17.1 C
New York
Friday, October 7, 2022
Home US News അറ്റ്ലാന്റാ ഇന്ത്യൻ കോൺസുലാർ ഡോക്ടർ സ്വാതി കുൽക്കർണിയുമായി ഫോമായുടെ മുഖാമുഖം ...

അറ്റ്ലാന്റാ ഇന്ത്യൻ കോൺസുലാർ ഡോക്ടർ സ്വാതി കുൽക്കർണിയുമായി ഫോമായുടെ മുഖാമുഖം (ഇന്ന്) മാർച്ച്‌ 10 ബുധനാഴ്ച വൈകിട്ട് നാല് മണിക്ക്.

ഫോമാ ന്യൂസ് ടീം

ഓ.സി.ഐ. കാർഡുള്ളവർ അനുഭവിച്ചിരുന്ന പല അവകാശങ്ങൾ വെട്ടിക്കുറച്ചും, യാത്രാ നിയന്ത്രണനങ്ങളുൾപ്പടെ, മറ്റു പല ആനുകൂല്യങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയും, വിദേശ കാര്യ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ഉത്തരവ് ഇന്ത്യൻ വംശജരായ പ്രവാസികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

പ്രാവാസികളുടെ ഇന്ത്യയിലുള്ള വസ്തുക്കളുടെ ക്രയ വിക്രയ സംബന്ധമായ സംശയങ്ങൾ , ഓ.സി.ഐ.കാർഡ് പുതുക്കുന്നത് സംബന്ധിച്ചുള്ള അവ്യക്തമായ നിർദ്ദേശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പ്രവാസി മലയാളികളുടെ ആശങ്കൾ ദുരീകരിക്കുന്നതിനും, വ്യക്തമായ നിർദ്ദേശങ്ങൾ ലഭിക്കുന്നതിനും, ഫോമ ദേശീയ കമ്മറ്റി, ഫ്ലോറിഡ സൺഷൈൻ റീജിയനും, സൗത്ത് ഈസ്റ് റീജിയനും ചേർന്ന് ആദരണീയയായ അറ്റ്ലാന്റ കോൺസുലാർ ഡോക്ടർ സ്വാതി കുൽക്കർണിയുമായി മാർച്ച്‌ 10 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ഓൺലൈൻ മുഖാമുഖം സംഘടിപ്പിച്ചിട്ടുണ്ട്. കോൺസുലെറ്റ് ഉദ്യോഗസ്ഥയായ മിനി നായർകൂടി മുൻകൈ എടുത്താണ് മുഖാമുഖം പരിപാടി നടത്തുന്നത്.

ഓ.സി.ഐ കാർഡ് , പാസ്പോർട്ട് പുതുക്കലും, അപേക്ഷ നടപടികളും, അടിയന്തിര വിസ ലഭ്യമാക്കാനുള്ള നടപടിക്രമണങ്ങൾ തുടങ്ങി പ്രവാസിമലയാളികളെ സംബന്ധിക്കുന്ന വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരുന്നതിനു മുഖാമുഖം പരിപാടി സഹായിക്കും. ചോദ്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നവർ, ചോദ്യാവലി മുൻകൂട്ടി ഏൽപിക്കാനും, താഴെ കാണുന്ന ലിങ്കിൽ ചേർന്ന് മുഖാമുഖത്തിൽ പങ്കെടുക്കാനും അഭ്യർത്ഥിച്ചു.

മീറ്റിങ് ലിങ്ക്:

https://consulategeneralofindiaatlanta.my.webex.com/consulategeneralofindiaatlanta.my/j.php?MTID=m66a51841a0dc58850598e6630e435576

Facebook Comments

COMMENTS

- Advertisment -

Most Popular

എം.എസ്. ബാബുരാജ് – ചരമദിനം

കോഴിക്കോടുകാരനായ സംഗീത സംവിധായകനായിരുന്നു എം. എസ്‌. ബാബുരാജ്‌ . മുഴുവൻ പേര് മുഹമ്മദ് സബീർ ബാബുരാജ്. ഇന്നും അദ്ദേഹത്തിന്റെ ഗാനങ്ങൾ വിസ്മരിക്കാതെ മലയാളികൾ ഓമനിക്കുന്നുണ്ട്. ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശ്രുതിമാധുരി മലയാളചലച്ചിത്രഗാനങ്ങളിൽ ആദ്യമായി...

പുരസ്കാരം

കോട്ടയ്ക്കൽ. കോട്ടയ്ക്കൽ ആര്യവൈദ്യശാല പ്രധാന വൈദ്യനും പ്രധാന വൈദ്യോപദേഷ്ടാവുമായിരുന്ന ആര്യവൈദ്യൻ എസ്.വാരിയരുടെ സ്മരണാർഥം കോട്ടയ്ക്കൽ ആയുർവേദ കോളജിലെ മികച്ച ഔട്ട് ഗോയിങ്ങ് വിദ്യാർഥിക്ക് ആര്യവൈദ്യശാല എല്ലാവർഷവും നൽകുന്ന ആര്യവൈദ്യൻ എസ്.വാരിയർ എൻഡോവ്മെന്റിനും, എം.കെ.ദേവിദാസ്...

പാരമ്പര്യ താളിയോലകൾ കൈമാറും

കോട്ടയ്ക്കൽ. പാരമ്പര്യ ബാല ചികിത്സകനായിരുന്ന ക്ലാരി നീലകണ്ഠൻ നമ്പീശൻ (1878 - 1944) ഉപയോഗിച്ചിരുന്ന "അഷ്ടാംഗഹൃദയം", "ബാല ചികിത്സ" എന്നീ താളിയോല ഗ്രന്ഥങ്ങൾ ഇനി തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയ്ക്കു സ്വന്തം. അഷ്ടാംഗഹൃദയത്തിന്റെ താളിയോല സാധാരണ കാണാറുണ്ടെങ്കിലും...

ജയത്തോടെ തുടങ്ങി ബ്ലാസ്റ്റേഴ്‌സ്: ഈസ്റ്റ് ബംഗാളിനെ 2 ഗോളുകൾക്ക് തോൽപ്പിച്ചു.

ഐഎസ്ല്‍ ഒമ്പതാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ് അരങ്ങേറി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 72-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെയാണ്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: