17.1 C
New York
Monday, September 20, 2021
Home US News അവലോസുണ്ടകൾ (കഥ) നിഷ എലിസബത്ത്, ഫിലാഡൽഫിയ.

അവലോസുണ്ടകൾ (കഥ) നിഷ എലിസബത്ത്, ഫിലാഡൽഫിയ.

നിഷ എലിസബത്ത്, ഫിലാഡൽഫിയ.

ആകാശവാണിയിൽ നിന്ന് വരുന്ന സുപ്രഭാതം പരിപാടിയുടെ കൂടെ ഒരു മൺകോപ്പയിൽ ആവിപറക്കുന്ന കട്ടൻകാപ്പി . അമ്മച്ചി ഉറക്കം ഉണർന്നെഴുന്നേറ്റു എന്നതിന്റെ അടയാളം ആണിവ.

റേഡിയോ വളരെ ഉച്ചത്തിൽ ആയിരിക്കും വച്ചിരിക്കുന്നത് കാരണം അമ്മച്ചിക്ക് കേൾവി കുറവാണ്. റേഡിയോആണ് പുറംലോകത്തെ പറ്റിയുള്ള വാർത്തകളും വിജ്ഞാന ശകലങ്ങളും അമ്മച്ചിയെ അറിയിച്ചിരുന്നത് .

അമ്മച്ചിക്ക് “ ഉണ്ട അമ്മച്ചി “ എന്നൊരു അപര നാമവും ഉണ്ടായിരുന്നു അത് ആളിൽ കുറുകിയിട്ടല്ല എപ്പോഴുംഅമ്മച്ചിയുടെ അടുത്ത് അവലോസുണ്ട സ്റ്റോക്ക് ഉണ്ടാവും .

തുടുത്ത കവിളുകളിൽ ടാൽക്കം പൌഡർ പൂശിയ പോലെ അല്പം അവലോസുപൊടി തേച്ചു ,മുന്നിൽ കുണുങ്ങിനിൽക്കുന്ന അവലോസുണ്ടയെ ആർക്കാണ് ഇഷ്ട്ടമല്ലാത്തത്, ആ കവിളിൽ ഒന്ന് ചെറുതായി കടിക്കുമ്പം മധുരംനാവിൽ കിനിയും .

അങ്ങനെ നല്ല ലക്ഷണം ഒത്ത അവലോസുണ്ടകൾ മെനഞ്ഞുണ്ടാക്കാൻ അമ്മച്ചിക്ക് നല്ല വൈദഗ്ധ്യം ആയിരുന്നു.വീട്ടിൽ വിരുന്നുകാർ വന്നാൽ അവരെ അവലോസുണ്ട തീറ്റിക്കാതെ വിടുന്നത് കുടുംബത്തിനു തന്നെനാണക്കേടാണെന്നു അമ്മച്ചി വിചാരിച്ചു പോന്നു. ഏതെങ്കിലും കാരണവശാൽ അവലോസുണ്ട പ്ലാസ്റ്റിക്ഡബ്ബയിൽ കുറഞ്ഞാൽ അത് ദാരിദ്ര്യത്തിന്റെ ലക്ഷണമായും അമ്മച്ചി നോക്കിക്കണ്ടു . കോട്ടയം നസ്രാണികളുടെഒരു അഭിമാന ചിഹ്നമാണത്രെ വീട്ടിൽ ഉള്ള അവലോസുണ്ടകൾ .

പ്രഭാത വാർത്ത കളിലേയ്ക്കും ചലച്ചിത്ര ഗാനങ്ങളിലേയ്ക്കും റേഡിയോ പരുപാടികൾ മാറിക്കൊണ്ടിരുന്നു .. അമ്മച്ചി k p യോഹന്നാന്റെ പ്രസംഗം കേൾക്കാൻ ശ്രീലങ്കയിലേയ്ക്കു റേഡിയോ tune ചെയ്തു .

ഷുഗറിന്റെ സൂക്കേടുമൂലം അമ്മച്ചിക്ക് അവലോസുണ്ട തിന്നാൻ വയ്യ . പക്ഷേ രുചി നോക്കാതെ തന്നെ അതിന്റെപാകം അമ്മച്ചിക്ക് അറിയാമായിരുന്നു .. അമ്മച്ചിയെ സഹായിക്കുവാൻ , അമ്മച്ചിയുടെ പാകം ഒക്കെ അറിയാവുന്നരണ്ടു സഹായികൾ എപ്പോഴും അമ്മച്ചിയോടൊപ്പം ഉണ്ടായിരുന്നു .

അവലോസുപൊടി ,ഓട്ടുരുളിയിൽ ഏലയ്‌ക്കയും ജീരകവും ഒക്കെ ചേർത്താണ് വറുത്തു പാകമാക്കുന്നത്. ആഓട്ടുരുളിയാകട്ടെ അമ്മച്ചിക്ക് സ്ത്രീധനമായി കിട്ടിയതാണ് . വലിയ വാത്സല്യത്തോടെ ഉരുളിയിൽ തൊട്ടുതലോടി, അപ്പൻ അതു വീട്ടിൽ കൊണ്ടുവന്നുകൊടുത്ത കഥകൾ അമ്മച്ചി അയവിറക്കും , ഒരാൾ വലുപ്പത്തിലുള്ള ഏത്തവാഴക്കുലകൾ ചുമന്നുകൊണ്ട് പണിക്കാർ അപ്പന്റെ പുറകെ ഉണ്ടായിരുന്നത്രേ…

അവലോസുപൊടിയിൽ പഞ്ചസാര പാവു കാച്ചി ഒഴിച്ച് ചൂടോടെ ഉരുട്ടി എടുത്താണ് ഓരോ അവലോസുണ്ടയുംപിറവിയെടുക്കുന്നത് . ആദ്യകാലങ്ങളിൽ ഒക്കെ അമ്മച്ചി ഉണ്ടാക്കുന്ന ഉണ്ടകൾ അത്ര നല്ലതായിരുന്നില്ലത്രേ .. പലതരം പരീക്ഷണങ്ങളും ഗവേഷണങ്ങളും ചെയ്തതാണത്രേ അമ്മച്ചി ഇന്നത്തെ നിലയിലുള്ള മെച്ചപ്പെട്ടഅവലോസുണ്ടകൾ ഉണ്ടാക്കുന്നത് .

അവലോസുണ്ടകൾ സൂക്ഷിച്ചു വയ്ക്കുന്നത് പഴയ അനിക്സ്പ്രേയുടെ പ്ലാസ്റ്റിക് ഡബ്ബകളിൽ ആണ് . അതുഅമ്മച്ചിയുടെ മുറിയിലെ വായൂഗുളിക മണക്കുന്ന തടി അലമാരയ്ക്കുള്ളിൽ ഭദ്രമായി വയ്ക്കും.ഞങ്ങളെപോലുള്ള മോഷ്ടാക്കൾ ഏതുനേരവും അമ്മച്ചിയുടെ ഉണ്ടകൾ മോഷ്ടിക്കുമായിരുന്നു . അതിനാൽ അലമാര പൂട്ടിതാക്കോൽ തലവണയ്ക്കു അടിയിലായിരുന്നു അമ്മച്ചി സൂക്ഷിച്ചിരുന്നത് .

അമ്മച്ചിയുടെ മുറിയിൽ തടി കൊണ്ടുണ്ടാക്കിയ ഒരു പെട്ടി ഉണ്ടായിരുന്നു “കാപ്പെട്ടി”എന്നായിരുന്നു അതിന്റെ പേര്.അതും അമ്മച്ചിയുടെ സ്ത്രീധന വകയിൽ ഉള്ളതാണ് . അതു തുറന്നാൽ ആദ്യം പാറ്റാഗുളികയുടെ മണം ആണ്.പെട്ടിയുടെ മുകളിൽ ഉള്ള കള്ളിയിൽ ഒരു ഇരുന്നൂറു രൂപയിൽ കുറയാതെ ഉള്ള അമ്മച്ചിയുടെ സ്വകാര്യ സമ്പാദ്യംഉണ്ടാകും .

താഴെ ചട്ടയും പുടകയും , കവണിയും ആണ് . അതിൽ ഒരു കവണിയുടെ തുമ്പത്തു അടയാളത്തിനായി ഒരുചെറിയ തുന്നൽ ഉണ്ട് . ആ സുന്ദരൻ കവണി അമ്മച്ചി ഉപയോഗിക്കാതെ മടക്കി വച്ചിരിക്കുകയാണ് . അമ്മച്ചിമരിക്കുമ്പോൾ അതുകൊണ്ടുവേണം അമ്മച്ചിയെ പുതപ്പിക്കാൻ. ആരും കവണി തപ്പി അപ്പോൾ ഓടേണ്ട .. അപാരചങ്കുറപ്പും ദീർഘ വീക്ഷണവും ആയിരുന്നു അത്‌.

അമ്മച്ചിയുടെ ജനാലയിലൂടെ നോക്കിയാൽ താഴെ വയലിൽ ഇരണ്ടകൾ കൂട്ടത്തോടെ പറന്നു വീഴുന്നതു കാണാം . അവ വെള്ളത്തിൽ പൊങ്ങികിടന്നു മീനുകളെയും ഞണ്ടുകളെയും പരതുന്നത് മനോഹരമായ കാഴ്ചയാണ്.തെക്കുനിന്നു അപ്പോൾ ഇളം കാറ്റു തടിയുടെ ഉരുണ്ട ജനാല അഴികൾ കടന്നു അകത്തേയ്ക്കു പ്രവേശിക്കും . ജനലിൽ കൂടി നോക്കി അമ്മച്ചി വെറുതെ കാലാവസ്ഥ പ്രവചിച്ചുകൊണ്ടിരുന്നു .

മുട്ടിനു തേയ്മാനവും അൽപ്പം വണ്ണക്കൂടുതലും ഉള്ളതുകൊണ്ട് ഭിത്തിയിൽ പിടിച്ചു പിടിച്ചാണ് പുറകിലത്തെനാലുപാളി വാതിൽ അമ്മച്ചി തുറന്ന്ത് . ശേഷം ,മുറ്റത്തുകൂടി ചിക്കി ചികയുകയും അലസമായി കൊക്കിഉലാത്തുകയും ചെയ്യുന്ന തന്റെ അരുമ ക്കോഴികളെ ഒന്നു വീക്ഷിച്ചു .. ഏതൊക്കെ എന്നൊക്കെ മുട്ടയിടുംഎന്നുള്ളത് അമ്മച്ചിക്ക് നല്ല നിശ്ചയം ആണ് . പണ്ടൊക്കെ കുടുംബത്തിന്റെ പല ആവശ്യങ്ങളുംനിറവേറിയിരുന്നത് അമ്മച്ചിയുടെ മുട്ട വില്പനയിലൂടെ ആയിരുന്നു ..

മധുരത്തിനോട് അമ്മച്ചിക്ക് അല്പം ഇഷ്ടം കൂടുതൽ ആയിരുന്നു .

തിരുവോണത്തിന്റെ അന്ന് ഉച്ചതിരിഞ്ഞു ഉറുമ്പുകൾക്കു ഓണം കൊടുക്കുന്ന ഒരു പതിവ് അമ്മച്ചിക്കുണ്ടായിരുന്നു.വീടിന്റെ എല്ലാ മൂലകളിലും വാഴയിലയുടെ കീറിട്ട് അതിൽ അരിവറുത്തിൽ ശർക്കരയും തേങ്ങയും ഇട്ടു ഞെരുടിഒരു പിടി വയ്ക്കും അതിന്റെ അറ്റത്തു വെളിച്ചെണ്ണയിൽ മുക്കിയ ഒരു തിരിയും കത്തിച്ചു വയ്ക്കും . അങ്ങനെകൊടുത്താൽ ആവർഷം മുഴുവനും ഉറുമ്പു അമ്മച്ചിയുടെ കട്ടിലിൽ കയറി അമ്മച്ചിയെ കടിക്കില്ല എന്ന് അമ്മച്ചിഉറച്ചു വിശ്വസിച്ചിരുന്നു .

പക്ഷേ ആ രുചികരമായ കൂട്ട് അധികനേരം വാഴയിലയിൽ ഇരിക്കാറില്ല അപ്പോൾ തന്നെ അത്‌ ഞങ്ങളുടെവായിൽ പോകുമായിരുന്നു . പാവം ഉറുമ്പുകൾ ,അവറ്റകൾ ഇതൊന്നും അറിഞ്ഞുപോലും കാണില്ല.

കാലത്തിന്റെ കുത്തൊഴുക്കിൽ അമ്മച്ചിയും മറഞ്ഞുപോയി . വല്ലപ്പോഴും അവധിക്കു ചെല്ലുമ്പോൾ അമ്മച്ചിയുടെമുറിയിൽ വെറുതെ ചുറ്റിത്തിരിഞ്ഞു നടക്കാറുണ്ട് . തടി അലമാരയിൽ വായൂ ഗുളികയുടെ മണം ഇല്ല . സാദാഅവലോസുണ്ടകൾ നിറഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് ഡബ്ബകൾ എവിടെ എന്നുഞാൻ അത്ഭുതപെടാറുണ്ട് . കാൽപെട്ടിഒരു ഒരുനഷ്ടപ്രതാപത്തിന്റെ ഗതകാല സ്മരണകൾ അയവിറക്കി ഒരു മൂലയ്ക്കിരിക്കുന്നു . ഇനി ഒരിക്കലുംഅമ്മച്ചിയുടെ അവലോസുണ്ടയുടെ കവിളിൽ കടിക്കാൻ എനിക്കാവില്ല . പക്ഷേ ഓർമ്മകൾക്കു മരണമില്ലല്ലോ …

നിഷ ✍🏼

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: