റിപ്പോർട്ട്: പി.പി. ചെറിയാൻ
ബോസ്റ്റൺ: നോർത്ത് അമേരിക്ക മഹേശ്വര മഹാസഭയുടെ പുതിയ പ്രസിഡന്റായി അഭിലാഷാ രതിയെ തിരഞ്ഞെടുത്തു 1983 – ൽ രൂപീകരിച്ച സഭയുടെ ചരിത്രത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ വനിതാ പ്രസിഡന്റാണ് അഭിലാഷ .
ഇതര സമൂഹങ്ങളുടെ വളർച്ചക്കൊപ്പം നോർത്ത് അമേരിക്കയിലെ മഹേശ്വരി മഹാസഭയുടെ വളർച്ചയ്ക്കും സംസ്കാരവും പാരമ്പര്യ കാത്തുസൂക്ഷിക്കുന്നതിനും പുതിയ തലമുറക്ക് കൈമാറുന്നതിനും ലക്ഷ്യം വച്ചു കൊണ്ട് 1983 – ൽ സ്ഥാപിച്ചതാണ് മഹേശ്വര മഹാസഭ . 4000 ത്തിലധികം അംഗങ്ങളാണ് സഭയിലുള്ളത്. അമേരിക്കയിൽ പത്ത് ചാപ്റ്ററുകളാണ് സഭയ്ക്കുള്ളത്.ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ ഫാമിലി എന്നറിയപ്പെടുന്ന ബിർലാസ് ഈ കമ്യൂണിറ്റിയിൽ ഉൾപ്പെടുന്നു.

മധ്യപ്രദേശിൽ ജനിച്ച അഭിലാഷ വളർന്നത് തെലുങ്കാനയിലെ ഹൈദ്രബാദിലാണ്. കോമേഴ്സിൽ ബിരുദധാരിയായ അഭിലാഷ സോഫ്റ്റ് വെയർ എൻജിനിയറായ ഭരതിനെ വിവാഹം കഴിച്ചു. 1991-ലാണ് അമേരിക്കയിലെത്തുന്നത്. ഇപ്പോൾ സി.വി.എസ് ഹെൽത്തിൽ സോഫ്റ്റ് വെയർ ക്വാളിറ്റി എൻജിനിയറിംഗ് മാനേജരായി പ്രവർത്തിക്കുന്നു. കഴിഞ്ഞ നാലു വർഷം പ്രസിഡന്റ് വികാസ് ബുട്ടായുടെ കീഴിൽ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. കമ്യൂണിററിയെ കൂടുതൽ ഫലപ്രദമായി സേവിക്കാൻ ലഭിച്ച അവസരത്തിന് അഭിലാഷ നന്ദി അറിയിച്ചു.
