17.1 C
New York
Monday, August 15, 2022
Home US News അമേരിക്കയിലെ പ്രായം കൂടിയ അമ്മൂമ്മ അന്തരിച്ചു

അമേരിക്കയിലെ പ്രായം കൂടിയ അമ്മൂമ്മ അന്തരിച്ചു

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഷാര്‍ലറ്റ്(നോര്‍ത്ത് കരോലിന): അമേരിക്കയില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ അമ്മൂമ്മ ഐസ്റ്റര്‍ ഫോര്‍ഡ് അന്തരിച്ചു.

നോര്‍ത്ത് കരോലിനായിലെ ഷാര്‍ലറ്റിലുള്ള ഭവനത്തില്‍ വെച്ചു ശാന്തമായാണ് മരണം സംഭവിച്ചതെന്ന് കുടുംബാംഗം ടാനിഷ പാറ്റേഴ്‌സണ്‍ അറിയിച്ചു.കഴിഞ്ഞ വാരാന്ത്യം ഹെസ്റ്റര്‍ അന്തരിക്കുമ്പോള്‍ 116 വയസ്സായിരുന്നു പ്രായം.

1904 ആഗസ്റ്റ് 15നായിരുന്നു സൗത്ത് കരോലിനായിലെ ലങ്കാസ്റ്ററില്‍ ഇവരുടെ ജനനം. പീറ്ററിന്റേയും, ഫ്രാന്‍സിസ് റെക്കാര്‍ഡലിന്റേയും മകളായി ജനിച്ച ഇവരുടെ ബാല്യം ഇവിടെയാണ് ചിലവഴിച്ചത്. ജോണ്‍ ഫോര്‍ഡിനെ 14-ാം വയസില്‍ വിവാഹം കഴിച്ചു. ദമ്പതിമാര്‍ക്ക് എട്ടു പെണ്‍മക്കളും, നാലു ആണ്‍മക്കളും ജനിച്ചു. 1963 ല്‍ ജോണ്‍ ഫോര്‍ഡ് അന്തരിച്ചു.ഇവര്‍ക്ക് അറുപത്തിയെട്ട് പേരുകുട്ടികളും 125 ഗ്രേറ്റ് ഗ്രാന്‍ഡ് ചില്‍ഡ്രന്‍സും, 120 ഗ്രേറ്റ്-ഗ്രേറ്റ് ഗ്രാന്‍ഡ് ചില്‍ഡ്രന്‍സും ഉണ്ട്.
കുടുംബത്തിന്റെ ഉരുക്കുകോട്ടയായിരുന്നു ഇവര്‍ എന്ന് മകള്‍ സാക്ഷ്യപ്പെടുത്തുന്നു.കഴിഞ്ഞ ആഗസ്റ്റില്‍ 116-ാം ജന്മദിനം ആഘോഷിച്ചപ്പോള്‍ ദീര്‍ഘായുസ്സിന്റെ രഹസ്യം എന്താണെന്ന് അന്വേഷിച്ചവരോട് ഞാന്‍ ദൈവത്തിന് വേണ്ടി ജീവിച്ചു എന്നായിരുന്നു മറുപടി.

ഹെസ്റ്ററിന്റെ മരണത്തോടെ അമേരിക്കയില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ അമ്മൂമ്മ നെബ്രസ്‌ക്കായില്‍ നിന്നുള്ള തെല്‍മ സട്ട്ക്ലിഫാണ്. 1906ലാണ് ഇവരുടെ ജനനം. ലോകത്തില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ അമ്മൂമ്മ ജപ്പാനില്‍ നിന്നുള്ള കയ്ന്‍തനാക്കയാണ് പ്രായം 118.

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: