17.1 C
New York
Thursday, October 21, 2021
Home Kerala അമേരിക്കയിൽ മിയാമി നഗരത്തിനടുത്ത് അപ്പാർട്ട്മെന്റ് കെട്ടിടം തകർന്ന് വീണു; സംഭവത്തിൽ മൂന്നുപേർ മരിച്ചു, 99 പേര്...

അമേരിക്കയിൽ മിയാമി നഗരത്തിനടുത്ത് അപ്പാർട്ട്മെന്റ് കെട്ടിടം തകർന്ന് വീണു; സംഭവത്തിൽ മൂന്നുപേർ മരിച്ചു, 99 പേര് കാണാതായി

യുഎസ്എ: അപ്പാർട്ട്മെന്റ് കെട്ടിടം തകർന്ന് വീണു. സംഭവം നടന്നത് മിയാമി നഗരത്തിന് അടുത്താണ്. മൂന്നു പേർ അപകടത്തിൽ മരിച്ചതായാണ് ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ട്. അപകടത്തെത്തുടർന്ന് 99 പേരെ കാണാനില്ലെന്ന് ഇവിടുത്തെ പോലീസ് അറിയിച്ചു. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. അപകടത്തിൽ നിന്ന് 102 പേര് രക്ഷപ്പെടുത്താൻ കഴിഞ്ഞു. രക്ഷപ്പെട്ടവരിൽ 10 പേർക്ക് പരിക്കുണ്ട്.

അപകടത്തിന് കാരണങ്ങൾ വ്യക്തമല്ല. 12 നില കെട്ടിടത്തിൻ്റെ പകുതിയോളം തകർന്നുവീണു. 130 ഓളം അപ്പാർട്ട്മെൻ്റുകൾ ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നു. രക്ഷപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. എന്ത് സഹായവും ലഭ്യമാകുമെന്ന് പ്രസിഡൻറ് ജോ ബൈഡൻ അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് സഹായം ലഭ്യമാക്കാൻ പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ..“ദേവപദം തേടി” (ഭാഗം 26)

മൈഥിലി അഷ്ടപദീലയത്തിൽ ക്ഷീണം കണ്ണുകളെ തലോടികൊണ്ടിരുന്നു.ധന്യ ഞാനിത്തിരി നേരം കിടക്കട്ടേ. മേലേക്കു കയറാൻ തുടങ്ങിയതും അതാ കറൻ്റു പോയി. ധന്യ ഒരു കുഞ്ഞു വിളക്കു കത്തിച്ചു തന്നു. അതുമെടുത്ത് മുറിയിലെത്തി.വിളക്കിന്റെ തിരിയിൽ നിന്നു...

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര വെള്ളിയാഴ്ച്ച.

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര നാളെ ഇരുപത് ദിവസത്തെ കാത്തിരി​പ്പിന് ഒടുവിൽ ലക്ഷ്യസ്ഥാനമായ ആലപ്പുഴ ബീച്ചിലെത്താൻ പടക്കപ്പലിന് യാത്രാനുമതി. ആലപ്പുഴ ബൈപാസ്​​​ മേൽപാലം വഴി കപ്പൽ എത്തിക്കാനുള്ള നീക്കത്തിന്​ ദേശീയപാത അധികൃതർ...

കാലാവസ്ഥാ റിപ്പോർട്ട് ചെയ്യുന്നതിനിടെ ലൈവ് പോയത്, അശ്ലീല വിഡിയോ

വാഷിംഗ്ടൺ: തത്സമയ പ്രക്ഷേപണത്തിനിടെ അബദ്ധങ്ങൾ സംഭവിക്കുന്നത് സ്വാഭ്വാവികമാണ്. എന്നാൽ അമേരിക്കയിലെ ചാനൽ ഇത്തരത്തിൽ ഒരു അപകടം പിണഞ്ഞതിനെതുടർന്ന് പോലീസ് അന്വേഷണം നേരിടുകയാണ്. വാഷിംഗ്ടണിലാണ് സംഭവം. കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ അശ്ലീല വീഡിയോ തെറ്റി...

കവി അയ്യപ്പനെ സ്മരിക്കുമ്പോൾ

"സുഹൃത്തെ,മരണത്തിനുമപ്പുറംഞാൻ ജീവിക്കുംഅവിടെ ഒരു പൂക്കാലമുണ്ടായിരിക്കും…" 'ജീവിതമെന്നാൽ സ്വാതന്ത്ര്യ'മെന്നാണെന്ന് കവിതകളിലൂടെയും സ്വജീവിതത്തിലൂടെയും നിർവചിച്ച കവിയാണ് അയ്യപ്പൻ. ജീവിതവും രതിയും പ്രണയവും കാമവും കണ്ണുനീരും ഒക്കെ നമുക്ക് മുന്നിൽ തുറന്നുവെച്ച് രഹസ്യങ്ങളുടെ ഭാണ്ഡം ചുമക്കാതെ, വിധേയത്വത്തിന്റെ അടയാളമോ...
WP2Social Auto Publish Powered By : XYZScripts.com
error: