17.1 C
New York
Sunday, November 27, 2022
Home US News അഭിനന്ദനം അറിയിക്കാൻ കമലാ ഹാരിസിന്റെ അമ്മാവൻ ഗോപാലൻ അമേരിക്കയിലെത്തും

അഭിനന്ദനം അറിയിക്കാൻ കമലാ ഹാരിസിന്റെ അമ്മാവൻ ഗോപാലൻ അമേരിക്കയിലെത്തും

Bootstrap Example


(വാർത്ത: പി.പി. ചെറിയാൻ)

വാഷിങ്ടൻ ∙ അമേരിക്കയുടെ പ്രഥമ വനിതാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തിയ മരുമകളെ അഭിനന്ദനം അറിയിക്കുന്നതിന് കമലാ ഹാരിസിന്റെ മാതൃസഹോദരൻ ഗോപാലൻ ബാലചന്ദ്രൻ അമേരിക്കയിലെത്തും. ജനുവരി 21 വ്യാഴാഴ്ചയാണ് ഗോപാലൻ തന്റെ ഇംഗിതം പരസ്യമാക്കിയത്. കോവിഡ് വാക്സീൻ ലഭിച്ചാൽ
ആദ്യം അമേരിക്കയിലെത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

79 വയസ്സുള്ള ഗോപാലന് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിചേരണമെന്നായിരുന്നു ആഗ്രഹം. ഇന്ത്യയിലെ സീനിയർ ഡിഫൻസ് സ്ക്കോളറാണ് (SCHOLAR) ഗോപാലൻ. തന്റെ സഹോദരിയും കമലയുടെ മാതാവുമായ ശ്യാമളയുടെ പേർ കമല തന്റെ പ്രസംഗത്തിൽ പലപ്പോഴും സ്മരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഗോപാലൻ പറഞ്ഞു. കമല നല്ലൊരു പ്രാസംഗികയാണ്. വളരെ ചെറുപ്പം മുതൽ തന്നെ കമലയെ എനിക്കറിയാം. എന്റെ സഹോദരി ശ്യാമളയുടേയും ജമൈക്കയിൽ നിന്നുള്ള പിതാവിന്റേയും രണ്ടു പെൺമക്കളിൽ മൂത്തവളാണ് കമല. കമലയുടെ സ്ഥാനാരോഹണത്തിൽ ഇന്ത്യയിലുള്ള ഞങ്ങളുടെ കുടുംബാംഗങ്ങളുടെ സന്തോഷം അവർണനാതീതമാണ്. സുരക്ഷിതമായി യാത്ര ചെയ്യുവാൻ അവസരം ലഭിച്ചാൽ ഉടനെ അമേരിക്കയിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ മാധ്യമങ്ങൾ കമലയുടെ ഉയർച്ചയെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു. നമസ്തെ മാഡം വൈസ് പ്രസിഡന്റ് എന്ന് ഡക്കാൻ ഹെറാൾഡും, വംശീയതയെ പരാജയപ്പെടുത്തി ചരിത്രം സൃഷ്ടിച്ച വനിതയെന്ന് ടൈംസ് ഓഫ് ഇന്ത്യയും കമലാ ഹാരിസിനെ കുറിച്ച് തലവാചകം എഴുതിയിരുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും.

ഒരേയൊരു മനുഷ്യന്‍...ലയണല്‍ ആന്ദ്രെസ് മെസ്സി....പതിവുകളൊന്നും തെറ്റിക്കാതെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ആര്‍ത്തലച്ചെത്തിയ മെക്സിക്കന്‍ തിരമാലകള്‍ക്ക് മുകളില്‍ അയാള്‍ രക്ഷകനായി അവതരിച്ചു. പിന്നെയെല്ലാം ചരിത്രം. സ്വപ്നങ്ങള്‍ ചിതറിക്കിടന്ന അതേ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീന ഇതാ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു....

കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിതെറിച്ച സംഭവത്തിൽ നാലു കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ.

എറണാകുളത്ത് വെച്ച് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിതെറിച്ച സംഭവത്തിൽ നാലു കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ. പാറശാല ഡിപ്പോ അസി. എൻജിനീയർ എസ്.പി.ശിവൻകുട്ടി, മെക്കാനിക്കുമാരായ സി.ആർ.നിധിൻ, പി.എച്ച്.ഗോപീകൃഷ്ണൻ, ഹരിപ്പാട് ഡിപ്പോയിലെ ചാർജ്മാൻ ആർ....

ഭൂമിയെ ചുറ്റി 9 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് പി.എസ്.എൽ.വി.

ഇന്ത്യയുടെ ബഹിരാകാശ പടക്കുതിരയായ പി. എസ്. എൽ. വി സി -54 റോക്കറ്റ് രണ്ടേകാൽ മണിക്കൂറിലേറെ നീണ്ട ദൗത്യത്തിൽ ഒരു തവണ ഭൂമിയെ ചുറ്റിയും രണ്ട് തവണ ഭ്രമണപഥങ്ങൾ മാറിയും ഒൻപത് ഉപഗ്രഹങ്ങൾ...

ഒരാളില്‍നിന്ന് 18 പേര്‍ക്ക് രോഗം പകരാം: അഞ്ചാം പനി അപകടകരമെന്ന് ലോകാരോഗ്യ സംഘടന.

അഞ്ചാംപനി ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ അപകടത്തിലാക്കുന്നതായി ലോകാരോ​ഗ്യ സംഘടന. ഒരു കേസ് 12 മുതൽ 18 വരെ അണുബാധകളിലേക്ക് നയിച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. കഴിഞ്ഞ വർഷം രൂക്ഷമായ വൈറസ് വ്യാപനത്തിന് സമാനമായ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: