17.1 C
New York
Wednesday, July 28, 2021
Home US News അമേരിക്കയില്‍ തൊഴില്‍ രഹിത വേതനം വാങ്ങുന്നവരുടെ എണ്ണത്തില്‍ വൻ വര്‍ദ്ധന

അമേരിക്കയില്‍ തൊഴില്‍ രഹിത വേതനം വാങ്ങുന്നവരുടെ എണ്ണത്തില്‍ വൻ വര്‍ദ്ധന

വാഷിംഗ്ടൺ ഡി.സി: തൊഴിലില്ലായ്മ കുറഞ്ഞുവരുന്നു എന്ന ബെയ്ഡന്‍ ഗവണ്മെന്റിന്റെ അവകാശവാദങ്ങളെ തള്ളി തൊഴില്‍ രഹിത വേതനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു . യു.എസ് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജൂണ്‍ 17 വ്യാഴാഴ്ച പുറത്തിറക്കിയ പ്രതിവാര റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ .

ഒന്നരമാസത്തിനുള്ളില്‍ കഴിഞ്ഞവാരം തൊഴില്‍ രഹിത വേതനത്തിന് അപേക്ഷിച്ചവരുടെ എണ്ണം 412,000 ആണ് മുന്‍ ആഴ്ചയേക്കാള്‍ 37000 വര്‍ദ്ധനവ് .

പെന്‍സില്‍വാനിയ , കാലിഫോര്‍ണിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ അപേക്ഷകര്‍. ഫെഡറല്‍ ഗവണ്മെന്റ് തൊഴിലില്ലായ്മ വേതനത്തോടൊപ്പം ആഴ്ച തോറും 300 ഡോളര്‍ കൂടുതല്‍ കൊടുത്തതാണ് കൂടുതല്‍ പേരെ അപേക്ഷ സമര്‍പ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നത് . ടെക്‌സസ് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ഫെഡറല്‍ ഗവണ്മെന്റിന്റെ പ്രതിവാര ആനുകൂല്യം നിര്‍ത്തുന്നതിന് ഇതിനോടകം തന്നെ തീരുമാനിച്ചിട്ടുണ്ട് .ഇതോടെ കൂടുതല്‍ പേര്‍ തൊഴില്‍ മേഖലയിലേക്ക് മടങ്ങി വരുമെന്നാണ് പ്രതീക്ഷിക്കുന്നത് .

അമേരിക്കയില്‍ 9.3 മില്യണ്‍ ജോബ് ഓപ്പണിംഗ്‌സ് ഉണ്ടെങ്കിലും 9.3 മില്യണ്‍ പേര്‍ ഔദ്യോഗികമായി തൊഴില്‍ രഹിതരായിട്ടുണ്ടെന്നാണ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവ്വല്‍ പറഞ്ഞു. മെയ് 29 വരെയുള്ള കണക്കുകള്‍ ഉദ്ധരിച്ചു 14.83 മില്യണ്‍ ആളുകളാണ് തൊഴില്‍ രഹിത വേതനം വാങ്ങുന്നത് .

പാന്‍ഡമിക്കിന്റെ ഭീതി ഇല്ലാതാകുന്നതോടെ പലരും തൊഴില്‍ അന്വേഷണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് . 20 സംസ്ഥാനങ്ങള്‍ തൊഴില്‍ രഹിത വേതനത്തോടൊപ്പം ലഭിച്ചിരുന്ന ഫെഡറല്‍ ആനുകൂല്യവും നിര്‍ത്തലാക്കുന്നതിനുള്ള തീരുമാനം ഫലം കാണുമെന്നാണ് അധികൃതര്‍ പറയുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം: കര്‍ഷകരത്‌നം അവാര്‍ഡ് 2021

ഫിലാഡല്‍ഫിയ: വിളവെടുപ്പിന്റെ ഉത്‌സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്‌സ്റ്റേറ്റ് ഏരിയായിലെ മികച്ച കര്‍ഷകനെ കണ്‍ടെത്താനുള്ള മത്‌സരം സംഘടിപ്പിക്കുന്നു. ഫിലാഡല്‍ഫിയായിലും പരിസര പ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ജൈവ കൃഷിയിലേയ്ക്ക് ആകര്‍ഷിപ്പിക്കുവാനും കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും...

വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സമയം തുറക്കാൻ അനുവദിക്കണം. വ്യാപാരികൾ ധർണ്ണ നടത്തി.

ഭാരതീയ വ്യാപാരി വ്യവസായി സംഘ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി താലൂക്ക് അടിസ്ഥാനത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു . വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സമയം തുറക്കാൻ അനുവദിക്കുക, വ്യാപാരികളുടെ കുടുംബാംഗങ്ങൾക്കും വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തുക, വ്യാപാരമേഖലയിൽ...

പ്രകൃതി സംരക്ഷണ ദിനത്തിൽ കോട്ടയം സിഎംഎസ് ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ നേതൃത്വത്തിൽ വഴിയോരങ്ങളിൽ പൂച്ചെടികൾ നട്ടു.

കോട്ടയം പ്രകൃതി സംരക്ഷണ ദിനത്തിൽ കോട്ടയം CMS ഹയർ സെക്കണ്ടറി സ്ക്കൂളിലെ മാതൃഭൂമി സീഡ് ക്ളബ് ന്റെ നേതൃത്വത്തിൽ വഴിയോരങ്ങളിൽ പൂച്ചെടികൾ നട്ടു. സ്കൂൾ നടപ്പാക്കുന്ന ഹരിതം സുന്ദരം എന്റെ നാട് ,...

മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.

നിയമസഭയിലെ കൈയ്യാങ്കളി കേസിൽ കോടതി വിചാരണ നേരിടണമെന്നാവശ്യപ്പെട്ട മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിന് മുന്പിലായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com