17.1 C
New York
Wednesday, July 28, 2021
Home US News അമേരിക്ക റീജിയൺ പ്രവാസി മലയാളീ ഫെഡറേഷൻ നവജീവൻ സെന്ററിന് സഹായധനം കൈമാറി.

അമേരിക്ക റീജിയൺ പ്രവാസി മലയാളീ ഫെഡറേഷൻ നവജീവൻ സെന്ററിന് സഹായധനം കൈമാറി.

(പി.പി ചെറിയാൻ,പി എം എഫ് ഗ്ലോബൽ കോർഡിനറ്റർ)

ഡാളസ്: പ്രവാസി മലയാളീ ഫെഡറേഷൻ അമേരിക്ക റീജിയൺ എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്ന് മാത്രം  സമാഹരിച്ച സഹായധനം കോട്ടയം മെഡിക്കൽ കോളേജിലും പരിസര പ്രദേശങ്ങളിലും ഉള്ള നിരാലംബരായവർക്ക് ഭക്ഷണം നൽകുന്ന നവജീവൻ സെന്റർ സ്ഥാപകൻ പി.യൂ തോമസിന് നൽകികൊണ്ട് ഈ വർഷത്തെ റീജിയൺ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

കോട്ടയത്തെ നവജീവൻ സെന്ററിൽ ജൂൺ 21 തിങ്കളാഴ്ച നടന്ന ലളിതമായ ചടങ്ങിൽ പി.എം.എഫ് ഗ്ലോബൽ കോർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ അമേരിക്ക റീജിയൺന്റെ സഹായധനമായ 100000 രൂപ പി.യൂ തോമസിന്കൈമാറി. ചടങ്ങിൽ പി.എം.എഫ് കേരളാ സ്റ്റേറ്റ് കമ്മറ്റി കോർഡിനേറ്റർ ബിജു കെ.തോമസ്, പ്രസിഡന്റ് ബേബി മാത്യു, വൈസ്.പ്രസഡന്റ് ജയൻ.പി കൊടുങ്ങലൂർ ,സെക്രട്ടറി ജിഷിൻ പാലത്തിങ്കൽ, ട്രഷറാർ ഉദയകുമാർ.കെ ഗോപകുമാർ ,മധു എന്നിവർ പങ്കെടുത്തു.

അമേരിക്കൻ റീജിയൻ പ്രവർത്തനമാരംഭിച്ചു ചുരുങ്ങിയ സമയത്തിനുള്ളിൽ  ചാരിറ്റി പ്രവർത്തനങ്ങൾക് നേത്ര്വത്വം നല്കാൻ  കഴിഞ്ഞുവെന്നതിൽ അഭിമാനിക്കുന്നുവെന്നും ,   അതോടൊപ്പം പ്രവാസി മലയാളികൾ നേരിടുന്ന വിവിധ  പ്രശ്നങ്ങൾ പഠിച്ചു പരിഹാരം കണ്ടെത്തുന്നതിന് പരമാവധി ശ്രമിക്കുമെന്നും റീജിയൺ കോർഡിനേറ്റർ  ഷാജീ എസ്.രാമപുരം  അറിയിച്ചു.

പ്രവാസി മലയാളീ ഫെഡറേഷൻ നോർത്ത് അമേരിക്ക റീജിയൺ കോർഡിനേറ്റർ  ഷാജീ എസ്.രാമപുരത്തിന്റെ നേതൃത്വത്തിൽ  പ്രൊഫ: ജോയ് പല്ലാട്ടുമഠം (പ്രസിഡന്റ്),  തോമസ് രാജൻ (വൈസ്.പ്രസിഡന്റ്), സരോജ വർഗീസ് (വൈസ് പ്രസിഡന്റ്), ലാജി തോമസ് (സെക്രട്ടറി), രാജേഷ് മാത്യു (ജോയിന്റ് സെക്രട്ടറി), ജീ മുണ്ടക്കൽ (ട്രഷറാർ), റിനു രാജൻ, (ജോയിന്റ് ട്രഷറാർ).വിവിധ ഫോറങ്ങളുടെ അധ്യക്ഷന്മാരായ മാത്യുസ് ടി.മാത്യൂസ്,  ഷീല ചെറു, പ്രൊഫ.സഖറിയ മാത്യു, ഡോ.അന്നമ്മ സഖറിയ, ബോബി വർക്കി, സൈജു വർഗീസ്, പൗലോസ് കുയിലാടൻ, സാജൻ ജോൺ, സഞ്ജയ് സാമുവേൽ, തോമസ് ജോസഫ്, ടോം ജേക്കബ്, നിജോ പുത്തൻപുരക്കൽ എന്നിവരടങ്ങുന്ന എക്സിക്യൂട്ടിവ്‌ കമ്മറ്റിയാണ് അമേരിക്ക റീജിയൺ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

(പി.പി ചെറിയാൻ,പി എം എഫ് ഗ്ലോബൽ കോർഡിനറ്റർ)

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ടോകിയോ ഒളിംപിക്‌സ്; വനിത സിം​ഗിൾസിൽ പി വി സിന്ധുവിന് തകര്‍പ്പന്‍ ജയം

ടോക്കിയോ: ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പി. വി സിന്ധുവിന് രണ്ടാംഘട്ട മത്സരത്തില്‍ വമ്പൻ ജയം. ഒളിംപിക്സ് വനിതാ സിംഗിള്‍സില്‍ ഹോങ്കോങ് താരമായ ച്യൂങ് എന്‍ഗാനെ യിയെ 21-9, 21-16 സ്കോറിന് തോല്‍പ്പിച്ചാണ്...

ഡെൽറ്റ വകഭേദം വ്യാപിക്കുമെന്ന് ആശങ്ക; വീണ്ടും മാസ്ക് നിർബന്ധമാക്കി യുഎസ്

വാഷിങ്ടണ്‍: കൊവിഡ് 19 പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി യുഎസ്. ഡെല്‍റ്റ വകഭേദം വ്യാപിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഹൈ റിസ്‌ക് മേഖലകളില്‍ വാക്‌സിന്‍ സ്വീകരിച്ചവരടക്കം മാസ്‌ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. കോവിഡ്...

ശിവന്‍കുട്ടി പ്ലസ്ടു ഫലം പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനം’; മര്യാദയുണ്ടെങ്കില്‍ രാജിവെക്കണമെന്നും വിടി ബല്‍റാം

തിരുവനന്തപുരം; വിഭ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് പ്ലസ്ടു ഫലം പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനമായിരിക്കുമെന്ന് തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം. അല്‍പ്പമെങ്കിലും മര്യാദയും മാന്യതയും ബാക്കിയുണ്ടെങ്കില്‍ ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് വിടി...

ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷം ; സഭ തല്ലിത്തകര്‍ത്ത ആള്‍ക്ക് മന്ത്രിയായി തുടരാന്‍ അവകാശമില്ലെന്ന് വി ഡി സതീശന്‍

രാജിവെക്കില്ല ; വിചാരണ നേരിടുമെന്ന് മന്ത്രി ശിവന്‍കുട്ടിനിയമസഭ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി ; മന്ത്രി ശിവന്‍കുട്ടി അടക്കം എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസിലെ പ്രതികള്‍ വിചാരണ...
WP2Social Auto Publish Powered By : XYZScripts.com