17.1 C
New York
Monday, November 29, 2021
Home US News അവധിക്കു പോയ ജീവനക്കാരെ തിരിച്ചു വിളിച്ചുകൊണ്ട് അമേരിക്കൻ എയർലൈൻസ്

അവധിക്കു പോയ ജീവനക്കാരെ തിരിച്ചു വിളിച്ചുകൊണ്ട് അമേരിക്കൻ എയർലൈൻസ്

ബാബു പി സൈമൺ

ഡാളസ്: വിമാന യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചതിനാൽ ജോലിയിൽനിന്ന് നീണ്ട അവധി എടുത്തു പോയ ജീവനക്കാരെ തിരിച്ചുവിളിച്ചു കൊണ്ടുള്ള ഉത്തരവ് അമേരിക്കൻ എയർലൈൻസ് ജൂലൈ 16ന് പുറത്തിറക്കി.

ഏകദേശം 3,300 ജീവനക്കാർക്കാണ് അവധി അവസാനിപ്പിച്ചുകൊണ്ട് ജോലിയിൽ പ്രവേശിക്കണം എന്ന ഉത്തരവ് ലഭിച്ചത്. നവംബർ, ഡിസംബർ മാസങ്ങളിലായി എല്ലാവരും പൂർണമായും ജോലിയിൽ തിരിച്ചു പ്രവേശിക്കണം എന്ന് ഉത്തരവിൽ പറയുന്നു.

പകുതിയിലധികം ജോലിക്കാരും അവധിക്ക് പോയിട്ട് ദീർഘകാലം ആയതുകൊണ്ട് അവർക്ക് വീണ്ടും പരിശീലനം നൽകേണ്ടതായി വരും എന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു.

ഈ വർഷം അവസാനത്തോടെ പുതിയ ചില വിമാന സർവ്വീസുകൾ ആരംഭിക്കുന്നതിനാൽ ആണ് കൂടുതൽ ജോലിക്കാരെ ആവശ്യമായി വന്നിരിക്കുന്നത് എന്ന് അമേരിക്കൻ എയർലൈൻസ് സർവീസ് വൈസ് പ്രസിഡൻറ് ബ്രേഡീ ബ്രൈൻസ് വെളിപ്പെടുത്തി .

2022 മാർച്ച് മാസത്തിന് മുമ്പായി എണ്ണൂറിലധികം ജോലിക്കാരെ കൂടെ കണ്ടെത്തേണ്ടതുണ്ട് എന്ന് ബ്രേഡീ വ്യക്തമാക്കി. ജോലിക്കാരുടെ ക്ഷാമം കാരണം നൂറുകണക്കിന് വിമാനസർവീസുകൾ ജൂലൈ മാസം തടസ്സപ്പെട്ടിരുന്നു അമേരിക്കൻ എയർലൈൻസ് അറിയിച്ചിരുന്നു.

ബാബു പി സൈമൺ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: