വാഷിംഗ്ടൺ: അമേരിക്കയുടെ ഉത്തരവാദിത്വം ഇപ്പോൾ ഇന്ത്യൻ വംശജരുടെ കരങ്ങളിലാണെന്നു യു എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവിച്ചു. പേഴ്സിവിയറൻസ് ചൊവ്വയിൽ വിജയകരമായി ഇറങ്ങിയതിൽ നാസയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ വേർച്വൽ സംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണനിർവ്വഹണ രംഗത്ത് നിയോഗിക്കപ്പെട്ട ഇന്ത്യൻ വംശജരുടെ എണ്ണത്തിലെ വർദ്ധനവിനെ കുറിച്ച് അദ്ദേഹം എടുത്തു പറയുകയുണ്ടായി. പേഴ്സിവിയറൻഴ്സ് ദൗത്യം വിജയകരമായിപൂർത്തിയാക്കിയതിനു പിന്നിൽ നാസയിൽ നാവിഗേഷൻ കൺട്രോൾ ഓപ്പറേഷൻസ് ചുമതലയുള്ള ഇന്ത്യൻ വംശജയായ സ്വാതി മോഹനെ അദ്ദേഹം ഏറെ പ്രശംസിക്കുകയുണ്ടായി.
അമേരിക്കയിലേ ഇന്ത്യൻ വംശജർ രാജ്യഭരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സ്വാതി മോഹൻ, വൈസ് പ്രസിഡണ്ട് കമല ഹാരിസ്, അദ്ദേഹത്തിന്റെ പ്രസംഗം എഴുതുന്ന വിനയ് റെഡ്ഢി എന്നിവർ വളരെയധികം സഹായിക്കുന്നുണ്ട് എന്ന് അദ്ദേഹം എടുത്തു പറയുകയുണ്ടായി.
അധികാരത്തിൽ 50 ദിവസം പൂർത്തിയാക്കുന്നതിനിടെ 55 ഇന്ത്യൻ വംശജരെ ബൈഡൻ നിയമിക്കുകയുണ്ടായി. സർക്കാരിന്റെ എല്ലാ തലങ്ങളിലും ഇന്ത്യൻ വംശജർ പ്രവർത്തിക്കുന്നു. ബൈഡന്റെ സംഘത്തിൽ 20വനിതകളും പ്രവർത്തിക്കുന്നു. ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കയിലെ ഭരണ കാര്യങ്ങളിൽ ഇത്രയും ഇന്ത്യക്കാരുടെ പ്രാതിനിധ്യം, വിശിഷ്യാ സ്ത്രീകളുടെ സേവനം ഉണ്ടാകുന്നത്. ഇന്ത്യയെ സംബന്ധിച്ചു ഇത് അഭിമാനകരമായ നേട്ടമാണ്. കൂടുതൽ തൊഴിൽ സാധ്യതകളും ഇന്ത്യക്കാർക്ക് ലഭിക്കാൻ സാധ്യത ഉണ്ട്. അമേരിക്കയുടെ ഭരണ രംഗത്തെ പുതു കാൽവയ്പ്പുകൾ ലോകം ആകാംക്ഷയോടെ ഉറ്റു നോക്കുന്നു.നല്ലത് സംഭവിക്കും എന്ന പ്രതീക്ഷയിൽ ആണ് ലോകജനത.