17.1 C
New York
Sunday, October 24, 2021
Home US News അല അക്കാദമിയുടെ മലയാളം സ്കൂൾ - രജിസ്ട്രേഷൻ ആരംഭിച്ചു

അല അക്കാദമിയുടെ മലയാളം സ്കൂൾ – രജിസ്ട്രേഷൻ ആരംഭിച്ചു

ന്യൂസ് റിപ്പോർട്ട് :അല പി ആർ ടീം.

ന്യൂയോർക്ക്: അല അക്കാദമിയിൽ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. വടക്കേ അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്കാരിക കൂട്ടായ്മയായ ‘അല’ രണ്ടായിരത്തി ഇരുപത്തിയൊന്നിൽ നടത്തുന്ന നാലു പ്രധാന പരിപാടികളിൽ ഒന്നാണ് അല അക്കാദമി. അക്കാദമിയുടെ ആദ്യ സംരംഭമായ മലയാളം കോഴ്സിന്റെ പ്രവേശനത്തിനുള്ള രജിസ്ട്രേഷനാണ് തുടങ്ങിയിരിക്കുന്നത്.

കേരള സർക്കാരിന്റെ മലയാളം മിഷനുമായി സഹകരിച്ചാണ് അക്കാദമിയുടെ പ്രവർത്തനം. മലയാളം മിഷന്റെ സിലബസ് പിന്തുടർന്ന് നടത്തുന്ന രണ്ടു വർഷത്തെ കോഴ്സ് പൂർത്തിയാക്കിയാൽ വിദ്യാർഥികൾക്ക് സർട്ടിഫിക്കേറ്റ് ലഭിക്കും. മലയാളം മിഷന്റെ പ്രത്യേക പരിശീലനം നേടിയ അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. വിർച്വലായാണ് സ്കൂൾ പ്രവർത്തിക്കുക. ഫെബ്രുവരി ഇരുപത്തിയെട്ടാണ് രജിസ്ട്രേഷനുള്ള അവസാന തീയതി. മാർച്ച് ഇരുപതിന്‌ ക്ലാസുകൾ ആരംഭിക്കും. വാരാന്ത്യത്തിലായിരിക്കും ക്ലാസുകൾ നടക്കുക. അഞ്ച് വയസിനു മുകളിലുള്ള ആർക്കും അക്കാദമിയിൽ രജിസ്റ്റർ ചെയ്യാം.അല അംഗങ്ങൾക്ക് അമ്പത് ഡോളറും അംഗങ്ങളല്ലാത്തവർക്ക് തൊണ്ണൂറു ഡോളറുമാണ് ഫീസ്. രജിസ്ടർ ചെയ്യാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം. http://ala-usa.org/alaacademy രജിസ്ട്രേഷന്റെ വിവരങ്ങൾ അലയുടെ സോഷ്യൽ മീഡിയ പേജുകളിലും ലഭ്യമാണ്.

മലയാളം മിഷന്റെ സിലബസിലൂന്നി അമേരിക്കയിലെ വിദ്യാർഥികൾക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ കോഴ്സാണ് അല നടത്തുന്നത്. ഇതിനായി വടക്കേ അമേരിക്കയിലെ ഭാഷാ വിദഗ്ധരെയും സാംസ്കാരിക പ്രവർത്തകരേയും ഉൾപ്പെടുത്തി പ്രത്യേക സിലബസ് കമ്മിറ്റി രൂപീകരിച്ചിരുന്നുവെന്ന് അക്കാദമി പ്രസിഡന്റ് ലീസാ മാത്യുവും വൈസ് പ്രസിഡന്റ് സുനിൽ പുനത്തിലും അറിയിച്ചു. . അക്കാദമിക്കു പുറമേ, അല കെയർ ,വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്, വിർച്വൽ ലൈബ്രറി, എന്നീ പരിപാടികളും അലയുടെ രണ്ടായിരത്തി ഇരുപത്തിഒന്നിലെ അജണ്ടയിൽ ഉൾപ്പെടുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഡൽഹി രഞ്ജിത് നഗറിൽ; 6വയസ്സുകാരി ബലാത്സംഗത്തിനിരയായി, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി∙ ഡൽഹി രഞ്ജിത് നഗറിൽ ആറുവയസ്സുകാരി പീഡനത്തിനിരയായി. കഴിഞ്ഞ ദിവസം വീടിന് സമീപത്തെ ഒരുലംഗറിൽ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. നിലവിൽ പെൺകുട്ടി റാം മനോഹർ ലോഹ്യ...

വള്ളത്തോൾ നാരായണമേനോൻ

സ്വാതന്ത്ര്യബോധത്തിന്റെയുംദേശീയതയുടെയും കവിയായിഅറിയപ്പെടുന്ന വള്ളത്തോൾ 1878-ൽജനിച്ചു. ചിത്രയോഗം മാഹാകാവ്യം,ബന്ധനസ്ഥനായ അനിരുദ്ധൻ,ശിഷ്യനും മകനും, സാഹിത്യമഞ്ജരിപതിനൊന്നു ഭാഗങ്ങൾ തുടങ്ങിയവരചനകൾ. 1958 -ൽ അന്തരിച്ചു. “കുട്ടിയും കിഴവനുമാഢ്യനും ദരിദ്രനുംവിഡ്ഢിയും വിരുതനും,വിപ്രനും പറയനുംസർവരുമൊരേമട്ടിൽസാദ്വന്നസത്വസ്ത്രാദിസംതൃപ്തമായിട്ടെന്നുസംഹ്ലാദം വിഹരിക്കുംഅന്നല്ലേ, നമുക്കോണം'' ഓണം “ഭാരതമെന്നപേർ കേട്ടാലഭിമാന-പൂരിതമാകണമന്തരംഗംകേരളമെന്നു കേട്ടാലോ തിളയ്ക്കണംചോര നമുക്കു...

ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ ഫൈ​​​​​സാ​​​​​ബാ​​​​​ദ് റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​ന്‍റെ പേ​​​​​ര് അ​​​​​യോ​​​​​ധ്യ​​​കാ​​​ണ്ഡ് എ​​​​​ന്നാ​​​​ക്കി.

ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ ഫൈ​​​​​സാ​​​​​ബാ​​​​​ദ് റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​ന്‍റെ പേ​​​​​ര് അ​​​​​യോ​​​​​ധ്യ​​​കാ​​​ണ്ഡ് എ​​​​​ന്നാ​​​​ക്കിയതായി സർക്കാർ ഉത്തരവ്. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി യോ​​​​​ഗി ആ​​​​​ദി​​​​​ത്യ​​​​​നാ​​​​​ഥ് ട്വി​​​​​റ്റ​​​​​റി​​​​​ലാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യ​​​​മ​​​​റി​​​​​യി​​​​​ച്ച​​​​​ത്. തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണെ​​​ന്നും ട്വീ​​​റ്റി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​തി​​​നു പി​​​ന്നി​​​ലെ പേ​​​​​ര്മാ​​​​​റ്റ​​​​​ത്തി​​​​​നു കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ അ​​​​​നു​​​​​മ​​​​​തി​​​​​യു​​​​​ണ്ടെ​​​​ന്നു​​​കാ​​​ണി​​​ച്ച് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ ഓ​​​​​ഫീ​​​​​സി​​​​​ൽ...

സമ്മാനപ്പെരുമഴയൊരുക്കി മലയാളിമനസിൽ ലേഖനമത്സരം..! “ഓർമ്മയിലെ ക്രിസ്തുമസ്”

ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ ഭൂജാതനായ ഉണ്ണിയേശുവിന്റെ തിരുപിറവിയെ അനുസ്മരിക്കുന്ന ക്രിസ്തുമസ്സ് ആഘോഷത്തിനായി ലോകമെങ്ങും തയ്യാറെടുക്കുന്ന ഈ സുവർണാവസരത്തിൽ മലയാളി മനസ് ഓൺലൈൻ ദിനപത്രത്തിന്റെ വായനക്കാർക്കും അഭ്യുദയകാംക്ഷികൾക്കുമായി ഒരു ലേഖനമത്സരം നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം...
WP2Social Auto Publish Powered By : XYZScripts.com
error: