17.1 C
New York
Sunday, September 26, 2021
Home US News അമേരിക്കയില്‍ കോവിഡ് മരണം 500,000 കടന്നു

അമേരിക്കയില്‍ കോവിഡ് മരണം 500,000 കടന്നു

റിപ്പോർട്ട്: പി.പി. ചെറിയാൻ

വാഷിംഗ്ടൺ: കോവിഡ് മഹാമാരിയെ തുടർന്ന് യുഎസിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സംഖ്യ ഫെബ്രുവരി 21 ഞായറാഴ്ച 500,000 കവിഞ്ഞതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജീവൻ ബലിയർപ്പിക്കേണ്ടി വന്ന അമേരിക്കൻ ജനതയുടെ ഇരട്ടിയോളമാണ് മഹാമാരി തട്ടിയെടുത്തത്.

അമേരിക്കയിലെ കോവിഡ് മരണം 500,000 കവിഞ്ഞതോടെ വൈറ്റ് ഹൗസിൽ പ്രത്യേക വിജിൽ തിങ്കളാഴ്ച സംഘടിപ്പിക്കുമെന്നു പ്രസിഡന്റ് ബൈഡൻ പറഞ്ഞു. അതോടൊപ്പം മൗനാചരണവും ഉണ്ടായിരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

മാസങ്ങൾക്ക് മുമ്പുതന്നെ ഫെബ്രുവരി അവസാനത്തോടെ അമേരിക്കയിലെ കോവിഡ് 19 മരണം 500,000 ലെത്തുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. ഫൗസി അമേരിക്കൻ ജനതയ്ക്കു മുന്നറിയിപ്പ് നൽകിയിരിക്കുന്നത് 2022 വരെ എല്ലാവരും മാസ്ക്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്യണമെന്നാണ്.

അമേരിക്കയിൽ കോവിഡ് 19 സ്ഥിരീകരിച്ച ഒരു വർഷത്തിനുള്ളിൽ അര മില്യൻ ജനതയെ നഷ്ട്ടപ്പെട്ടുവെന്നത് രാജ്യത്തിന് താങ്ങാവുന്നതിലേറെ നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്. അമേരിക്കയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28206650 ആയി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (45)

2021 ഓഗസ്റ്റ് 19, ഒരു ഉത്രാടത്തെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങുമ്പോൾ എൻറെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഓണത്തിന് അനുബന്ധമായി തൃശ്ശൂർ മാത്രം നടത്തുന്ന പുലിക്കളി അല്ലാതെ മറ്റൊന്നല്ല. ഒരു മാസം മുമ്പേ പുലിക്കളിക്കു വേണ്ട...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (44)

മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾക്ക് മറ്റൊരു പേരാണ് ഓണമെന്ന് പറയാം. ജാതിമതഭേദങ്ങൾക്കപ്പുറം ലോകമെമ്പാടുമുള്ള മലയാളികൾ ഒരുപോലെ ആഘോഷിക്കുന്നു എന്നതാണ് ഓണത്തിന്റെ ഏറ്റവും വലിയ സവിശേഷത. വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് ഓണം. സമ്പന്നനോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (43)

എന്റെ സങ്കല്പത്തിലെ ഓണക്കാലം വെറുമൊരു സങ്കല്പമെന്നു പറയേണ്ടതല്ല. മുപ്പതു വർഷങ്ങൾക്കു മുൻപ് എന്റെ ബാല്യ കാലത്ത് ഞാൻ അനുഭവിച്ചറിഞ്ഞ അതേ ഓണക്കാലമാണ്. കള്ളക്കർക്കിടക്കത്തിന്റെ പഞ്ഞക്കാലം കഴിച്ചു കൂട്ടി, ആടിക്കാലം കനിഞ്ഞു തരാറുള്ള ,പത്തു...

തിരിഞ്ഞുനോക്കുമ്പോൾ – കല്പന

മലയാള ചലച്ചിത്രലോകത്തെ നർമ്മത്തിന്റെ പെൺമുഖമായിരുന്നു കല്പന എന്ന കല്പന രഞ്ജിനി. വളരെ ചുരുക്കം ചില സിനിമകളിൽ മാത്രമേ നായികാപദം അലങ്കരിക്കാനുള്ള അവസരം ലഭിച്ചുള്ളുവെങ്കിലും ആസ്വാദകമനസ്സുകളിൽ കല്പന എന്ന നടിയുടെ സ്ഥാനം പലപ്പോഴും നായികമാർക്കും...
WP2Social Auto Publish Powered By : XYZScripts.com
error: