17.1 C
New York
Thursday, August 11, 2022
Home US News അമേരിക്കന്‍ ഹിന്ദുചാരിറ്റി സംഘടനടയുടെ കോവിഡ് സഹായം ഇന്ത്യയിലെത്തി

അമേരിക്കന്‍ ഹിന്ദുചാരിറ്റി സംഘടനടയുടെ കോവിഡ് സഹായം ഇന്ത്യയിലെത്തി

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഹൂസ്റ്റണ്‍: ടെക്‌സസ്സിലെ ഓസ്റ്റിൻ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നോണ്‍ റിലീജിയസ്, നോണ്‍ പൊളിറ്റിക്കല്‍, നോണ്‍ പ്രൊഫിറ്റ്, ഓര്‍ഗനൈസേഷന്‍ ഹിന്ദു ചാരിറ്റീസ് ഫോര്‍ അമേരിക്ക. ഇന്ത്യയിലെ കോവിഡ് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് അമേരിക്കയില്‍ നിന്നും വിമാനം വഴി അയച്ച 81,000 കിലോ മെഡിക്കല്‍ ഉപകരണങ്ങള്‍, ഓക്‌സിജന്‍ കോണ്‍സട്രേറ്റ്‌സ്, 300,000 എന്‍.95 മാസ്‌ക് ഇന്ത്യയില്‍ എത്തി.

നവ്യ കെയറുമായി സഹകരിച്ചു സമാഹരിച്ച കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ആമസോണ്‍ 5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയിരുന്നു. ഹിന്ദു ചാരിറ്റീസ് ഫോര്‍ ഓക്‌സിജന്‍ എന്നാണ് ഈ ക്യാമ്പയ്‌നില്‍ പേരിട്ടിരിക്കുന്നത്.

അമേരിക്കയില്‍ നിര്‍മ്മിച്ച ഓക്‌സിജന്‍ കോണ്‍സന്‍ട്രേയ്റ്റ്‌സ് അമ്പതുശതമാനം സബ്‌സിഡിയിലാണ് സംഘടനക്കു ലഭിച്ചത്.

ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ ആന്റ് നാഷണൽ കാന്‍സര്‍ ഗ്രിഡ് നെറ്റ് വര്‍ക്കാണ് നവ്യ കെയറുമായി സഹകരിച്ചു ഇന്ത്യയിലെ ഏകദേശം 200 ആശുപത്രികളിലേക്ക് ഇതെല്ലാം വിതരണം ചെയ്യുന്നത്.

ഇന്ത്യയിലേക്ക് ഇത്രയും സാധനങ്ങള്‍ അയക്കുന്നതിന് വിമാന സൗകര്യം സൗജന്യമായി അനുവദിച്ചതു ആമസോണാണ്. ഇന്ത്യയിലെ കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിന് യു.എസ്. ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഗ്ലോബല്‍ ടാക്‌സ് ഫോഴ്‌സും രംഗത്തെത്തിയിട്ടുണ്ട്.

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...

നിയമസഭാ സമ്മേളനം ഈ മാസം 22 മുതൽ; സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു.

ഈ മാസം 22 മുതൽ സെപ്റ്റംബർ 2 വരെ നിയമ നിർമാണത്തിന് മാത്രമായി നിയമസഭ ചേരാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. ഇതിനു പിന്നാലെ ഒപ്പിടാതെ പിടിച്ചുവച്ച ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: