17.1 C
New York
Monday, September 20, 2021
Home US News അമേരിക്കയില്‍ ഗ്യാസ് വില കുതിക്കുന്നു , ഗ്യാലന് 3.04 ഡോളര്‍

അമേരിക്കയില്‍ ഗ്യാസ് വില കുതിക്കുന്നു , ഗ്യാലന് 3.04 ഡോളര്‍

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഡാളസ്: മെമ്മോറിയല്‍ വാരാന്ത്യത്തില്‍ അമേരിക്കയില്‍ ഗ്യാസ് വില കുതിച്ചുയരുന്നു . 2014 ന് ശേഷം ഏറ്റവും ഉയര്‍ന്ന വിലയാണ് ഈ വാരാന്ത്യം ഗ്യാസ് സ്റ്റേഷനുകള്‍ ഈടാക്കുന്നത് 2.53 ഡോളറില്‍ നിന്നും ഗ്യാസിന്റെ വില 3.04 ഡോളറായി വര്‍ദ്ധിച്ചു .

വെസ്റ്റേണ്‍ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലാണ് ഗ്യാസിന്റെ വില കുത്തനെ ഉയര്‍ന്നിരിക്കുന്നത് . കാലിഫോര്‍ണിയയില്‍ ഗ്യാസിന്റെ വില 4.18 ഡോളറും വാഷിംഗ്ടണ്‍ ഡി.സി 3.17 ഡോളറുമാണ് . ഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമായ ടെക്‌സസിലും ഗ്യാസിന്റെ വില വര്‍ദ്ധിച്ചിട്ടുണ്ട് 3 ഡോളറിനടുത്താണ് അവിടത്തെ ഗ്യാസിന്റെ വില .

കൊളോണിയല്‍ പൈപ്പ് ലൈന്‍ സൈബര്‍ അറ്റാക്കിന് വിധേയമായതും കോവിഡ് മഹാമാരി ശാന്തമായതോടെ വാഹനങ്ങള്‍ നിരത്തിലിറങ്ങിയതും , അവധി വാരവുമാണ് ഗ്യാസിന്റെ വില പെട്ടെന്ന് ഉയരുവാന്‍ ഇടയായതെന്ന് എ.എ.എ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

ഒക്കലഹോമ സംസ്ഥാനത്ത് വില വര്‍ദ്ധിച്ചിട്ടില്ല എന്ന് മാത്രമല്ല 4 സെന്റിന്റെ കുറവും അനുഭവപ്പെടുന്നുണ്ട്

34 മില്യണ്‍ ആളുകള്‍ ഈ വാരാന്ത്യം യാത്ര ചെയ്യുമെന്നാണ് അനുമാനിക്കപ്പെട്ടിട്ടുള്ളത് . കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 52 ശതമാനം വര്‍ദ്ധനവ് . കഴിഞ്ഞ വര്ഷം കോവിഡിന്റെ വ്യാപനം ശക്തമായതിനാല്‍ മെമ്മോറിയല്‍ ഡേ പോലുള്ള അവധി ദിനങ്ങളില്‍ വാഹനങ്ങള്‍ കാര്യമായി നിരത്തിലിറങ്ങിയിരുന്നില്ല

നാഷണല്‍ ആവറേജ് അനുസരിച്ച് ഗ്യാസിന്റെ വില 3.66 ഡോളറാണ്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.04 ഡോളര്‍ വര്‍ദ്ധനവ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: