17.1 C
New York
Monday, February 6, 2023
Home US News അമേരിക്കയിൽ അഞ്ചിലൊരാൾ വീതം മാനസിക ചികിൽസ തേടുന്നതായി സി ഡി സി

അമേരിക്കയിൽ അഞ്ചിലൊരാൾ വീതം മാനസിക ചികിൽസ തേടുന്നതായി സി ഡി സി

റിപ്പോർട്ട്: പി.പി. ചെറിയാൻ

Bootstrap Example

കോവിഡ് മഹാമാരി അമേരിക്കയിൽ ആരംഭിച്ചതിനുശേഷം മാനസിക ചികിൽസ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതായി സി ഡി സി . കഴിഞ്ഞ 8 മാസത്തിനുള്ളിൽ മെന്റൽ ഹെൽത്ത് പ്രിസ്ക്രിപ്ഷൻ 6.5 ശതമാനം വർദ്ധനവ്

ന്യൂയോർക്ക്: കോവിഡ് മഹാമാരി അമേരിക്കയിൽ ആരംഭിച്ചതിനുശേഷം മാനസിക ചികിൽസ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതായി സി ഡി സിയുടെ പുതിയ പഠനത്തിൽ പറയുന്നു.

അമേരിക്കൻ ജനതയുടെ അഞ്ചിൽ ഒരാൾ വീതം മാനസിക രോഗത്തിന് ചികിൽസ തേടുന്നതായും മരുന്നുകൾ കഴിക്കുന്നതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

അമേരിക്കയിൽ കഴിഞ്ഞ 8 മാസത്തിനുള്ളിൽ മെന്റൽ ഹെൽത്ത് പ്രിസ്ക്രിപ്ഷൻ 6.5 ശതമാനമാണ് വർദ്ധിച്ചിരിങ്ങന്നത്. 18 സംസ്ഥാനങ്ങളിൽ 10 മുതൽ 20 ശതമാനം വരെയാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്.

സൗത്ത് കരോലിന കോൺവെ മെന്റൽ ഹെൽത്തിലെ സൈക്കോളജിസ്റ്റുകൾ വിവിധ പ്രായത്തിലുള്ള മാനസിക രോഗികളെ സ്ട്രെസ്സ് ,ആങ്സൈറ്റി, ഡിപ്രഷൻ തുടങ്ങിയ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിൽസിച്ചു വരുന്നു. വിദ്യാഭ്യാസ രീതിയിൽ വന്ന മാറ്റത്തെ തുടർന്ന് മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുട്ടികളും മാതാപിതാക്കളും സാമ്പത്തിക ബുദ്ധിമുട്ടുമൂലവും ജോലി നഷ്ടപ്പെട്ടതിനെ തുടർന്നും മാനസിക സമ്മർദ്ദത്തിലായവരു ഇവിടെ ചികിൽസയ്ക്കായി എത്തുന്നു.

ഈ ഡേറ്റായിൽ മറ്റൊരു ഞെട്ടിക്കുന്ന സത്യം കൂടി കണ്ടെത്തിയിട്ടുണ്ട്. കോവിഡ് 19-നെ അതിജീവിച്ചവരിൽ നിരവധി പേർക്ക് ന്യൂറോളജിക്കൽ ഡിസ്ഓർഡേഴ്സ് കണ്ടുവരുന്നുവെന്നതാണ്.
പാൻഡമിക്ക് ഇനിയും നീണ്ടു നിൽക്കുകയാണെങ്കിൽ ഭാവി തലമുറയുടെ മാനസികാവസ്ഥയെ അത് കാര്യമായി ബാധിക്കും. കൗൺസലിംഗും മെന്റൽ ഹെൽത്ത് ഇവാലുവേഷനും മാത്രമേ ഇതിന് പ്രതിവിധിയായുള്ളുവെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | ഫെബ്രുവരി 6 | തിങ്കൾ

◾സംസ്ഥാനത്തു പോലീസിന്റെ ഗുണ്ടാവേട്ടയില്‍ 2,507 ഗുണ്ടകള്‍ പിടിയിലായി. 'ഓപറേഷന്‍ ആഗ്' എന്നു പേരിട്ടു നടത്തിയ തെരച്ചിലില്‍ ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളും കസ്റ്റഡിയിലായി. 297 ഗുണ്ടകളെ പിടികൂടിയ തിരുവനന്തപുരം ജില്ലയാണ് ഗുണ്ടാവേട്ടയില്‍...

ശ്വാസം മുട്ടി മരിച്ചതായി കരുതുന്ന ഒരു രോഗിയെ ജീവനോടെ ബോഡി ബാഗിനുള്ളിൽ കണ്ടെത്തി,ഫ്യൂണറൽ ഹോം തൊഴിലാളികൾ ഞെട്ടി 

അയോവ: അയോവ സംസ്ഥാനത്തെ ഒരു മെഡിക്കൽ സെന്ററിലെ ജീവനക്കാർ, ഹോസ്പിസ് കെയറിലായിരുന്ന 66 കാരിയായ സ്ത്രീ മരിച്ചെന്ന് തെറ്റിദ്ധരിക്കുകയും കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കി ഒരു ഫ്യൂണറൽ ഹോമിലേക്ക് അയക്കുകയും ചെയ്തു , എന്നാൽ...

ആത്മാവില്ലാത്ത വിശ്വാസം മരണമാണെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണ്, ഡോ:റെയ്ന തോമസ്

ഡാളസ്: ആത്മാവില്ലാത്ത ശരീരം മരണമാണെന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണെന്ന് ഡോ:റെയ്ന തോമസ് അഭിപ്രായപ്പെട്ടു. ആത്മാവ് നമ്മിൽ വസിക്കുന്നു എങ്കിൽ അത് നമുക്ക് ജീവൻ നൽകുന്നു അതിലൂടെ നല്ല പ്രവർത്തികൾ...

ബൈഡനും കമലാ ഹാരിസും സ്ഥാനമൊഴിയണമെന്ന് റിപ്പബ്‌ളിക്കൻ അംഗം ജോ വിൽസൺ 

സൗത്ത് കരോലിന: അമേരിക്കൻ ജനതയെ ദിവസങ്ങളോളം മുൾമുനയിൽ നിർത്തിയ ചൈനീസ് ചാര ബലൂൺ സംഭവത്തിൽ പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും സ്ഥാനമൊഴിയണമെന്ന് ഹൗസ് ആംഡ് സർവീസസ് കമ്മിറ്റി റിപ്പബ്ലിക്കൻ സൗത്ത്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: