17.1 C
New York
Sunday, January 29, 2023
Home US News അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ "ഷേവ് ടു സേവ് "പ്രോഗ്രാമിൽ മലയാളി റോസ് മേരിയും

അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ “ഷേവ് ടു സേവ് “പ്രോഗ്രാമിൽ മലയാളി റോസ് മേരിയും

റിപ്പോർട്ട്: പി.പി. ചെറിയാൻ

Bootstrap Example

കൻസാസ്: കാൻസസ് സിറ്റിയിൽ കാൻസർ ചികിത്സക്കായി വരുന്ന രോഗികൾക്കും അവരുടെ പരിചാരകർക്കും സൗജന്യ താമസസൗകര്യവും ഭക്ഷണവും പ്രദാനം ചെയ്യുന്ന അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ സംരംഭമായ ഹോപ് ലോഡ്ജിനു വേണ്ടിയുള്ള ഫണ്ട് ശേഖരണ പരിപാടിയായ ‘ഷേവ് ടു സേവ്’ലാണ് ഇത്തവണ മലയാളിയായ റോസ്മേരി ചെറിയാൻ പങ്കെടുക്കുന്നത്.

അമേരിക്കൻ കാൻസർ സൊസൈറ്റി എല്ലാ വർഷവും നടത്തുന്ന ‘ഷേവ് ടു സേവ്’ കോവിഡ് കാരണം ഈ വർഷം വിർച്ച്വൽ ആയിട്ടാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 2021 മേയ് 6ന് നടത്തുന്ന പരിപാടിയിൽ റോസ്മേരി അടക്കം നിരവധി പേരാണ് തങ്ങളുടെ തലമുടി ഷേവ് ചെയ്തുകൊണ്ട് ഫണ്ട് ശേഖരിക്കാൻ സന്നദ്ധത കാണിച്ചിരിക്കുന്നത്. കാൻസാസിൽ സ്ഥിരതാമസാക്കാരായ മലയാളികളായ ചെറിയാൻ-സാലി ദമ്പതികളുടെ മകൾ റോസ്മേരി യു എം കെ സി മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ്.

‘ഷേവ് ടു സേവ്’ പരിപാടിയിൽ റോസ്മേരിയെ പിന്തുണച്ചുകൊണ്ട് സ്കറിയ ജോസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആർട്ട് കോണ്ടസ്റ്റ് നടത്തപ്പെടുന്നു. പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാവുന്ന മത്സരത്തിൽ നിന്നും പിരിഞ്ഞു കിട്ടുന്ന തുക പൂർണ്ണമായും അമേരിക്കൻ കാൻസർ സൊസൈറ്റിക്ക് സംഭാവന ചെയ്യും. കൂടാതെ ഈ തുകക്ക് തുല്യമായ സംഖ്യ സ്കറിയ ജോസ് മെമ്മോറിയൽ ഫൗണ്ടേഷനും ജെന്നി ആന്റ് ജോസഫ് ചാരിറ്റബൾ ട്രസ്റ്റും അമേരിക്കൻ കാൻസർ സൊസൈറ്റിക്ക് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ലോകത്തിലെ ഏതു കോണിൽ നിന്നും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

രജിസ്റ്റർ ചെയ്യുന്നതിന്:https://zchariamemorial.org

Facebook Comments

COMMENTS

- Advertisment -

Most Popular

പി. എം. എൻ നമ്പൂതിരി മലയാളി മനസ്സ് യു എസ് എയുടെ ‘അഡ്വൈസറി ബോർഡ് അംഗം’

വൈവിദ്ധ്യങ്ങളാൽ സമ്പന്നമായ മലയാളിമനസ്സിന്റെ മുന്നോട്ടുള്ള യാത്രക്ക് മാറ്റുകൂട്ടാൻ എഞ്ചിനീയറിങ് മേഖലയിലും സാഹിത്യരംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച ശ്രീ പി. എം. എൻ നമ്പൂതിരിയെ മലയാളി മനസ്സ് യു എസ് എ യുടെ അഡ്വൈസറി...

മലയാളി മനസ്സ്..”ആരോഗ്യ വീഥി”

ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് ഓര്‍മക്കുറവ്. വൈറ്റമിന്‍ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് സാധാരണയായി ഓര്‍മക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദം, ഉറക്കം എന്നിവ ഉണ്ടാകുന്നത്. പ്രായം, ഉറക്കം,...

“ഇന്നത്തെ ചിന്താവിഷയം” ✍പ്രൊഫസ്സർ എ.വി. ഇട്ടി

സ്വന്തമാക്കണമോ എല്ലാം? ............................................. കുളക്കോഴി തീറ്റ തേടി നടക്കുന്നതിനിടെ, ഒരു ധാന്യപ്പുര കണ്ടെത്തി! മറ്റെങ്ങും തീറ്റ തേടി നടക്കണ്ടല്ലോ എന്നു കരുതി, അതവിടെ പാർപ്പായി! ഭക്ഷണം കുശാലായിരുന്നതു കൊണ്ട്, നന്നായി തടിച്ചു കൊഴുത്തു. ഒരു ദിവസം...

ശുഭദിനം | 2023 | ജനുവരി 29 | ഞായർ ✍കവിത കണ്ണന്‍

തമിഴ് അയ്യര്‍ സമ്പന്നകുടുംബത്തിലെ അംഗമായിരുന്നു ഹരിഹരന്‍. വീട്ടില്‍ വളരെ കര്‍ക്കശസ്വഭാവമായതുകൊണ്ട് തന്നെ സ്വാതന്ത്ര്യം ആയിരുന്നു അവന്റെ സ്വപ്നം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പുതിയ പെന്‍സില്‍ കൂട്ടുകാരന് കൊടുത്തു. വീട്ടില്‍ എത്തിയപ്പോള്‍ പുതിയ പെന്‍സിലും കൊണ്ട്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: