17.1 C
New York
Saturday, August 13, 2022
Home US News അമേരിക്കന്‍ ഇന്ത്യന്‍ ഫൗണ്ടേഷന്റെ 30,000 വെന്റിലേറ്ററും, 13,000 മോണിറ്റേഴ്‌സും ഇന്ത്യയിലേക്ക്.

അമേരിക്കന്‍ ഇന്ത്യന്‍ ഫൗണ്ടേഷന്റെ 30,000 വെന്റിലേറ്ററും, 13,000 മോണിറ്റേഴ്‌സും ഇന്ത്യയിലേക്ക്.

റിപ്പോർട്ട്: പി.പി.ചെറിയാൻ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഇന്ത്യന്‍ ഫൗണ്ടേഷനും മെറ്റ് ലൈഫ് ഫൗണ്ടേഷനുമായി ചേര്‍ന്ന് 36,000 സിങ്കിള്‍ യൂസ് വെന്റിലേറ്റേഴ്‌സും, പതിമൂവായിരത്തിലധികം മോണിറ്റേഴ്‌സും ഇന്ത്യയിലേക്ക് അയച്ചു.

കോവിഡ് മഹാമാരിയുടെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് സഹായകരമായി, ഇന്ത്യ ഗവർമെന്റിന്റെ സഹായാഭ്യര്‍ത്ഥന മാനിച്ച് സിറോക്‌സ് സംഭാവന ചെയ്ത ഉപകരണങ്ങളാണിത്.

ഇലക്ട്രിസിറ്റിയും, ബാറ്ററിയും കൂടാതെ മുപ്പതുദിവസം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന വെന്റിലേറ്റേഴ്‌സ് ഗ്രാമപ്രദേശങ്ങളില്‍ ഉപയോഗിക്കാവുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഇപ്പോള്‍ അയച്ചിരിക്കുന്ന ഈ ഉപകരണങ്ങള്‍ കര്‍ണ്ണാടക, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളിലേക്കാണെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

അമേരിക്കന്‍ ഇന്ത്യ ഫൗണ്ടേഷന് നല്ല സഹകരണമാണ് എല്ലാവരില്‍ നിന്നും ലഭിച്ചത്. പ്രത്യേകിച്ച് ഇന്ത്യന്‍ അമേരിക്കന്‍ വംശജരില്‍ നിന്നും 25 മില്യണ്‍ ഡോളര്‍ കോവിഡ് റിലീഫ് ഫണ്ടായി സമാഹരിക്കണമെന്നാണ് ലക്ഷ്യം. നിഷാന്റ് പാന്‍ഡെ അമേരിക്കന്‍ ഏഷ്യന്‍ ഫൗണ്ടേഷന്‍ സി.ഇ.ഒ. പറഞ്ഞു.ഇതിനകം തന്നെ 5,500 ഓക്‌സിന്‍ കോണ്‍സട്രേയ്റ്റസ്, 2400 ഹോസ്പിറ്റല്‍ ബഡ്ഡുകള്‍ എന്നിവ ഇന്ത്യയിലെ 25 സിറ്റികളിലേക്ക് അയച്ചുകഴിഞ്ഞതായും നിഷാന്റ് പറഞ്ഞു.

ഈ നൂറ്റാണ്ടില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നേരിടേണ്ടിവന്ന കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനും, രോഗബാധിതര്‍ക്ക് ആശ്വാസം നല്‍കുന്നതിനും അമേരിക്കന്‍ ഇന്ത്യന്‍ ഫൗണ്ടേഷന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ഡയറക്ടര്‍ മാത്യു ജോസഫ് പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: