17.1 C
New York
Tuesday, September 21, 2021
Home Literature അമ്മ ..(ലേഖനം) - ഹരീഷ് മൂർത്തി ✍

അമ്മ ..(ലേഖനം) – ഹരീഷ് മൂർത്തി ✍

വാക്കുരച്ചു വരിയാകും മുൻപ്, സ്വനപേടകങ്ങൾ ചലിച്ചു ചുണ്ടുകൾക്കിടയിലൂടെ ആദ്യമായി അവ്യക്ത ശബ്ദമായി വന്ന വാക്ക്‌ അമ്മ….

ജീവാംശം പകുത്ത ജീവന്‍റെ കണികകളെ, മാസങ്ങൾ ഗർഭപാത്രത്തിന്റെ മൂശയിൽ കരുതലോടെ ചേർത്തുവച്ചു, ഭ്രൂണത്തിന്റെ വിശപ്പും ദാഹവുമടക്കി. ഇഴമുറിയാത്ത പൊക്കിൾ കൊടിയിലൂടെ ജീവവായുവും, ആർദ്ര സ്നേഹവും പകർന്നുതന്ന അമ്മ….

അസ്ഥികൾ നുറുങ്ങുന്ന വേദനയിലും, ഒരു സ്നേഹ ചുംബനം കാത്തു വച്ചു, ഭൂജാതമാകുന്ന പാൽമണമുള്ള ഇളം ഉടലിൽ ആർത്തിയോടെ ആദ്യമായി ചേർത്തുവച്ചതും അമ്മ….

നിമിഷവേഗങ്ങളിൽ ഹിമവനെപ്പോലെ ഉയർന്നു കാണാൻ വല്ലാതെ മോഹിച്ചു ഉരുളകൾ ഉരുട്ടി പുറകെ ഓടിനടന്നു, എത്ര ഊട്ടിയാലും മതിവരാതെ,
ഉണ്ണിവയറിൽ വിരലാൽ തൊട്ട് പശി കെട്ടുവോ എന്ന് എപ്പോഴും സംശയിച്ചു നിൽക്കുന്നതും അമ്മ …..

കവിളത്തൊരു കണ്മഷി കുത്തിട്ടു. മറുകവിളിൽ ചുംബനങ്ങൾ കൊണ്ട് സ്നേഹക്കടൽ തീർത്തു, ഇല്ലാത്ത താളത്തിലും താരാട്ടു പാടി,ഇറുക്കി പിടിച്ചു എന്നും കിടത്തിയുറക്കിയതും അമ്മ…..

ഉടലളവുകൾ കാണാപ്പാഠമാക്കിയതും അമ്മ. ഉയിരായ മക്കളൊന്നുലഞ്ഞാൽ പൊട്ടിത്തകരുന്നതും അമ്മ. അറിയാതെ വാടുന്ന മുഖങ്ങളിൽ ഉരുകിത്തീരുന്ന മെഴുകുതിരിയമ്മ.
വിരലുകളിൽ മാന്ത്രിക സ്നേഹസസ്പർശമുള്ള അമ്മ. വിഷമങ്ങളിൽ ആശ്വാസവും, മനസ്സിന്റെ മുറിവുകളിൽ സഞ്ജീവനിയാണ് അമ്മ.
ദൈവങ്ങൾക്കപ്പുറം ഒരു ദേവതയമ്മ.

നിർവചനങ്ങളില്ലാത്ത, ഈ ഭൂമിയിലെ ഏക സൃഷ്ട്ടി അമ്മ. പകരം വയ്ക്കാൻ മറ്റൊന്നില്ലാത്തതും അമ്മ.

അഗതിമന്ദിരങ്ങളിൽ നടതള്ളുമ്പോൾ ഓർക്കണം. വീണുടയുന്ന കണ്ണുനീർതുള്ളികളിൽ ശാപമില്ല, എങ്കിലും കനലാണത് തൊട്ടാൽ സർവ്വവും ദഹിച്ചു പോകും കനൽ.

ഒരു ദിനം കൊണ്ട് ഓർത്തു മറക്കേണ്ട പ്രതിഭാസമല്ല ‘അമ്മ. ഓർമ്മയുടെ അവസാന കണികയും ഊർന്നിറങ്ങും വരെ ഓർത്തു വച്ചു ആദരിക്കേണ്ട അപൂർവ്വതയാണ് അമ്മ.

വർഷങ്ങൾക്കു മുൻപ് ഒന്നും പറയാതെ പാതവക്കിൽ അപ്രതീക്ഷിത അപകടമെന്ന വിധിയിൽ പിടഞ്ഞു തീർന്ന അമ്മ എന്നും മനസ്സിലുണ്ട്. അനുഭവിച്ചു തീരാതെ പോയ ആർദ്ര സ്നേഹത്തിന്റെ ബാക്കിയും. മനസ്സിന്റെ സ്നേഹ വഴികളിൽ ചേർത്തുനിർത്തുന്നു ഈ ലോകമാതൃ ദിനത്തിൽ എന്‍റെ അമ്മക്കൊപ്പം പരിചിത അപരിചിതരായ ഓരോ അമ്മമാരെയും ആദരവോടെ …

ഹരീഷ് മൂർത്തി ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“കൂട്ട്കെട്ടിൽ നിന്ന് പാട്ടെഴുത്തിലേക്ക്….” സുനർജി വെട്ടയ്ക്കൽ

ഏതൊരു വ്യക്തിയിലും ഒരു സവിശേഷ കഴിവ് സ്വയം തിരിച്ചറിയപ്പെടാതെ ഉണ്ടാകും!!……ആ വിശേഷ കഴിവിനെ ചിലപ്പോഴെങ്കിലും കണ്ടെത്തുന്നതാകട്ടെ മറ്റ് ചിലരുമാകാം…. അതിന് നിമിത്തമാകുന്നത് ചില വ്യക്തികളുമായുള്ള പരിചയപ്പെടലുമാകാം……ഈ അനുഭവങ്ങൾ പറയുന്നത് ചേർത്തല വെട്ടയ്ക്കൽ സ്വദേശിയായ...

സൗഹൃദം (കവിത) പ്രസന്ന മുകുന്ദൻ

നീളെനീളെക്കൊഴിയുന്നു രാത്രങ്ങൾകാലചക്രം ഉരുളുന്നു പിന്നെയും. പകലെരിയുന്നു രാവുപുലരുന്നുസ്വപ്നഗേഹങ്ങൾ നിദ്രവിട്ടുണരുന്നു. അഴലെഴുന്നൊരെൻ മനമാകവേഅലകടൽപോലെ ആലോലമാടുന്നു. ചേർത്തുവയ്ക്കുന്നു ...

എന്നാലായത് (കവിത) കേണൽ രമേശ്‌ രാമകൃഷ്ണൻ

ഇന്നലെ ‌ഞാനൊരുകൊതുകിനെ‌ കണ്ടു.എന്റെ രക്തം ‌ഊറ്റിക്കുടിച്ചിട്ടുംഞാനതിനെ അടിച്ചു ‌കൊന്നില്ല.നീല വെട്ട൦ പരത്തുന്ന ഒരു ഇലക്ട്രിക് ...

ഏകാന്ത സന്ധ്യ (കവിത)

പോകാനുമിടമില്ല കേൾക്കനുമാളില്ലജീവിത സമരത്തിൽ ഏകകൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ ...
WP2Social Auto Publish Powered By : XYZScripts.com
error: