17.1 C
New York
Sunday, November 27, 2022
Home US News അമേരിക്കൻ സ്പേയ്സ് ഫോഴ്സിൽ ഹൂസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നു രണ്ടു പേർക്ക് പ്രവേശനം

അമേരിക്കൻ സ്പേയ്സ് ഫോഴ്സിൽ ഹൂസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നു രണ്ടു പേർക്ക് പ്രവേശനം

Bootstrap Example

വാർത്ത: പി.പി. ചെറിയാൻ

ഹൂസ്റ്റൺ ∙ അമേരിക്കയിൽ പുതിയതായി രൂപീകരിച്ച സ്പേയ്സ് ഫോഴ്സിലേക്ക് യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിലെ രണ്ടു വിദ്യാർഥികൾക്ക് നേരിട്ട് പ്രവേശനം ലഭിച്ചത് ചരിത്ര സംഭവമായി. ലഫ്റ്റനന്റ് ക്രിസ്റ്റഫർ വില്യംസ്, മിച്ചൽ മോൺടാൽവൊ എന്നിവരെയാണ് യുഎസ് ആംഡ്ഫോർസിന്റെ  പുതിയ വിഭാഗമായ സ്പേയ്സ് ഫോഴ്സിലേക്ക് തിരഞ്ഞെടുത്തതെന്ന് യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റൺ അധികൃതർ അറിയിച്ചു.

ഡിസംബർ മാസം കെമിസ്ട്രിയിൽ ബിരുദം നേടിയ വില്യംസിന് എയർഫോഴ്സിലെ കെമിസ്റ്റ് ആകാനായിരുന്നു താൽപര്യം. യൂണിവേഴ്സിറ്റി എയർഫോഴ്സ് ആർഒടിസി പ്രോഗ്രാമിൽ നാസ് ഇന്റേൺഷിപ്പ് ചെയ്യുവാൻ അവസരം ലഭിച്ചതാണ് സ്പേയ്സ് ഫോഴ്സിലേക്കുള്ള പ്രവേശനം എളുപ്പമാക്കിയതെന്ന് വില്യംസ് പറഞ്ഞു. മിച്ചലിനും എയർഫോഴ്സിൽ ചേരണമെന്നായിരുന്നു ആഗ്രഹമെങ്കിലും പുതിയ മിലിട്ടറി വിഭാഗത്തിൽ അവസരം ലഭിച്ചപ്പോൾ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇരുവർക്കും കലിഫോർണിയ എയർഫോഴ്സ് ബേസിലാണ് (വണ്ടൻബർഗ്) അടിസ്ഥാന പരിശീലനം ലഭിക്കുക.

Facebook Comments

COMMENTS

- Advertisment -

Most Popular

60 വയസ് കഴിഞ്ഞവരാണെങ്കിൽ 1,600 രൂപ നേടാം; സർക്കാറിന്റെ വാർധക്യ പെൻഷന് അപേക്ഷിക്കുന്നത് എങ്ങനെ.

വാർധക്യ കാലത്ത് ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തേണ്ടത് സർക്കാറുകളുടെ കടമയാണ്. ഇതിനായി സർക്കാറുകൾ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. വലിയ സാമ്പത്തിക ചെലവ് വരുന്ന പദ്ധതികളാണെങ്കിലും അർഹരായ ​ഗുണഭോക്താക്കൾക്ക് 1,600 രൂപ മാസ...

ഇടുക്കിയിൽ അഞ്ച് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി.

ഇടുക്കിയിൽ അഞ്ച് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരികരിച്ചു. വാഴത്തോപ്പ് , കഞ്ഞിക്കുഴി, കൊന്നത്തടി, പെരുവന്താനം, വണ്ടൻമേട് പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരികരിച്ചത്. അഞ്ഞൂറോളം പന്നികളെ ദയാവധത്തിന് വിധേയമാക്കും. നാല് പഞ്ചായത്തുകളിൽ മുമ്പ് പന്നിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു....

വീട്ടമ്മയെ ഗ്യാസ് തുറന്നു വിട്ട് കത്തിച്ച സംഭവം; പ്രതി പിടിയിൽ.

നാരകക്കാനത്തെ വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് തീകൊളുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ. കുമ്പിടിയമാക്കൽ ചിന്നമ്മ ആന്റണിയെ കൊലപ്പെടുത്തിയ അയൽവാസിയായ സജി എന്ന് വിളിക്കുന്ന വെട്ടിയാങ്കൽ തോമസ് വർഗീസാണ് പൊലീസിന്റെ പിടിയിലായത്. മോഷണം തടഞ്ഞപ്പോഴാണ് ചിന്നമ്മയെ...

പൊരുതി വീണ് ഡെൻമാർക്ക്‌, എംബാപ്പേയ്ക്ക് ഇരട്ടഗോൾ; ഫ്രാൻസ് നോക്കൗട്ടിൽ.

ഖത്തർ ലോകകപ്പിൽ ഡെൻമാർക്കിനെ തകർത്ത് ഫ്രാൻസ് നോക്കൗട്ടിൽ. ഗ്രൂപ്പ് ഡി മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം. ഫ്രാൻസിനായി സൂപ്പർതാരം കിലിയൻ എംബാപ്പേ ഇരട്ടഗോൾ നേടി. ആൻഡ്രിയാസ് ക്രിസ്റ്റിന്‍സണിലൂടെയാണ് ഡെൻമാർക്ക്‌ ഗോൾ കണ്ടെത്തിയത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: