17.1 C
New York
Wednesday, September 22, 2021
Home US News അഫ്‌ഗാന്‍ വനിതകള്‍- കമലാ ഹാരിസിന്റേയും, മിഷേല്‍ ഒബാമയുടെയും നിശ്ശബ്ദതയ്‌ക്കെതിരെ ലാറാ ട്രംപ്

അഫ്‌ഗാന്‍ വനിതകള്‍- കമലാ ഹാരിസിന്റേയും, മിഷേല്‍ ഒബാമയുടെയും നിശ്ശബ്ദതയ്‌ക്കെതിരെ ലാറാ ട്രംപ്

റിപ്പോർട്ട്: പി.പി. ചെറിയാൻ

ന്യൂയോര്‍ക്ക്: അഫ്‌ഗാനിസ്ഥാനില്‍ വനിതകള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും, അക്രമണങ്ങള്‍ക്കുമെതിരെ നിശ്ശബ്ദത പാലിക്കുന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ എന്നിവര്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രമ്പിന്റെ മകന്റെ ഭാര്യ ലാറാ ട്രംപ് രംഗത്ത്.

കമലാ ഹാരിസ്, മിഷേല്‍ ഒബാമ എന്നിവരെ പോലെ സ്വാര്‍ത്ഥമതികളായ രണ്ടു ഡമോക്രാറ്റിക് വനിതകളെ ഞാന്‍ ഇതുവരെ ഭൂമുഖത്ത് കണ്ടിട്ടില്ല. ഞായറാഴ്ച ഫോക്‌സ് ന്യൂസിനനുവദിച്ച അഭിമുഖത്തില്‍ ലാറ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ ലക്ഷ്യം വെച്ചു അഫ്‌ഗാന്‍ വനിതകളെപോലെ സുരക്ഷിതരായി കഴിയുന്ന വനിതകള്‍ വേറെയില്ല എന്ന് നേരത്തെ അവകാശപ്പെട്ട ഇരുവരും ഇപ്പോള്‍ അഫ്‌ഗാനിലെ വനിതകളുടെ അവസ്ഥ അപ്രകാരമാണെന്ന് അഭിപ്രായപ്പെടാന്‍ ചങ്കൂറ്റം കാണിക്കാത്തതെന്താണെന്ന് ലാറ ചോദിച്ചു. താലിഭാന്‍ ഭരണത്തില്‍ വനിതകളുടെ സ്ഥിതി എന്താണെന്ന് ഇവര്‍ മനസ്സിലാക്കി പ്രതികരിക്കണമെന്നും ലാറ പപറഞ്ഞു.

അമേരിക്കന്‍ സൈന്യം അഫ്‌ഗാനിസ്ഥാന്‍ വിട്ടതിനു മുമ്പുള്ള അഫ്‌ഗാന്‍ വനിതകളുടെ സ്ഥിതി ഇനി ഒരിക്കലും അവര്‍ക്ക് സ്വപ്‌നം കാണാനാകുമോ ലാറ ചോദിച്ചു. കമലാ ഹാരിസിന്റെ ഇപ്പോള്‍ സ്വീകരിച്ച നിലപാട് ഞങ്ങള്‍ ഒരിക്കലും മറക്കില്ല. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും ഒളിച്ചോടുന്ന സ്ഥിതിയിലേക്ക് വൈസ് പ്രസിഡന്റ് കമലഹാരിസ് അധഃപതിച്ചിരിക്കുന്നുവെന്നും ലാറ ആരോപിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...

ചിരിച്ചുകൊണ്ട് ജീവിക്കാം (ലേഖനം)ശ്രീകുമാർ പെരിങ്ങാല

മനുഷ്യരായി പിറന്ന നമ്മൾക്ക് പലപ്പോഴും പലതിനോടും പരിഭവങ്ങളും പരാതികളുമാണ്. സൗകര്യങ്ങൾ പോരാ, പണം പോരാ, വസ്ത്രങ്ങൾ പോരാ, ഭക്ഷണം പോരാ അങ്ങനെയങ്ങനെ നീളുന്നു പരാതിപ്പട്ടിക. കൂടുതൽ സുഖ സൗകര്യങ്ങൾ ആഗ്രഹിക്കുന്നു, മറ്റുള്ളവരുടെ ജീവിതം...

രുചികൾ.. രുചിഭേദങ്ങൾ (ഒരു സംഭവകഥ)

രാവിലെ അവൻ ജോലി ചെയ്യുന്ന കുവൈറ്റിലെ റിസോർട് ഹോട്ടലിൽ ജിം കഴിഞ്ഞു കടൽത്തീരത്തെ പ്രഭാത നടത്തത്തിനിടയിൽ തന്നെ നോക്കി ചിരിക്കുന്ന കുഞ്ഞലകളെ നോക്കി നിന്നപ്പോൾ അവളുടെ മനസ്സ് 20 കൊല്ലം പുറകോട്ട് സഞ്ചരിച്ചു….2001...
WP2Social Auto Publish Powered By : XYZScripts.com
error: