ല
അവൾ ജ്യോതി ..തീക്ഷ്ണമാം ജ്യോതി..
മില്ലി ഫിലിപ്പ്, ഫിലാഡൽഫിയ ✍