17.1 C
New York
Saturday, July 31, 2021
Home US News അമേരിക്കയില്‍ രക്ത ദൗര്‍ലഭ്യം രൂക്ഷം; രക്തം ദാനം ചെയ്യണമെന്ന് റെഡ് ക്രോസ്

അമേരിക്കയില്‍ രക്ത ദൗര്‍ലഭ്യം രൂക്ഷം; രക്തം ദാനം ചെയ്യണമെന്ന് റെഡ് ക്രോസ്

റിപ്പോർട്ട്: പി.പി. ചെറിയാൻ

ന്യുയോര്‍ക്ക്: അമേരിക്കയില്‍ പാന്‍ഡെമിക് വ്യാപകമായതോടെ രക്തത്തിന്റെ ലഭ്യത കുറഞ്ഞതായും കൂടുതല്‍ പേര് പേര്‍  രക്തം ദാനം ചെയ്യുന്നതിന് സന്നദ്ധരാകണമെന്നും റെഡ് ക്രോസ് അധികൃതര്‍ ജൂണ്‍ 16 ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

അപകടത്തില്‍ പെടുന്നവര്‍ക്കും, ഓര്‍ഗന്‍ ട്രാന്‍സ്പ്‌ളാന്റിനും, ശസ്ത്രക്രിയകള്‍ക്കും ആവശ്യമായ രക്തം ഇപ്പോള്‍ ബ്ലഡ് ബാങ്കുകളില്‍ ഗണ്യമായി കുറഞ്ഞിരിക്കുകയാണെന്നും എല്ലാ ഗ്രൂപ്പുകളില്‍ പ്രത്യേകിച്ച് ടൈപ്പ് ‘ഒ’ യില്‍ ഉള്‍പ്പെടുന്നവര്‍ എത്രയും വേഗം രക്തം ദാനം ചെയ്ത വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാന്‍ മുന്നോട്ട് വരണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചു .

പതിനേഴ് വയസ്സിന് മുകളിലുള്ളവര്‍ക്ക് സ്വയമായും 16 വയസ്സുള്ളവര്‍ക്ക് മാതാപിതാക്കളുടെ സമ്മതത്തോടെയും രക്തം ദാനം ചെയ്യാവുന്നതാണ്. രക്തത്തിന് പകരമായി മറ്റൊന്നില്ലെന്നും കൃത്രിമമായി രക്തം ഉണ്ടാക്കാനാകില്ലെന്നും അധികൃതര്‍ പറഞ്ഞു . അമേരിക്കയില്‍ ഓരോ സെക്കന്റിലും രക്തം ആവശ്യമുള്ളവര്‍ വര്‍ദ്ധിച്ചു  വരുന്നു.

കോവിഡ്-19 രോഗം പൂര്‍ണ്ണമായും മാറിയവര്‍ക്കും, വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഒരാഴ്ചയിലെ വിശ്രമത്തിന് ശേഷം രോഗലക്ഷണങ്ങള്‍  ഇല്ലെങ്കില്‍ കര്‍ശന സുരക്ഷ മാര്‍ഗങ്ങള്‍ സ്വീകരിച്ച് രക്തം ദാനം ചെയ്യാവുന്നതാണ് .

ജൂണ്‍ 14 മുതല്‍ ജൂണ്‍ 30 വരെ റെഡ് ക്രോസിലൂടെ രക്തം ദാനം ചെയ്യുന്നതിന് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 5 ഡോളറിന്റെ ഗിഫ്‌റ് കാര്‍ഡും ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. രക്തദാനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സഹജീവികളുടെ ജീവന്‍ രക്ഷിക്കുന്നതിന് മുന്നോട്ട് വരണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1-800-733-2767 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്. 

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ബാലരാമപുരം റസ്സൽപുരം അനി നിവാസിൽ രാജേഷ്(32) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. റസ്സൽപുരത്തെ ബിവറേജ് ഗോഡൗണിലെ...

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപ് പിടിയിൽ .

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപനെ രണ്ടു കിലോ കഞ്ചാവും, മാനിൻ്റെ തലയോട്ടിയും, തോക്കുമായി ചാലക്കുടി എക്‌സൈസ് റേഞ്ച് പിടികൂടി ഓണം സ്പെഷ്യൽ ഡ്രൈവ് ആയി ബന്ധപെട്ട സ്പെഷ്യൽ കോമ്പിങ്ങിന്റെ ഭാഗമായി ഡെപ്യൂട്ടി...

കർഷക ദിനാചരണത്തിൽ കർഷകരെ ആദരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്.

കർഷകർക്കൊപ്പം കർഷക തൊഴിലാളികൾക്കും ആദരം ചിങ്ങം ഒന്നിന് കർഷക ദിനാചരണത്തിൽ കർഷകർക്കൊപ്പം കർഷക തൊഴിലാളികളെയും ആദരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. മന്ത്രി ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ കൃഷിഭവനിലും തെരഞ്ഞെടുക്കപ്പെടുന്ന കർഷക തൊഴിലാളിയെ...

കൊ​ട്ടാ​ര​ക്ക​രയിൽ ആ​ൾ താമസമില്ലാത്ത വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച .

കൊ​ട്ടാ​ര​ക്ക​ര കി​ഴ​ക്കേ തെ​രു​വി​ൽ ആ​ളി​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച ന​ട​ന്നു. പ​റി​ങ്കാം​വി​ള വീ​ട്ടി​ൽ സാ​ബു​വി​ന്‍റെ വ​സ​തി​യി​ൽ നി​ന്നാ​ണ് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന​ത്. കു​ടും​ബം ചി​കി​ത്സാ​വ​ശ്യ​ത്തി​നാ​യി പെ​രു​മ്പാ​വൂ​രാ​യി​രു​ന്ന​തി​നാ​ൽ കു​റ​ച്ച് ദി​വ​സ​മാ​യി വീ​ട് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ ത​ക​ർ​ത്താ​ണ്...
WP2Social Auto Publish Powered By : XYZScripts.com