17.1 C
New York
Saturday, June 3, 2023
Home US News അമേരിക്കയിലെ 25 സംസ്ഥാനങ്ങളിലും ഒമിക്രോൺ സാന്നിധ്യം - ഡോ. വലൻസ്കി

അമേരിക്കയിലെ 25 സംസ്ഥാനങ്ങളിലും ഒമിക്രോൺ സാന്നിധ്യം – ഡോ. വലൻസ്കി

റിപ്പോർട്ട്: പി. പി. ചെറിയാൻ

വാഷിംഗ്ടൺ: ആഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ഒമിക്രോൺ വേരിയന്റിന്റെ സാന്നിധ്യം ഒരു മാസത്തിനകം തന്നെ അമേരിക്കയിലെ പകുതിയിലധികം സംസ്ഥാനങ്ങളിൽ കണ്ടെത്തിയതായി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഡോ.റോഷിലി വലൻസ്കി വെള്ളിയാഴ്ച (ഡിസം.10) അണ്ഡത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . ഡിസം.12 ഞായറാഴ്ചയോടെ അമേരിക്കയിലെ കോവിഡ് മരണ സംഖ്യ 800,000 ത്തോട് സമീപിച്ചിരിക്കുകയാണെന്നും ഗവൺമെന്റ് അധികൃതർ പറഞ്ഞു .

അതെ സമയം പൂർണ്ണ വാക്സിനേഷന്റെ നിർവചനം ഇപ്പോൾ നിശ്ചയിക്കുന്നത് മോഡേണ , ഫൈസർ എന്നീ വാക്സിനുകളുടെ രണ്ടു ഡോസ് ജോൺസൺ ആൻഡ് ജോൺസൺ വാക്സിന്റെ ഒരു ഡോസും എന്നത് പുനർചിന്തനം ചെയ്യണോ എന്നാണ് ഗവൺമെന്റ് ഇപ്പോൾ ചിന്തിക്കുന്നതെന്ന് യു.എസ്സിലെ കോവിഡ് എക്സ്പെർട്ട് ഡോ. ആന്റണി ഫൗച്ചി അഭിപ്രായപ്പെട്ടു

കോവിഡ് കേസ്സുകൾ വർദ്ധിച്ചു വരുന്ന സാഹചര്യം പരിഗണിച്ചും ഒമിക്രോൺ വേരിയന്റിന്റെ ഭീതി നിലനിൽക്കുന്നതും ബൂസ്റ്റർ ഡോസ് നിർബന്ധമായും സ്വീകരിക്കണമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു എന്ന് വേണം അനുമാനിക്കാൻ എന്നും ഫൗച്ചി കൂട്ടിച്ചേർത്തു.

കോവിഡ് വാക്സിന്റെ പ്രതിരോധ ശക്തി 6 മാസത്തേക്ക് ആണെന്നും ബൂസ്റ്റർ ഡോസ് ആവശ്യമാണെന്നും നാലാമത്തെ ഡോസിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും ഫൗച്ചി പറഞ്ഞു.

റിപ്പോർട്ട്: പി. പി. ചെറിയാൻ

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെ-ഫോണ്‍: പത്തനംതിട്ട ജില്ലയില്‍ 956 കിലോ മീറ്റര്‍ ദൂരത്തില്‍ കേബിള്‍; 500 ഭവനങ്ങളിലും 1331 സ്ഥാപനങ്ങളിലും കെ ഫോണ്‍

കെ-ഫോണ്‍ ഉദ്ഘാടനം അഞ്ചിന്; ആദ്യ ഘട്ടം 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,000 വീടുകളിലും. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി നാടിനു സമര്‍പ്പിക്കും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ -...

📱വാർത്തകൾ വിരൽത്തുമ്പിൽ 📱 | 2023 | ജൂൺ 03 | ശനി

◾ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 261 പേര്‍ മരിച്ചു. ആയിരത്തോളം പേര്‍ക്കു പരിക്ക്. മൂന്നു ട്രെയിനുകളാണ് അപകടത്തില്‍ പെട്ടത്. ബംഗളൂരുവില്‍നിന്ന് ഹൗറയിലേക്കു പോകുകയായിരുന്ന യശ്വന്ത്പൂര്‍- ഹൗറ എക്സ്പ്രസ് പാളം തെറ്റി മറിഞ്ഞു....

ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്ന് രാഹുൽ ഗാന്ധി

വാഷിംഗ്ടൺ ഡിസി: ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്നും പ്രവർത്തനപരമായ ജനാധിപത്യത്തിന് പത്രസ്വാതന്ത്ര്യം വളരെ നിർണായകമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെ ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ...

ഇന്ത്യൻ-അമേരിക്കൻ ദേവ് ഷാ 2023-ലെ സ്‌ക്രിപ്‌സ് നാഷണൽ സ്പെല്ലിംഗ് ബീ ചാമ്പ്യൻ

ഫ്ലോറിഡ: ഫ്ലോറിഡയിൽ നിന്നുള്ള 14-കാരനായ ഇന്ത്യൻ-അമേരിക്കൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ദേവ് ഷാ, "പ്സാമോഫൈൽ" എന്ന വാക്ക് ശരിയായി ഉച്ചരിച്ചു 2023 ലെ സ്‌ക്രിപ്‌സ് നാഷണൽ സ്‌പെല്ലിംഗ് ബീ നേടി. വ്യാഴാഴ്ച 95-ാമത്...
WP2Social Auto Publish Powered By : XYZScripts.com
error: