17.1 C
New York
Wednesday, September 22, 2021
Home US News അമേരിക്കൻ മലയാളി ഉമ സജി എഴുതിയ പ്രഥമ ചെറുകഥാ സമാഹാരം " ഡാഫോഡിൽസ് പൂക്കും കാലം"...

അമേരിക്കൻ മലയാളി ഉമ സജി എഴുതിയ പ്രഥമ ചെറുകഥാ സമാഹാരം ” ഡാഫോഡിൽസ് പൂക്കും കാലം” പ്രകാശനം ചെയ്തു.

തിരുവനന്തപുരം: അമേരിക്കൻ മലയാളിയും എഴുത്തുകാരിയുമായ ഉമ സജി എഴുതിയ “ഡാഫോഡിൽസ് പൂക്കും കാലം” എന്ന പ്രഥമ ചെറുകഥാ സമാഹാരം പ്രശസ്ത സാഹിത്യകാരനും എഴുത്തുകാരനുമായ ഡോ : ജോർജ് ഓണക്കൂർ എഴുത്തുകാരി തെരേസ ടോമിന് നൽകി പ്രകാശനം ചെയ്തു.

തിരുവനന്തപുരം പ്രസ്സ്ക്ലബ്ബിൽ വച്ചുനടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ കഥാകൃത്ത്‌ ബാബു കുഴിമറ്റം അധ്യക്ഷത വഹിച്ചു. കലാ ചരിത്രകാരൻ ജോണി എം. എൽ. പുസ്തക പരിചയം നടത്തി. മുദ്ര പുബ്ലിക്കേഷൻ ഡയറക്ടർ സുരേഷ് തോലിൽ സ്വാഗതവും ആശംസിച്ചു. പ്രഥമ ചെറുകഥാ സമാഹാരം എന്ന തന്റെ സ്വപ്നം യാഥാർഥ്യമാക്കുവാൻ പ്രചോദനവും പ്രോത്സാഹനവും നൽകിയ ഏവർക്കും എഴുത്തുകാരി ഉമ നന്ദി പറഞ്ഞു. ഈ ചെറുകഥാ സമാഹാര പുസ്തകത്തിന്റെ പ്രസിദ്ധീകരണ ചുമതല ഏറ്റെടുത്തിരിക്കുന്നത് മുദ്ര പബ്ലിക്കേഷൻ ആണ്.

കൊല്ലം ഈലിയോട് ഉല്ലാസ് ഭവനിൽ റിട്ടയാർഡ് ഹെഡ്മാസ്റ്റർ ജി. രവീന്ദ്രന്റെയും, ഗ്രാമ വികസന വകുപ്പ് മുൻ സ്റ്റേറ്റ് കോർഡിനേറ്റർ സി. കെ. തങ്കമ്മയുടെയും മകളായ ഉമ ന്യൂയോർക്കിലാണ് താമസം. അമേരിക്കയിൽ നിന്നും, കേരളത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മിക്ക ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും കഥകളും ലേഖനങ്ങളും എഴുതാറുള്ള ഉമയുടെ ഭർത്താവ് സജി കുഞ്ഞികൃഷ്ണൻ, മകൻ ഗൗതം കൃഷ്ണ.

COMMENTS

2 COMMENTS

  1. അഭിനന്ദനങ്ങൾ ഉമ. വളരെ സന്തോഷം തോന്നി എനിക്ക് എൻ്റെ ആത്മസുഹൃത്തു പുതിയ ഒരു മേഖലയിൽ ചുവട് വച്ചതിന്, എല്ലാ ഭാവുകങങളും ഹൃദയതിൻ്റെ ഭാഷയിൽ നേരുന്നു. ഇനിയും ഉയരെ എ തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: