17.1 C
New York
Thursday, August 11, 2022
Home US News അമേരിക്കയിലെ അമ്പതുശതമാനം പേര്‍ക്കും വാക്‌സിന്‍ ലഭിച്ചുവെന്ന് വൈറ്റ് ഹൗസ്

അമേരിക്കയിലെ അമ്പതുശതമാനം പേര്‍ക്കും വാക്‌സിന്‍ ലഭിച്ചുവെന്ന് വൈറ്റ് ഹൗസ്

റിപ്പോർട്ട്: പി.പി. ചെറിയാൻ

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ മുതിര്‍ന്ന 50% പേര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കി കഴിഞ്ഞതായി മെയ് 25 ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വൈറ്റ് ഹൗസ് വെളിപ്പെടുത്തി.

രാജ്യം ഇതോടെ വലിയൊരു നാഴികകല്ല് പിന്നിട്ടിരിക്കുന്ന ജൊ ബൈഡന്‍ അധികാരമേല്‍ക്കുമ്പോള്‍ ഒരു ശതമാനത്തിന് പോലും വാക്‌സിന്‍ ലഭിച്ചിരുന്നില്ല. മെയ് 25ന് ലഭ്യമായ ഔദ്യോഗീക കണക്കനുസരിച്ച് 130.6 മില്യണ്‍ അമേരിക്കന്‍സിനും പൂര്‍ണ്ണമായും വാക്‌സിന്‍ നല്‍കി കഴിഞ്ഞു. ജൂലായ് 4നു മുമ്പ് 160 മില്യണ്‍ പേര്‍ക്ക് വാക്‌സിന്‍ ന്ല്‍കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു. എത്രയും വേഗം എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ ജനസംഖ്യയില്‍ 49.4 ശതമാനം പന്ത്രണ്ടിനും മുകളിലുള്ളവരാണ്.
ഫൈസര്‍ വാക്‌സിന്‍ മാത്രമാണ് ഇതുവരെ യുവജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള അംഗീകാരം നല്‍കിയിരിക്കുന്നത്. മൊഡേന ഇതുവരെ 18 വയസ്സിനു താഴെയുള്ളവര്‍ക്ക്് നല്‍കുന്നതിന് അനുമതി ലഭിച്ചിട്ടില്ല.

വാക്‌സിനെ കുറിച്ചു ചെറിയ ആശങ്കകള്‍ പലഭാഗത്തുനിന്നും ഉയര്‍ന്നുവെങ്കിലും, അതു അത്ര ഗൗരവമായി എടുക്കേണ്ടതില്ലെന്നും, വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിന് അതൊരു തടസ്സമാകരുതെന്നും സി.ഡി.സി. അധികൃതര്‍ അറിയിച്ചു.

വൈറസിനെ പ്രതിരോധിക്കുന്നതിന് അമേരിക്കയിലെ 70-85% പേരെങ്കിലും വാക്‌സിന്‍ സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്ന് ബൈഡന്‍ പറഞ്ഞു. വാക്‌സിൻ സ്വീകരിക്കേണ്ടതിനേ
ക്കുറിച്ചു ബോധവല്‍ക്കരണ സെമിനാറുകളും സംഘടിപ്പിക്കണമെന്ന് ബൈഡന്‍ പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

സൗദിയിൽ നാല് സാഹചര്യങ്ങളിൽ സ്പോൺസറുടെ അനുമതിയില്ലാതെ ഗാർഹിക തൊഴിലാളികൾക്ക് ഫൈനൽ എക്സിറ്റ് ലഭിക്കും

ഗാർഹിക തൊഴിലാളികൾക്ക് നാല് സാഹചര്യങ്ങളിൽ കഫീലിന്റെ അനുമതിയില്ലാതെ ഫൈനൽ എക്സിറ്റ് വിസ നേടുന്നതിനുള്ള സാഹചര്യങ്ങൾ സൗദി മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ പരിഷ്ക്കരണത്തിൽ ഉൾപ്പെടുന്നു. പ്രസ്തുത നാല് സാഹചര്യങ്ങൾ താഴെ വിവരിക്കുന്നു. 1. തൊഴിലാളിയും തൊഴിലുടമയും...

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: