17.1 C
New York
Wednesday, November 30, 2022
Home US News അഭയാർത്ഥികളെ പുറത്താക്കുന്നത് ത്വരിതപ്പെടുത്തി ബൈഡൻ ഭരണകൂടം

അഭയാർത്ഥികളെ പുറത്താക്കുന്നത് ത്വരിതപ്പെടുത്തി ബൈഡൻ ഭരണകൂടം

റിപ്പോർട്ട്: പി.പി. ചെറിയാൻ

Bootstrap Example

വാഷിംഗ്ടൺ: യു.എസ് സതേൺ ബോർഡിൽ അഭയം തേടിയെത്തിയ ആയിരക്കണക്കിന് അഭയാർത്ഥികളെ തിരിച്ചു നാട്ടിലേക്ക് അയക്കുന്ന നടപടികൾ ത്വരിതപ്പെടുത്തി ബൈഡൻ ഭരണകൂടത്തിന്റെ ഉത്തരവ് വെള്ളിയാഴ്ച (ജൂലൈ 30 ) യാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്.

188000 അഭയാർത്ഥികൾ യു എസ് സതേൺ ബോർഡറിൽ സെൻട്രൽ അമേരിക്കയിൽ നിന്നും രണ്ടുമാസത്തിനുള്ളിൽ എത്തിച്ചേർനതായി ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം ലാന്റ് സെക്യൂരിറ്റി അറിയിച്ചു.
അഭയാർത്ഥികളുടെ വരവോടെ അതിർത്തി പ്രദേശങ്ങളിൽ കോവിഡ് വ്യാപനം നിയന്ത്രണാതീതമായിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു.

അതിർത്തിയിൽ എത്തിച്ചേർന്ന കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷന്റെ പിടിയിലായവർ അടുത്ത കാലങ്ങളിൽ ഉണ്ടായിട്ടുള്ള കുടിയേറ്റക്കാരുടെ എണ്ണത്തെക്കാൾ പതിൻ മടങ്ങ് വർദ്ധനവാണ്. ഇവരെ പുറത്താക്കണമെന്ന് ബൈഡൻ ഭരണകൂടത്തിൻമേൽ സമ്മർദ്ദം ഏറിവരികയായിരുന്നു.

ഗ്വാട്ടിമാല , എൽ സാൽവദോർ , ഹൊത്തുറായ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഭൂരിപക്ഷവും അമേരിക്കൻ അതിർത്തിയിൽ പിടിയിലായിരിക്കുന്നത്.
ഇവരെ അതതു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് ഫാസ്റ്റ്- ട്രാക്ക് ഡിപോർട്ടേഷൻ ഫ്ളൈറ്റ്സ് തയാറായിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു.

അനധികൃത കുടിയേറ്റക്കാരെ രണ്ടു കയ്യും നീട്ടി സ്വീകരിക്കണമെന്ന ബൈഡന്റെ ആദ്യ പ്രസ്താവന പ്രായോഗിക തലത്തിൽ നടപ്പാക്കാനാവില്ല എന്നതിന് അടിവരയിടുന്നതാണ് പുതിയ ഉത്തരവ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Facebook Comments

COMMENTS

- Advertisment -

Most Popular

വിഴിഞ്ഞത്ത് അറസ്റ്റ് ഉടനില്ല; പ്രത്യേക അന്വേഷണസംഘം ഇന്ന് സ്ഥലം സന്ദർശിച്ചേക്കും.

വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ സ്ഥലങ്ങൾ പ്രത്യേക പൊലീസ് സംഘം ഇന്ന് സന്ദർശിച്ചേക്കും. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് വേഗത്തിൽ കടക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. തുറമുഖത്തിനെതിരെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം....

ശബരിമലയിൽ ഭക്തജനത്തിരക്ക്; സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കി.

ശബരിമലയിൽ തിരക്കും പ്രതികൂല കാലാവസ്ഥയും പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നു. ഓരോ പ്രദേശത്തെയും പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ചാണ് ക്രമീകരണം. അടിയന്തര സാഹചര്യം നേരിടാൻ ദുരന്ത നിവാരണ സേനയെയും വിന്യസിക്കും. മരക്കൂട്ടം മുതൽ സന്നിധാനം...

സിൽവര്‍ലൈൻ:മരവിപ്പിച്ചിട്ടും അനിശ്ചിതത്വം,അതിരടയാളമിട്ട ഭൂമി വിൽക്കാനോ,വായ്പയെടുക്കാനോ കഴിയുന്നില്ല.

സിൽവര്‍ലൈൻ പദ്ധതി മരവിപ്പിച്ചിട്ടും അനിശ്ചിതത്വങ്ങൾ ഒഴിയുന്നില്ല.സര്‍വെ നടത്തി അതിരടയാളമിട്ട ഭൂമി ,വിൽക്കാനോ, ഈട് വച്ച് വായ്പ എടുക്കാനോ കഴിയാതെ നാട്ടുകാർ.പ്രക്ഷോഭങ്ങളുടെ പേരിലെടുത്ത കേസുകൾ പിൻവലിക്കണമെന്നആവശ്യവും ശക്തമായിട്ടുണ്ട്. സിൽവര്‍ലൈൻ കടന്നു പോകുന്ന 11 ജില്ലകൾ. 193...

സിപിഎം ഭരിക്കുന്ന കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പ്, ഭരണ സമിതി പിരിച്ചുവിട്ടു.

കരുവന്നൂരിന് പിന്നാലെ തൃശ്ശൂരിൽ സിപിഎം ഭരിക്കുന്ന കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലും വായ്പാ തട്ടിപ്പ്. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. ഒരു കൊല്ലമായി തുടങ്ങിയ തട്ടിപ്പ് വേഗത്തില്‍ കണ്ടെത്തിയെന്നും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: