ഞങ്ങളുടെ ഫാമിലിയും ശങ്കരത്തിൽ കുടുംബവുമായി വർഷങ്ങളുടെ അടുത്ത ദൃഢ ബന്ധമാണുള്ളത്. ഇന്നും അത് തുടർന്നുപോകുന്നു. മലയാളിമനസ് കുടുംബാംഗങ്ങളുടെ പിതാവായ മണ്മറഞ്ഞ ശങ്കരത്തിൽ ജോർജ്ജ് മാപ്പിളയാണ് എന്റെ ആദ്ധ്യാത്മിക പാതയിലെ ഗുരു. അദ്ദേഹത്തിന്റെ നിർദേശം സ്വികരിച്ചാണ് ആശ്രമത്തിൽ പോയതും. അങ്ങനെയുള്ള ബന്ധത്തിലാണ് അമേരിക്കൻ അച്ചനെ (യോഹന്നാൻ കോർ എപ്പിസ്‌കോപ്പ) ഞാനും ഞങ്ങളുടെ കുടുംബവും പരിചയപ്പെടുന്നതും, ഞങ്ങളുടെ പ്രിയപ്പെട്ടവനായി മാറിയതും.
അദ്ദേഹം എപ്പോഴും നാട്ടിൽ വന്നാലും ഞാനും എന്റെ പിതാവ് ജി. രവീന്ദ്രൻ നായരും മിക്ക ദിവസങ്ങളിലും അവിടെ പോവുകയും സ്നേഹം പങ്കിടുകയും ധാരാളം സമയം വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുമായിരുന്നു. ഞങ്ങൾ ഒന്നിച്ച് അനേകം യാത്രകൾ ചെയ്തത് ഇന്നും ഒരു നവ്യാനുഭവമായി എന്റെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു. കാര്യഗൗരവപ്രധാമായ വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച് പറയുവാനുള്ള അദ്ദേഹത്തിന്റെ കഴിവും, സാമൂഹിക സാംസ്കാരിക മത വിഷയങ്ങളിലുള്ള ആഗാത പാണ്ഡിത്യവും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ശങ്കരത്തിൽ കുടുംബത്തിന്റെ അഭിമാന സൗഭാഗ്യ നക്ഷത്രം പൊലിഞ്ഞു.ഇനി എല്ലാം ഓർമ്മകൾ മാത്രം. നാടിനു നന്മകൾ മാത്രം ചെയ്ത ആ ദൈവപുത്രന്റെ വിയോഗത്തിൽ എന്റെയും എന്റെ പിതാവ് രവീന്ദ്രൻ നായരുടെയും അഗാധമായ ദുഃഖം അറിയിക്കുന്നു. തലയനാട് പള്ളിയിൽ പോകുമ്പോൾ വന്ദ്യ പിതാക്കന്മാർക്കൊപ്പം അച്ഛന്റെ പേരിലും ഇനിമുതൽ ഒരു തിരി കത്തിക്കാം.
കുടുംബാംഗങ്ങളുടെ ഈ ദുഃഖത്തിൽ ആത്മാർത്ഥമായി ഞങ്ങളും പങ്കുചേർന്നുകൊണ്ട് ..
ശങ്കരത്തിൽ കുടുംബത്തിലെ എല്ലാവരുടെയും പ്രിയപ്പെട്ട കുട്ടൻമോൻ എന്ന ആർ കെ ഉണ്ണിത്താൻ.