17.1 C
New York
Friday, January 21, 2022
Home US News അര്‍ബുദ രോഗത്തെ അതിജീവിച്ച വനിതാ ശൂന്യാകാശ പേടകത്തില്‍ അനന്തവിഹായിസ്സിലേക്ക്

അര്‍ബുദ രോഗത്തെ അതിജീവിച്ച വനിതാ ശൂന്യാകാശ പേടകത്തില്‍ അനന്തവിഹായിസ്സിലേക്ക്

റിപ്പോർട്ട്: പി പി ചെറിയാൻ

ഫ്‌ളോറിഡ: അര്‍ബുദരോഗത്തിന്റെ പിടിയില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട 29 വയസുകാരി ഹെയ്‌ലി അര്‍സിനാക്‌സ് ഈ വര്‍ഷാവസാനം ഫ്‌ളോറിഡായില്‍ നിന്നും വിക്ഷേപിക്കുന്ന ‘ഫാല്‍ക്കന്‍ 9’ എന്ന റോക്കറ്റില്‍ ബഹിരാകാശത്തേക്ക് കുതിക്കും. സെന്റ് ജൂഡ് ഹോസ്പിറ്റലാണ് ഔദ്യോഗീക പ്രഖ്യാപനം നടത്തിയത്. കാന്‍സര്‍ രോഗി എന്നതിലുപരി, കൃത്രിമ കാല്‍മുട്ട് വച്ചുപിടിപ്പിച്ച ഹെയ്‌ലിയുടെ ബഹിരാകാശ യാത്ര തങ്കലിപികളില്‍ എഴുതി ചേര്‍ക്കപ്പെടും.

പത്ത് വയസ് മുതല്‍ കാന്‍സര്‍ രോഗത്തിന് സെന്റ് ജൂഡില്‍ ചികിത്സയിലായിരുന്നു ഹെയ്‌ലി. ഫിസിഷ്യന്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്ന ഹെയ്‌ലി ജനുവരിയിലാണ് സ്വകാര്യ വ്യക്തിയുടെ സിവിലിയന്‍ സ്‌പേയ്‌സ് മിഷനിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. നാസ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് പേടകം കുതിച്ചുയരുക.

ലോകത്ത് ആദ്യമായാണ് സ്വകാര്യ വ്യക്തി ഇങ്ങെയൊരു ബഹിരാകാശ യാത്ര സംഘടിപ്പിക്കുന്നത്. നാലു ദിവസമായിരിക്കും ഈ പേടകം ഭൂമിക്ക് ചുറ്റും കറങ്ങുക. സ്‌പേയ്‌സ് എക്‌സ് കമ്പനിയാണ് ബഹിരാകാശത്തേക്ക് പുറപ്പെടുന്ന ഫാല്‍ക്കന്‍ 9 എന്ന റോക്കറ്റ് നിര്‍മിക്കുന്നത്.

ആര്‍ക്കും, ഒന്നും അസാധ്യമല്ല എന്നത് തന്റെ ബഹിരാകാശ യാത്ര തെളിയിക്കുമെന്ന് ഹെയ്‌ലി പറയുന്നു. സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ആശുപത്രിയുടെ വികസനത്തിന് 200 മില്യന്‍ ഡോളര്‍ സമാഹരിക്കുക എന്നതാണ് ഈ ദൗത്യം കൊണ്ട് ഉദ്ദേശിക്കുന്നത്.
ആറു പേര്‍ക്ക് സഞ്ചരിക്കാവുന്ന റോക്കറ്റില്‍ രണ്ടു സീറ്റുകള്‍ കൂടി ലഭ്യമാണ്. 20 മില്യന്‍ ഡോളറാണ് സീറ്റിന് വില നിശ്ചയിച്ചിരിക്കുന്നത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പമ്പ അസോസിയേഷന് ഡോ. ഈപ്പൻ മാത്യു, ജോർജ് ഓലിക്കൽ, റെവ. ഫിലിപ്സ് മോടയിൽ എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി.

ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പമ്പ അസോസിയേഷൻ (പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെ൯റ്റ്) പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് അലക്സ് തോമസിൻറ്റെ അധ്യക്ഷതയിൽ...

മനസ്സൊരു മാന്ത്രികച്ചെപ്പ് – (1) കുട്ടികളും മാനസികാരോഗ്യവും

കുട്ടികളും മാനസികാരോഗ്യവും "ബാല്യമൊരു തുറന്ന പുസ്തകമാണ്..അതിൽ നന്മയുള്ള അക്ഷരങ്ങൾ മാത്രം നിറയ്ക്കട്ടെ..തിന്മയുടെ താളുകൾ ദൂരെയെറിയട്ടെ..സമൂഹത്തിൽ നിറദീപങ്ങളാം മഹാകാവ്യങ്ങളായ് നിറയട്ടെ ഓരോ ബാല്യവും…" കുട്ടിക്കാലം കടന്നു പോകുന്നത് വളരെ ലോലമായ മാനസിക ഘട്ടങ്ങളിലൂടെയാണ്. ദുരനുഭവങ്ങൾ സൃഷ്ടിക്കുന്ന ആഘാതങ്ങളിലൂടെ...

🦜 വൃത്തകലിക 🦜- ഭാഗം – 1

പ്രിയരേ ….!ഏവർക്കും മലയാളിമനസ്സിന്റെ വൃത്തകലികയിലേക്ക് സ്വാഗതം. ഞാൻ വിനോദ് പെരുവ.എന്നെ അദ്ധ്യാപകനായിട്ടൊന്നും കണക്കാക്കണ്ടാ..!!ഞാനും വൃത്തങ്ങളക്കുറിച്ച് പഠിക്കുന്നു.എനിക്കറിയാവുന്നത് ഇവിടെ പങ്കുവെക്കുന്നു.എന്നേക്കാളറിവ് കൂടുതലുള്ളവർ ഇവിടെയുണ്ടാകുമെന്ന ബോധ്യവും എനിക്കുണ്ട്.വൃത്തങ്ങളെക്കുറിച്ചുള്ള നേഴ്സറിക്ലാസ്സാണെന്നു കരുതുക.സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 😊🙏🏻 വൃത്തം എന്താണെന്നു പഠിക്കാൻ ഗുരു...

ലോക മാജിക്കിൽ ഇടം പിടിച്ച നിലമ്പൂരിലെ ജനങ്ങളുടെ അഹങ്കാരം കേരളത്തിന്റെ അഭിമാനം ‘ഗോപിനാഥ് മുതുകാട്’

നിലമ്പൂർ കവള മുക്കട്ട എന്ന കുഗ്രാമത്തെ കുറിച്ച് കേട്ടിട്ടുണ്ടോ, കവള മുക്കട്ടയോ, അത് ഏതാ സ്ഥലം കേൾക്കുന്നവർ ചോദിച്ചിരിക്കാം. എന്നാൽ ലോകമറിയുന്ന മഹാമാന്ത്രികൻ 'ഗോപിനാഥ് മുതുകാട്' എന്ന പേരിൽ കവളമുക്കട്ട, എന്ന കുഗ്രാമത്തിൽ...
WP2Social Auto Publish Powered By : XYZScripts.com
error: