17.1 C
New York
Tuesday, September 21, 2021
Home US News അറ്റ്‌ലാന്റാ മൃഗശാലയില്‍ ഗൊറില്ലകളില്‍ കോവിഡ്-19 വ്യാപിക്കുന്നു

അറ്റ്‌ലാന്റാ മൃഗശാലയില്‍ ഗൊറില്ലകളില്‍ കോവിഡ്-19 വ്യാപിക്കുന്നു

റിപ്പോർട്ട്: പി.പി. ചെറിയാൻ

അറ്റ്‌ലാന്റാ: അറ്റ്ലാന്റാ മൃഗശാലയില്‍ കഴിയുന്ന ഗൊറില്ലകള്‍ കോവിഡ്- 19 ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതായി മൃഗശാലാ അധികൃതര്‍ വെള്ളിയാഴ്ച വെളിപ്പെടുത്തി

ചുമയും റണ്ണിംഗ് നോസും വിശപ്പില്ലായ്മയും ഇവയില്‍ കണ്ടെത്തിയിട്ടുണ്ട്. മൃഗശാലയില്‍ പതിമൂന്നു ഗൊറില്ലകള്‍ക്ക് ഇതിനകം തന്നെ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. ഇതില്‍ 60 വയസ്സ് പ്രായമുള്ള ഗൊറില്ലയും ഉള്‍പ്പെടുന്നു.

കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ക്കായി നാഷണല്‍ വെറ്റനറി സര്‍വീസ് ലാബിലേക്ക് (അയോവ) സാംമ്പിളുകള്‍ അയച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഇതിനകം 20 ഗൊറില്ലകള്‍ക്ക് കോവിഡ് പരിശോധന പൂര്‍ത്തീകരിച്ചിട്ടുണ്ട്.

മൃഗശാലയിലെ ജീവനക്കാരില്‍ നിന്നായിരിക്കും ഗൊറില്ലകള്‍ക്ക് രോഗവ്യാപനം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടു നല്‍കുന്ന സൂചന.

ഗൊറില്ലകളില്‍ നിന്നു മനുഷ്യരിലേക്കു കോവിഡ് വ്യാപിക്കുവാന്‍ യാതൊരു സാധ്യതയുമില്ല. വളരെ അകലം പാലിച്ചാണ് ഗൊറില്ലകളെ പാര്‍പ്പിച്ചിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

ഇതിനു മുന്‍പു സാന്‍ഡിയാഗോ മൃഗശാലയിലെ എട്ടു ഗൊറില്ലകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തക്ക സമയത്ത് ആന്റിബോഡി ചികിത്സ നടത്തിയതിനാല്‍ മരണം സംഭവിച്ചില്ലെന്നും അധികൃതര്‍ പറയുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആലപ്പുഴ തോട്ടപ്പള്ളിയിൽ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ നഴ്സിനെ തലക്കടിച്ചു വീഴ്ത്തി; തട്ടിക്കൊണ്ടു പോകാൻ ശ്രമം

കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മെഡിക്കൽ കോളജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക സുബിനയെ ആണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി 11.30നാണ്...

27 ന് ഭാരത് ബന്ദ്,കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം

കേന്ദ്ര ഗവര്‍ണമെന്റിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കും. സെപ്റ്റംബര്‍ 27ന് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചു....

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യു.എസിലേക്ക്.

അഫ്ഗാനിസ്താനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരണം നടക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ നിര്‍ണായക അമേരിക്കന്‍ സന്ദര്‍ശനം. പ്രസിഡന്റ് ജോ ബൈഡനുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്രനേതാക്കളുമായും ചര്‍ച്ചനടത്തുന്നതിനാണ് ബുധനാഴ്ച മോദി അമേരിക്കയിലെത്തുന്നത്. വൈകീട്ട് ന്യൂയോര്‍ക്കിലേക്കു മടങ്ങുന്ന മോദി അടുത്തദിവസം...

ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ബു​ധ​നാ​ഴ്ച

ആ​ല​പ്പു​ഴയിലെ ക​ല്ല‍ു​പാ​ല​ത്തി​നു സ​മീ​പ​ത്തെ സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി​ന്‍റെ വി​റ​കു​പു​ര പൊ​ളി​ക്കു​ന്ന​തി​നി​ടെ ക​ണ്ടെ​ത്തി​യ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ട​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്കം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ കൂ​ടു​ത​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ബു​ധ​നാ​ഴ്ച ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ്...
WP2Social Auto Publish Powered By : XYZScripts.com
error: