17.1 C
New York
Saturday, August 13, 2022
Home US News അലബാമ പോലീസിന്റെ ക്രൂരമായ പീഡനത്തിനിരയായ സുരേഷ് ഭായ് പട്ടേലിന് 1.75 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

അലബാമ പോലീസിന്റെ ക്രൂരമായ പീഡനത്തിനിരയായ സുരേഷ് ഭായ് പട്ടേലിന് 1.75 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

റിപ്പോർട്ട്: പി.പി. ചെറിയാൻ

മാഡിസണ്‍: അമേരിക്കയില്‍ എത്തി പതിനൊന്നാം ദിവസം മകന്റെ വീട്ടില്‍ നിന്നു പുറത്തേക്കു നടക്കാന്‍ ഇറങ്ങിയ സുരേഷ്‌ബായ് പട്ടേലിനെ പോലീസ് ചോദ്യം ചെയ്തപ്പോൾ കൃത്യമായി മറുപടി നൽകാൻ കഴിയാത്തതിനെത്തുടർന്ന് പോലീസിന്റെ ക്രൂര മര്‍ദനത്തിനിരയാകേണ്ടി വന്ന സുരേഷ് ഭായ് പട്ടേലിന് 1.75 മില്യണ്‍ നഷ്ടപരിഹാരം നല്‍കുന്നതിന് സിറ്റി അധികൃതരുമായി ധാരണയായി.

2015 ഫെബ്രുവരി 6 നായിരുന്നു സംഭവം. മകനു ജനിച്ച കുട്ടിയെ നോക്കാന്‍ ഇന്ത്യയില്‍ നിന്നും എത്തിയതായിരുന്നു സുരേഷ് ഭായ്. ഇംഗ്ലീഷ് ഭാഷ അറിയാതിരുന്ന സുരേഷ് ഭായിയെ രണ്ടു പോലീസുകാര്‍ സമീപിച്ച് എന്തിനാണു പുറത്തിറങ്ങിയതെന്ന് അന്വേഷിച്ചു. പട്ടേല്‍ ഇംഗ്ലീഷ് അറിയില്ല എന്ന് ആംഗ്യം കാണിക്കുകയും മകന്റെ വീടു തൊട്ടടുത്താണെന്നു ചൂണ്ടിക്കാണിക്കുകയും ചെയ്തു. തുടര്‍ന്ന് കൈ പാന്റിന്റെ പോക്കറ്റിലിട്ടുവെന്നാണ് പോലീസ് പറയുന്നത്. ഉടനെ പട്ടേലിനെ പിന്നില്‍ നിന്നും പിടികൂടി നിലത്തടിക്കുകയായിരുന്നു.

വീഴ്ചയില്‍ നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റ പട്ടേലിനു ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഇല്ലാതിരുന്നതിനാല്‍ ധാരാളം പണം ചികിത്സയ്ക്കുവേണ്ടി ചിലവഴിക്കേണ്ടി വന്നുവെന്ന് മകന്‍ ചിരാഗ് പട്ടേല്‍ പറഞ്ഞു. തന്റെ അച്ഛന് ഇനി ഒരിക്കലും പരസഹായം കൂടാതെ നടക്കാന്‍ കഴിയുകയില്ലെന്നും മകന്‍ ചൂണ്ടിക്കാട്ടി മാഡിസന്‍ സിറ്റിക്കും, രണ്ടു പൊലീസ് ഓഫിസര്‍മാര്‍ക്കും എതിരെ 2015 ഫെബ്രുവരി 15 ന് സ്വകാര്യ അന്യായം ഫയല്‍ ചെയ്തു.

മേയില്‍ കേസ് യുഎസ് ഡിസ്ട്രിക്റ്റ് കോര്‍ട്ടിലേക്ക് കേസ്സ് റഫര്‍ ചെയ്തു. 139 പൗണ്ടു തൂക്കവും 57 വയസും ഉണ്ടായിരുന്ന പട്ടേലിനെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നാണു കോടതി ചൂണ്ടിക്കാട്ടിയത്. ഇദ്ദേഹം സമൂഹത്തിന് ഒരു ഭീഷണിയുമല്ലായിരുന്നു എന്നു മനസ്സിലാക്കാന്‍ പോലും പൊലിസിനു കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്നാണു സിറ്റി അറ്റോര്‍ണിയുമായി ധാരണക്ക് തയാറായത്. ഈ സംഭവത്തില്‍ ഇന്ത്യന്‍ വംശജര്‍ പ്രത്യേകിച്ച് ലോകമെങ്ങുമുള്ള പട്ടേല്‍ സമൂഹം ശക്തമായി പ്രതിഷേധിച്ചിരുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: