17.1 C
New York
Wednesday, August 10, 2022
Home India അമേരിക്കന്‍ പൗരന്മാരോട് ഉടൻ ഇന്ത്യ വിടാന്‍ യു.എസ് ഗവണ്മെന്റ്

അമേരിക്കന്‍ പൗരന്മാരോട് ഉടൻ ഇന്ത്യ വിടാന്‍ യു.എസ് ഗവണ്മെന്റ്

റിപ്പോർട്ട്: പി പി ചെറിയാൻ

വാഷിംഗ്ടൺ ഡി.സി: ഇന്ത്യയില്‍ കോവിഡ് മഹാമാരി വ്യാപനം ശക്തമായിരിക്കെ ഇന്ത്യയില്‍ കഴിയുന്ന അമേരിക്കന്‍ പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ യു.എസ് ഗവണ്മെന്റ് നിര്‍ദ്ദേശിച്ചു .

ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഇന്ത്യയിലുള്ളവര്‍ ഉടന്‍ മടങ്ങി വരണമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റിന്റെ ഏറ്റവും ഉയര്‍ന്ന ലെവലിലുള്ള യാത്രാ നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത് .

കോവിഡിനെ ചികിത്സിക്കാന്‍ ഏറ്റവും പരിമിതമായ സൗകര്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത് . ഇന്ത്യ വിടുന്നതിന് താല്പര്യമുളള എല്ലാവര്‍ക്കും ഇപ്പോള്‍ യാത്രാസൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്നും , ഇന്ത്യയില്‍ നിന്ന് നേരിട്ട് ദിവസവും വിമാനസര്‍വീസ് പാരീസ് ഫ്രാങ്ക്ഫര്‍ട്ട് വഴി ഉണ്ടായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു .

കോവിഡ് 19 സ്ഥിരീകരിക്കുന്നവരുടെയും മരണപ്പെടുന്നവരുടേയും എണ്ണം ഇന്ത്യയില്‍ കുത്തനെ ഉയരുകയാണ് . ആശുപത്രികളില്‍ ആവശ്യത്തിന് പോലും ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള സപ്ലെയ്‌സ് ലഭ്യമല്ല , കോവിഡ് രോഗികള്‍ക്കും അല്ലാത്ത രോഗികള്‍ക്കും ആശുപത്രിയില്‍ കിടക്ക സൗകര്യം ആവശ്യത്തിനില്ല എന്നതും അമേരിക്കന്‍ പൗരന്മാരെ തിരിച്ച്‌ വിളിക്കുന്നതിന് കാരണമായി ചൂണ്ടികാണിച്ചിരിക്കുന്നു .

ലെവല്‍ 4 ട്രാവല്‍ ഹെല്‍ത്ത് നോട്ടീസാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഇന്ത്യയെ സംബന്ധിച്ച് നല്‍കിയിരിക്കുന്നത് . ഏപ്രില്‍ 29 വരെ ഇന്ത്യയില്‍ 360,000 പേര് കോവിഡ് രോഗികളാണെന്നും 3000 പേര് മരിച്ചിട്ടുണെണ്ടന്നും സീ.ഡീ.സി പറയുന്നു . ഇത് ഒരു മാസത്തെ സംഖ്യ മാത്രമാണ് . ആസ്ട്രേലിയ , യു.കെ ഉള്‍പ്പെടെ പല രാജ്യങ്ങളും ഇതിനകം ഇന്ത്യയില്‍ നിന്നുള്ള യാത്ര നിരോധിച്ചിട്ടുണ്ട് .

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: