17.1 C
New York
Wednesday, August 4, 2021
Home US News അമേരിക്കയും ഇന്ത്യയും ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് ജൊ ബൈഡന്‍

അമേരിക്കയും ഇന്ത്യയും ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് ജൊ ബൈഡന്‍

(റിപ്പോർട്ട്: പി.പി. ചെറിയാൻ)

വാഷിംഗ്ടണ്‍ ഡി സി: ചൈനയുമായി വിവിധ തലങ്ങളില്‍ സഹകരണം ബന്ധിപ്പിക്കുവാന്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാഷ്ട്രങ്ങളായ അമേരിക്കയും ഇന്ത്യയും തയ്യാറാകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഫെബ്രുവരി 8ന് നടത്തിയ ചര്‍ച്ചയിലാണ് ബൈഡന്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. അടുത്തകാലത്ത് ചൈനയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചത് ഇരു രാജ്യങ്ങളും പുനഃസ്ഥാപിക്കണമെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു.

ഈസ്റ്റ് ലഡാക്ക് അതിര്‍ത്തിയില്‍ കഴിഞ്ഞ 9 മാസമായി നിലനില്‍ക്കുന്ന ഇന്ത്യ ചൈന സംഘര്‍ഷാവസ്ഥക്ക് ഒരു ശമനം ഉണ്ടാകണമെന്ന് ബൈഡന്‍ പറഞ്ഞു. ട്രംമ്പിന്റെ ഭരണത്തില്‍ വഷളായ അമേരിക്കന്‍ ചൈന ബന്ധം വീണ്ടും സജ്ജീവമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ബൈഡന്‍ പറഞ്ഞു. ബൈഡനും, മോഡിയും സംയുക്തമായി പുറത്തിറക്കയ പ്രസ്താവനയില്‍ രണ്ട് രാജ്യങ്ങളും ആഗോള വിഷയങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും, പരിഹാരം കണ്ടെത്തുന്നതിനും ശ്രമിക്കുമെന്നും. പ്രത്യേകിച്ച് പട്ടാളം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത മൈന്‍മാറില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

2008 ല്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സിവില്‍ ന്യൂക്ലിയര്‍ ഉടമ്പടികളിൽ അന്ന് സെനറ്ററായിരുന്ന ജോ ബൈഡനായിരുന്നു മുഖ്യ പങ്ക് വഹിച്ചത്. ഇന്ത്യ പസഫിക് മേഖലയില്‍ സമാധാനവും, സുരക്ഷിതത്വവും നിലനിര്‍ത്തുന്നതിന് ഇരു രാജ്യവും പ്രതിജ്ഞാ ബദ്ധമാണെന്നും ജൊ ബൈഡന്‍ പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജേക്കബ് പടവത്തില്‍ (രാജന്‍) ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സാമൂഹ്യ സാമുദായിക രംഗത്തെത്തിയ ശ്രീ ജേക്കബ്ബ് പടവത്തിൽ കോളജ് യൂണിയന്‍ സെക്രട്ടറി (കെ.എസ്.യു) ആയിട്ടാണ് പൊതുജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ഡല്‍ഹി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്നും ഇലക്‌ട്രോണിക്‌സില്‍ ഡിപ്ലോമ എടുത്തശേഷം...

കുതിരാൻ രണ്ടാം തുരങ്കം ഡിസംബറിൽ തുറക്കും

രണ്ടാം തുരങ്കം ഡിസംബറിൽ. കുതിരാൻ രണ്ടാം തുരങ്കം സിസംബറിൽ തുറക്കാനാകുമെന്ന് കെ എം സി നിർമ്മാണക്കമ്പനി. എഴുപതു ശതമാനം പണി കൾ കഴിഞ്ഞു.24 മണിക്കൂറും നൂറിൽ പരം തൊഴിലാളികളുമായി നിർമ്മാണം പുരോഗമിക്കുകയാണ്. തൃശ്ശൂർ പാലക്കാട് ദേശീയപാതയിലെ കുതിരാൻ...

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്.

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. ന്യൂനപക്ഷ സ്കോളര്‍ഷിപ് അനുപാതം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യത്തിൽ അനുകൂല...

കടകൾ രാവിലെ 7 മുതൽ; ആരാധനാലയങ്ങളിൽ പരമാവധി 40 പേർ; ഇളവുകൾ പ്രഖ്യാപിച്ച് ആരോ​ഗ്യ മന്ത്രി

കടകൾ രാവിലെ 7 മുതൽ; ആരാധനാലയങ്ങളിൽ പരമാവധി 40 പേർ; ഇളവുകൾ പ്രഖ്യാപിച്ച് ആരോ​ഗ്യ മന്ത്രി സംസ്ഥാനത്തെ ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച് പ്രഖ്യാപനം നടത്തി ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. നിയന്ത്രണങ്ങളിൽ പ്രായോ​ഗികമായ സമീപനമാണ്...
WP2Social Auto Publish Powered By : XYZScripts.com